Pages

Tuesday, May 10, 2016

KOTTARAKARA SREE MAHAGANAPATHY TEMPLE(കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മേടതിരുവാതിര ഉത്സവം സമാപിക്കുന്നു)

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മേടതിരുവാതിര ഉത്സവം സമാപിക്കുന്നു

ഏപ്രിൽ  30 ന്  ആരംഭിച്ച  കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മേടതിരുവാതിര ഉത്സവം മെയ് 10  നു  സമാപിക്കുന്നു ഉത്സവ ഘോഷയാത്ര കൊട്ടാരക്കര പട്ടണം ചുറ്റി റെയിൽവേ സ്റ്റേഷൻ വഴി ക്ഷേത്ര സന്നിധിയിലേക്ക് എത്തിചേർന്നിരിക്കുന്നു.വർണ്ണ വിസ്മയം തീർത്തു ഗജഘോഷയാത്ര കാണാൻ മഴയെ അവഗണിച്ചും വീഥികള്‍ക്ക് ഇരുവശവും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു .
കൊട്ടാരക്കര മണികണ്ഠേശ്വരം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇപ്പോൾ നടക്കുന്ന മലയാളത്തിന്റെ വാദ്യപ്രജാപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന തൃത്തായമ്പകയിൽ നിന്ന്

ശ്രീ മഹാഗണപതിക്ഷേത്രം യഥാര്ത്ഥത്തില് ശിവക്ഷേത്രമാണ് ശ്രീ മഹാഗണപതി ഇവിടെ ഉപദേവനാണ്. ശ്രീ പാര്വ്വതി, ശ്രീ അയ്യപ്പന് ശ്രീമുരുകന് തുടങ്ങിയ ശിവകുടുംബംമുഴുവന് ഇവിടെ വാഴുന്നു. കൂടാതെ കന്നിമൂലയില് നാഗരാജാവും നാഗയക്ഷിയും ഉണ്ട്.കിഴക്ക് ഭാഗത്ത് ഗംഗാസങ്കല്പ്പത്തില് വിശാലമായക്ഷേത്രക്കുളവും, ശ്രീ മഹാഗണപതി ഉപദേവനാണെങ്കിലും ഇന്ന് പ്രധാന ദേവനോടോപ്പമുള്ള സ്ഥാനം കൈവന്നിട്ടുണ്ട്. ഇവിടുത്തെ ഉത്സവവും മറ്റു പൂജാവിധികളും എല്ലാം പ്രധാനദേവനായ ശ്രീ മഹാദേവനെ സങ്കല്പ്പിച്ചാണ്.
ശ്രീ മഹാദേവന്റെ പ്രതിഷ്ഠനടത്തിയിട്ടുള്ളത് സാക്ഷാല് പരശുരാമനാണെന്നും ഗണപതിയുടെ പ്രതിഷ്ഠ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനാണെന്നുമാണ് ഐതീഹ്യം. ഇളയിടത്തുസ്വരൂപത്തിന്റെ ഭരണം നിലനിന്നപ്പോള് ഉണ്ടായ ഒരു നിസ്സാരസംഭവമാണ്, മണികണ്ഠേശ്വരം ക്ഷേത്രത്തില് മഹാഗണപതിയുടെ സാക്ഷാത്കാരത്തിന് നിമിത്തമായത് .പടിഞ്ഞാറ്റികര ശ്രീമഹാദേവര് ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ളതാണിത്.

അക്ഷയ തൃതിയ ദിനത്തിൽ സംഗീത സംവിധായകൻ ബിജിബാലിന്റെ മേൽനോട്ടത്തൽ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച കൊട്ടാരക്കര മഹാഗണപതിയുടെ ഭക്തിഗാനങ്ങൾ അടങ്ങിയ ...' ദാരു ബിംബം ' എന്ന ഓഡിയോ സിഡിയുടെ പ്രകാശനത്തിൽ നിന്നും

കിഴക്കേക്കര മഹാദേവര്ക്ഷേത്രം രണ്ട് മനക്കാരുടെ ഉടമസ്ഥതയിലായിരുന്നു തൃശ്ശൂര് ഊരകത്ത് ഊമംമ്പള്ളിമന, ആലുവ അകവൂര്മന എന്നിവരായിരുന്നു ഊരാണ്മക്കാര്. ഈ മനകളിലെ നമ്പൂതിരിമാരുടെ സമയത്തിനു മാത്രമേ സ്വരൂപത്തില് പെട്ട രാജാവിനു ക്ഷേത്രദര്ശനം സാധ്യമായിരുന്നുള്ളു. അത് രാജ്യകാര്യങ്ങളില് രാജാവിനു തടസ്സമുണ്ടാക്കി. ഇതിന് അറുതി വരുത്താന്വേണ്ടി മനക്കാരുമായി പിണങ്ങി. രാജാവു പടിഞ്ഞാറ്റിന്കര ശിവക്ഷേത്രം പുതുക്കി പണിയിക്കാന് തീരുമാനിച്ചു. ഉഗ്രമൂര്ത്തിയായ പടിഞ്ഞാറോട്ടുള്ള ദര്ശനമരുളുന്ന മഹാദേവനാണ് ഇവിടുത്തെ പ്രതിഷ്ഠ. നിര്മ്മാണ പ്രക്രിയ നടക്കുന്ന വേളയില് അവിടെ ഒരു വൃദ്ധന് എത്തിച്ചേര്ന്നു.പണികളെകുറിച്ചുള്ള വിലയിരുത്തല് കേട്ടതോടെ ഇദ്ധേഹം തച്ചു ശാസ്ത്രത്തില് നിപുണനാണന്ന് മറ്റുള്ള പണിക്കാര് മനസിലാക്കി. ഇവരുടെ അഭിപ്രായം മാനിച്ച് രാജാവ് ഇയാളെ ക്ഷേത്ര ചുമതല ഏല്പ്പിച്ചു. പറയിപെറ്റ പന്തിരുകുലത്തില് പെട്ട പെരുന്തച്ചനാണാമൂത്താശ്ശാരിയെന്ന് പിന്നീടാണ് എല്ലാവരും അറിയുന്നത്.കേതുദശയുടെ ദോഷപരിഹാരാര്ത്ഥം ദേശാടനം നടത്തവെയാണ് യാദൃശ്ചികമായി പെരുന്തച്ചന് ഇവിടെ എത്തിയത്. നാടിന്റെ സുകൃതം എന്നല്ലാതെ എന്തുപറയാന്.......രാത്രിയില് തനിക്ക് തണുപ്പില് നിന്ന് രക്ഷനേടാന് പണിക്കാര് നല്കിയ വരിക്ക പ്ലാവിന് തടിയില് അദ്ദേഹം ഇടവേളകളില് ഒരു ഗണപതി വിഗ്രഹം കൊത്തിയെടുത്തു.മനസ്സില് ധ്യാനിച്ചു കൊണ്ടു നടത്തി വന്ന ഗണപതിക്കൊത്തിന്റെ പരിണാമം ചാരുത ഏറെയുള്ള ഒരു ഗണപതി വിഗ്രഹമായി മാറി. ദൈവ പരിവേഷമുള്ള തന്റെ അമൂല്യകലാസൃഷ്ടി ഒരു പട്ടുതുകലില് പൊതിഞ്ഞ് പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോകുകയും ശുചിത്വമുള്ളിടത്ത് മാത്രം താഴെ വയ്ക്കുകയും ചെയ്തുപോന്നു.
കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി യുവകല പ്രതിഭാ പുരസ്കാരം
 (10001 രൂപയും കീർത്തി ഫലകവും) ചെണ്ടവാദന കലാകാരൻ
 സദനം രാമകൃഷ്ണന് സുപ്രസിദ്ധ സിനിമാതാരം പത്മശ്രീ മധു നൽകുന്നു

 പടിഞ്ഞാറ്റിന്കര ക്ഷേത്രം പണി പരിസമാപ്തിയിലെത്തുന്നു. പുനഃപ്രതിഷ്ഠാകര്മ്മത്തിന്റെ ശുഭമുഹൂര്ത്തം കുറിക്കപ്പെട്ടു. ദൈവ വിശ്വാസ നിറവിലൂടെ രൂപ ഭദ്രതനേടിയ തന്റെ ഗണപതിയെ സ്ഥിരപ്രതിഷ്ഠ നടത്തി എന്നും ആരാധിക്കാന് കഴിയണമെന്ന് തച്ചന്റെ മനസ്സില് ആശയുണ്ടായി. ഭയ ഭക്തി ബഹുമാന പൂര്വ്വം രാജസന്നിധിയില് എത്തി തന്റ ഇംഗിതം അറിയിച്ചു. തടിയില് പണിത ഗണേശരൂപം പ്രതിഷ്ഠായോഗ്യമല്ലെന്ന് രാജകല്പനയുണ്ടായി. തന്റെ വിഗ്രഹവുമായി പെരുന്തച്ചന് പലരേയും സമീപിച്ചുനോക്കി ഫലം നിരാശമാത്രം. ഖിന്നനായ പെരുന്തച്ചന് തന്റ ഗണപതി വിഗ്രഹവുമായി കിഴക്കേകര മണികണ്ഠേശ്വര ക്ഷേത്രത്തില് എത്തിചേര്ന്നു. ഇവിടെ ഈ സമയം ചൈതന്യ ലോപം ഉണ്ടാകാതിരിക്കാന് നമ്പൂതിരിമാര് പ്രത്യേക പൂജയില് ഏര്പ്പെട്ടിരിക്കുകയായിരുന്നു. അവിടെയെത്തി നമ്പുതിരിമാരോട് തന്റ ഇംഗിതമറിയിച്ചു. തച്ചന്റെ തടി വിഗ്രഹത്തില് ഈശ്വര ചൈതന്യത്തിന്റെ സ്ഫുലിംഗങ്ങള് കാണാന് ബ്രഹ്മജ്ഞാനിയായ പൂജാകര്മ്മിക്ക് കഴിഞ്ഞു. നിഗുഢതത്വങ്ങളുടെ നിറവുള്ള ഗണനാഥരൂപം ഈ സന്നിധിയില് തന്നെ സ്ഥിരപ്രതിഷ്ഠ നടത്താന് പര്യാപ്തമാണെന്ന് ദീര്ഘദര്ശനം ചെയ്ത ദൈവജ്ഞന് തിരുമേനി പ്രതിഷ്ഠയ്ക്ക് യോഗ്യമായ സ്ഥാനം നിര്ണ്ണയിക്കാന് തച്ചന് നിര്ദ്ദേശവും നല്കി.പെരുന്തച്ചന് മഹാദേവന്റെ തിരുനടക്കു മുന്നില് വന്ന് നമഃശിവായ മന്ത്രം ഉരുവിട്ട് ധ്യാനിച്ച ശേഷം പ്രദിക്ഷണ വഴിയിലൂടെ സഞ്ചരിച്ച് സോപാന ഭാഗത്ത് മടങ്ങിയെത്തി. പൂജാരിയോട് പറഞ്ഞു തിരുമേനി.... പടിഞ്ഞാറേ നട ഭഗവതിയമ്മക്കുള്ളതാണ്. വടക്കുഭാഗം കൈലാസനാഥന്റെ ശിരസ്സില് നിന്ന് ഒഴുകിവരുന്ന സങ്കല്പ ഗംഗയുടെ സഞ്ചാര വീഥിയുമാണ്. തെക്കുവശത്ത് തിടപ്പള്ളിയിലേക്ക് കണ്ണുംനട്ടിരിക്കുന്നത് ലംബോധരനായ ദേവന് അഭികാമ്യമായ ആസ്ഥാനമായിരിക്കും. മതി, അതീവ തൃപ്തികരം. ശിവലിംഗ പ്രതിഷ്ഠാ സന്നിധിയില് നിരന്തര സമ്പര്ക്കമുള്ള പരമ പവിത്രസന്നിധാനം .ഇവിടെ ഇരുന്നാല് ശക്തിമംഗല്യമൂര്ത്തി സിദ്ധിവിനായകനായി പ്രശോഭിക്കും. പെരുന്തച്ചന് ഏറെ വൈകാതെ കണക്കും ശാസ്ത്രവും മനസ്സില് സ്വരൂപിച്ച് ഒരു പഞ്ജര ശ്രീകോവില് പണിതു. ''പ്രൗഢി പടിഞ്ഞാറ്റിന്കരയിലും പ്രസക്തി കിഴക്കേക്കരയിലും ഇരിക്കട്ടേ എന്ന് മനസ്സില് വിചാരിച്ച് പെരുന്തച്ചന് അകത്തുകയറി. പ്രതിഷ്ഠയ്ക്ക് സ്ഥാനം നിശ്ചയിച്ചു. ഉണ്ണി ഗണപതിയെ പ്രതിഷ്ഠിച്ചു.പ്രതിഷഠകഴിഞ്ഞാലുടന് ദേവന് നിവേദ്യസമര്പ്പണം അത്യാവശ്യം വേണം. അന്നത്തെ നിവേദ്യം കഴിഞ്ഞിരുന്നതിനാല് ദ്രവ്യങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ വിഷമിക്കുമ്പോഴാണ് അന്ന് നിവേദ്യത്തിനെടുക്കാതെ അവശേഷിച്ച ഒരു ഉണ്ണിയപ്പം കാരയില് നിന്നും കുത്തിയെടുത്ത് ഒരു കുമ്പിള്കുത്തി വെച്ചിരിക്കുന്നത് ശ്രദ്ധയില്പ്പെട്ടത്. ഒരു ഇല ചീന്തില് ഉണ്ണിയപ്പം ആദ്യ നിവേദ്യമായി സമര്പ്പിച്ചു. അന്നുമുതല് ഉണ്ണി അപ്പം ഉണ്ണിഗണപതിയ്ക്ക് ഇഷ്ടപ്പെട്ട നിവേദ്യമായി.
ക്ഷേത്രത്തിന് കിഴക്കുവശമുള്ള വിശാലമായ തീര്ത്ഥക്കുളത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന അരയാലും ആല്ത്തറയും മണികണ്ഠനാല്ത്തറ എന്ന പേരില് അറിയപ്പെടാനുണ്ടായ സാഹചര്യത്തെ ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഏതൊരാള്ക്കും താങ്ങും തണലും ശാന്തിയും നല്കി കൊണ്ട് തലയെടുപ്പോടെ,ക്ഷേത്രഗാംഭീര്യം വാഴ്ത്തിപ്പാടി നിന്ന, പഴയ ആ പടവൃക്ഷം ഇപ്പോള് കാണാനില്ല. പകരം ഒരു അരയാല് അവിടെ ഗണപതി ഭക്തര് നട്ടുവളര്ത്തി വരുന്നുണ്ടെന്നുള്ളത്, ആ പഴയ മണികണ്ഠനാല്ത്തറയുടെ ഐതീഹ്യപ്പെരുമയെ അയവിറക്കാന് സഹായമാവുമെന്നുള്ള സത്യമാണ്.

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന് രൂപകല്പന ചെയ്ത് പ്രതിഷ്ഠിതമായ വിഘ്നേശ്വര വിഗ്രഹം കണ്ട് ആത്മനിര്വൃതിയടയാന് മണികണ്ഠന് എന്നൊരാള് ഒരു കാലത്ത് ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രദര്ശനം നടത്തിയതിനു ശേഷം അവിടം വിട്ടു പോകാന് ആ ഭക്തനു കഴിഞ്ഞില്ല. ക്ഷേത്രത്തിനു കിഴക്കായി കുളത്തിനു കിഴക്കായുള്ള ആല്ത്തറച്ചുവട്ടില് അന്തിയുറങ്ങാനും നിത്യവൃത്തികഴിക്കാനും ഗണപതി പൂജനടത്താനും അദ്ദേഹം തീരുമാനിച്ചു. കാലം പിന്നിട്ടപ്പോള് മണികണ്ഠസ്വാമിയായി ഭക്തന്മാരായി. ആചാര്യ തുല്യം ആളുകള് അദ്ദേഹത്തെ വണങ്ങി. വാസസ്ഥാനമായ ആല്ത്തറ മണികണ്ഠനാല്ത്തറയെന്ന പേരില് അറിയപ്പെട്ടു.

Prof. John Kurakar

No comments: