Pages

Wednesday, May 25, 2016

AOSHIMA-A JAPANESE’CAT ISLAND’( പൂച്ചകളുടെ സ്വന്തം ദ്വീപ്)

AOSHIMA-A JAPANESE’CAT ISLAND’
പൂച്ചകളുടെ സ്വന്തം ദ്വീപ്

Aoshima Island is one of about a dozen "cat islands" around Japan, small places where there are significantly more feline residents than people. In Aoshima more than a hundred cats prowl the island, curling up in abandoned houses or strutting about in the quiet fishing village. Cats outnumber humans six to one on the island. Recently becoming popular online, tiny Aoshima has seen a steep rise in tourist visits, overwhelming the handful of permanent residents.
ഓഷിമ എന്ന ജപ്പാനിലെ ഈ ദ്വീപിനെ പൂച്ചകളുടെ സ്വന്തം ദ്വീപ് എന്നുപറയാം. വെറും 15 കുടുംബങ്ങൾ മാത്രമാണ് ഇവിടെയിപ്പോൾ താമസിക്കുന്നത്. ഒരു മനുഷ്യന് ആറു പൂച്ചകൾ എന്ന അനുപാതത്തിലാണ് പൂച്ചകളുടെ അംഗസംഖ്യ. 1945 കാലത്ത് ഇവിടെ തൊള്ളായിരത്തോളം ആളുകൾ ഉണ്ടായിരുന്നു. മീൻ പിടുത്തക്കാരായിരുന്നു ദ്വീപിലെ അന്തേവാസികളേറെയും. എല്ലാവരും തന്നെ ഇന്നു മറ്റു പ്രദേശങ്ങളിലേക്കു ചേക്കേറിക്കഴിഞ്ഞു. ഇപ്പോൾ ഇവിടെ മനുഷ്യവാസമുണ്ടെന്നതിൻറെ ഏക തെളിവ് അടുത്ത തീരപ്രദേശമായ ഇഹൈമിൽ നിന്നും ദിവസത്തിൽ രണ്ടു തവണയെത്തുന്ന ബോട്ട് സര്‍വീസാണ്. ഇതിലാണ് പൂച്ച സ്നേഹികളായ ടൂറിസ്റ്റുകളും ദ്വീപുവാസികൾക്കാവശ്യമായ സാധനങ്ങളും എത്തുന്നത്
എലിശല്യത്തിൽ നിന്നും മൽസ്യബന്ധന ബോട്ടുകളെ സംരക്ഷിക്കാനായാണ് ദ്വീപുവാസികൾ പൂച്ചകളെ ഇവിടെയെത്തിച്ചത്. ഇപ്പോൾ അവ പെറ്റുപെരുകി ദ്വീപ് പൂച്ചകളുടെ മാത്രമായി മാറി. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളും പ്രദേശത്തെ പ്രദേശത്തെ കുടുംബങ്ങളുമാണ് ഇവയ്ക്ക് ആഹാരം നൽകുന്നത്. വരുന്ന ടൂറിസ്റ്റുകൾക്ക് പൂച്ചകൾക്ക് ആഹാരം നൽകാനുള്ള സൗകര്യവും ദ്വീപിലുണ്ട്... ജപ്പാനിൽ ഇതു കൂടാതെ വേറെയും പൂച്ച ദ്വീപുകളുണ്ട്. എനോഷിമ, ഓകിഷിമ, സനാഗിഷിമ എന്നിവയാണവ.

Prof. John Kurakar

No comments: