ചായക്കടക്കാരൻ വിജനും ഭാര്യ മോഹനയും17 മത് വിദേശ യാത്രക്ക് തായ്ലൻഡിലേക്ക് പോകുന്നു .ബാലാജി ചായക്കടയ്ക്ക് ഏതാനം ദിവസം അവധി
ഏറണാകുളം കത്രികടവ് റോഡിലെ ബാലാജി
എന്ന ചായക്കടയുടമ വിജയേട്ടനും
ഭാര്യ മോഹനയും പറയും, ഞങ്ങൾക്ക്
ഒന്ന് തായ്ലൻഡിൽ പോകണം.അങ്ങനെ
ആ ആഗ്രഹവും സഫലമാകുകയാണ്.
ഒരു ചായക്കടക്കാരന്റെ സഞ്ചാരമോഹത്തിനു
ചിറകു മുളച്ചതിന്റെ മറ്റൊരു ആഘോഷം. ഭാര്യ
മോഹനയുമൊത്തുള്ള പതിനേഴാമത് വിദേശയാത്ര. വിദേശയാത്രകൾ
ജീവിതത്തിന്റെ ഭാഗമാക്കിയതിലൂടെ ഏറെ ശ്രദ്ധേയനാണ്
ആലപ്പുഴ - ചേർത്തല സ്വദേശി വിജയനും
ഭാര്യ മോഹനയും. ഈജിപ്റ്റും അമേരിക്കയും
ഉൾപ്പെടെ 16 ലോകരാജ്യങ്ങൾ ഇതിനോടകം ഈ ദമ്പതികൾ
സഞ്ചരിച്ചു കഴിഞ്ഞു.
ജീവിതപങ്കാളിയായി കിട്ടിയ മോഹനയ്ക്കും ഇഷ്ടമാണ്
വിജയേട്ടന്റെ ഈ നാട്
ചുറ്റൽ. അടുത്ത യാത്രക്ക് താനും
കൂടെ വരാമെന്ന് 1979 ൽ
മോഹന പറഞ്ഞപ്പോൾ ഉടൻ
തന്നെ അടുത്ത യാത്ര പ്ലാൻ
ചെയ്തു. നേരെ മദിരാശിക്ക്. പ്രിയതമയുമൊത്തുള്ള
ആദ്യയാത്ര, സിനിമകളിൽ കണ്ടു പരിചരിച്ച
മദിരാശി നഗരത്തിന്റെ ഉൾതുടിപ്പ് തേടി പിന്നീടുള്ള
ഒരു യാത്രയിലും വിജയൻ
ആ കൈ വിട്ടുകളഞ്ഞില്ല.
അങ്ങനെ ഇരുവരും ചേർന്ന് ഇന്ത്യയുടെ
ഓരോ മുക്കും മൂലയും
സഞ്ചരിച്ചെത്തി. ഇതിനിടെ കുടുംബം വലുതായി.
കൂട്ടിനു രണ്ടു മക്കൾ വന്നു.
മക്കളുടെ വളർച്ചയും പഠനവും ഒക്കെ
ബാധ്യതയായതോടെ യാത്രകൾ വർഷാന്ത്യത്തിലെക്ക് മാറ്റി
വച്ചു...
. ഇന്ത്യയിലെ സ്ഥലങ്ങൾ കണ്ടു
തീർന്നതോടെ യാത്രാ മോഹങ്ങൾ മെല്ലെ
കടൽ കടന്നു തുടങ്ങി.
അങ്ങനെ ഇരുവരും ഒന്നിച്ചു ആദ്യമായി
2007 ൽ പറന്നു...അങ്ങ് ഈജിപ്റ്റിലേക്ക്...പിരമിഡുകളുടെ നാട് ഒരു തുടക്കം
മാത്രമായിരുന്നു. പിന്നീട്, കണ്ടത് അമേരിക്ക , സിംഗപ്പൂർ, മലേഷ്യ, തുടങ്ങി
16 രാജ്യങ്ങൾ.
വെള്ളാനകളുടെ നാട് എന്താണെന്ന് അറിയാൻ,
കൂട്ടിന് ഇളയ മകളും
കുടുംബവും ഉണ്ട്. യാത്ര ഇഷ്ടമാണെങ്കിലും
മക്കൾക്ക് രണ്ടുപേർക്കും തങ്ങളുടെ അത്ര ഭ്രാമമില്ലെന്ന്
മോഹനയും സമ്മതിക്കുന്നു. തായ്ലൻഡിലേക്ക് ഇരുവരും അടുത്തയാഴ്ച തിരിക്കാൻ
ഇരിക്കുമ്പോൾ തന്നെ, വിജയേട്ടൻ തങ്ങളുടെ
അടുത്ത യാത്ര എങ്ങോട്ടാണ് എന്ന്
മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞു...18 ആം
രാജ്യം...കങ്കാരുക്കളുടെ നാട്...അതേ... .വിജയേട്ടനെയും
മോഹന ചേച്ചിയെയും കാത്തിരിക്കുന്നു..ആസ്ത്രേലിയ -വിജയനും കുടുംബത്തിനും യാത്രാശംസകൾ
നേരുന്നു .
Prof. John Kurakar
No comments:
Post a Comment