Pages

Sunday, May 15, 2016

നാളെ കേരളം ബൂത്തിലേക്ക്

നാളെ കേരളം ബൂത്തിലേക്ക്

കേരളത്തിലെ  ഗ്രാമ, നഗരങ്ങളെ ഇളക്കിമറിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം നാളെ ബൂത്തിലേക്ക് നീങ്ങുകയാണ്. മേടവെയിലിനെ തോല്‍പ്പിച്ച പ്രചാരണച്ചൂടിന്റെ വീറും വാശിയും ആവേശവുമെല്ലാം പരസ്യപ്രചാരണത്തോടെ  കൊടിയിറങ്ങി. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റേതാണ്. യു.ഡി.എഫ്, എല്‍.ഡി.എഫ് ഭരണം മാറിമാറി വരുന്ന പ്രവണതക്കു പകരം, യു.ഡി.എഫ് ഭരണത്തുടര്‍ച്ചക്ക് അവസരം ഒരുങ്ങുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പ്രശനങ്ങളുണ്ട് .ദാദ്രിയിലും ഉദ്ദംപൂരിലും ബീഫിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍, ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ,ബി.ഡി.ജെ.എസ് രൂപീകരണത്തിലൂടെയുള്ള വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ രംഗപ്രവേശം ,അഴിമതി ആരോപണങ്ങൾ ,ജിഷ കൊലപാതകം തുടങ്ങിയവയൊക്കെ  വോട്ടർമാരെ സ്വാധിനിക്കാം .
വികസനം ചൂണ്ടികാട്ടിയാണ് യു ഡി എഫ്  രംഗത്ത്‌ എത്തിയത് .അഞ്ചു വര്‍ഷത്തിനിടെ 245 പാലങ്ങള്‍, അവസാന നാനൂറ് ദിനങ്ങളില്‍ 100 പാലങ്ങള്‍. സ്മാര്‍ട്‌സിറ്റിയും കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കും തുടങ്ങി ഐ.ടി രംഗത്തുണ്ടായ വലിയ കുതിപ്പ്, പരാതികളും സമരങ്ങളുമില്ലാത്ത വിദ്യാഭ്യാസ മേഖല, സാന്‍ഡിയാഗോ മാര്‍ട്ടിന്റെ കൊള്ളക്കഥകള്‍ക്കു പകരം കാരുണ്യത്തിന്റെ, ആര്‍ദ്രതതയുള്ള കഥപറയുന്ന ലോട്ടറി മേഖല, ഒട്ടേറെ കുരുന്നുകളെ കേള്‍വിയുടെ ലോകത്തേക്ക് നയിച്ച ശ്രുതിതരംഗം ഉള്‍പ്പെടെ സാമൂഹ്യക്ഷേമ രംഗങ്ങളില്‍ നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ അവർ എടുത്തു കാട്ടുന്നു .മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം.തെരഞ്ഞടുപ്പിൽ മുഖ്യവിഷയം തന്നെയായിരുന്നു .
 യു.ഡി .എഫ്- ൻറെ  സർവ മേഖലകളിലെയും അഴിമതികളെ യാണ് എൽ .ഡി എഫ്  പ്രധാനമായും എടുത്തു കാട്ടിയത് .ഇടതുമുന്നണിയുടെ കൈയിലെ ഏക പ്രചാരണായുധം. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു .പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ചത് ബി ജെ പി ക്ക്  തിരിച്ചടിയായി തീരാൻ സാധ്യതയുണ്ട്  .വികസനത്തിലും ജീവിതനിലവാരത്തിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലുമെല്ലാം ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഒരു സംസ്ഥാനത്തെയാണ് പ്രധാനമന്ത്രി പട്ടിണിയും ദാരിദ്ര്യവും ആഭ്യന്തര കലഹങ്ങളുംകൊണ്ട് പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാഷ്ട്രത്തോട് ഉപമിച്ചത്.രാഷ്ട്രീയം രാഷ്ട്ര നന്മക്കു വേണ്ടിയുള്ളതാവണം. അപ്പോഴേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ, വളര്‍ച്ചയും ക്ഷേമവും കൈവരിക്കാന്‍ കഴിയൂ.അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം നിശ്ചയിക്കാനുള്ള പ്രതിനിധിയെയാണ് വോട്ടെടുപ്പിലൂടെ നാളെ തെരഞ്ഞെടുക്കേണ്ടത് .ഐക്യത്തിനും സമാധാനത്തിനും വേണ്ടി, സര്‍വ്വോപരി മതേതര രാഷ്ട്രത്തിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാവണം ജനപ്രതിനിധികള്‍. മെയ് 19ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളമെങ്ങും ആ നന്മയുടെ വസന്തംവിരിയുമെന്ന് കരുതാം

പ്രൊഫ്‌. ജോൺ കുരാക്കാർ






No comments: