കൊടും ചൂടിലുരുകി കേരളം:
സൂര്യാതപമേറ്റു 2 മരണം കൂടി; നാലുപേർക്ക് പൊള്ളലേറ്റു
സൂര്യാതപമേറ്റ് സംസ്ഥാനത്ത് രണ്ടു പേർക്കുകൂടി ജീവൻ നഷ്ടമാവുകയും നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലാണ് രണ്ടു പേർ മരിച്ചത്. പയ്യോളി സ്വദേശി കൊയ്ച്ചാലില്‍ ദാമോദരനും തോട്ടക്കാട് ആദിവാസി കോളനിയില്‍ ചെറിയ രാമനുമാണ് മരിച്ചത്. കുറ്റ്യാടിയിലെ പുഴയില്‍ ബണ്ട് നിര്‍മ്മാണത്തിനിടെയാണ് ദാമോദരന് സൂര്യാതപമേറ്റത്. കാരാശേരിയില്‍ വച്ചാണ് ചെറിയരാമന്‍ മരിച്ചത്...
ഇടുക്കി വണ്ടിപ്പെരിയാറില്‍ രണ്ടു തോട്ടം തൊഴിലാളികള്‍ക്കാണ് സൂര്യാതപമേറ്റത്. ഗ്രാംപി എസ്റ്റേറ്റിലെ തൊഴിലാളികളായ വിക്രമന്‍, രാജന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പന്ത്രണ്ടുമണിയോെടയാണ് സംഭവം. പുറത്തും കഴുത്തിലും പൊള്ളലേറ്റ ഇവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പീരുമേട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും പ്രാഥമിക ചികില്‍സ നല്‍കി പത്തനംതിട്ട മുത്തൂരിൽ പെരുന്ന സ്വദേശി ഭാസ്ക്കരനും സൂര്യാതപമേറ്റു. ഇരുകാലിലും ഗുരുതരമായി പൊള്ളലേറ്റ ഭാസ്കരനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ മരപ്പണിക്കാരനായ പനങ്ങാട് അണ്ടിപ്പിള്ളിൽ വീട്ടിൽ ദിനേശനും സൂര്യാതപമേറ്റു. ഇയാൾ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment