Pages

Wednesday, April 27, 2016

വരൾച്ച -കുളിരേകാന്‍ മമ്മുട്ടി

വരൾച്ച -കുളിരേകാന്മമ്മുട്ടി


സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്സഹായഹസ്തവുമായി നടന്മമ്മുട്ടി രംഗത്ത്. വരള്ച്ചാ ദുരിതാശ്വാസ പ്രവര്ത്തനങ്ങളുമായി പ്രവര്ത്തിക്കാന്താല്പ്പര്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ സന്ദര്ശിച്ച് മമ്മുട്ടി പറഞ്ഞു.കുടിവെള്ളവും ഭക്ഷണവും ക്ഷാമം നേരിടുന്നവര്ക്ക് എത്തിക്കുന്ന പദ്ധതിയുമായി രംഗത്തുവരുന്നതിനാണ് മമ്മുട്ടിയുടെ തീരുമാനം. പദ്ധതി എങ്ങനെ രൂപീകരിക്കണമെന്നതിനെക്കുറിച്ച് നാളെ നടക്കുന്ന യോഗത്തില്തീരുമാനിക്കും. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വലിയ ജലക്ഷാമം നിലവിലുണ്ട്. ഭാവിയില്വെള്ളം നമുക്ക് വലിയ പ്രശ്നമായി തീരും. ഇപ്പോള്അനുഭവിക്കുന്ന ജല പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്ന് മമ്മുട്ടി പറഞ്ഞു. തമിഴ്നാട്ടില്ഉണ്ടായ പ്രളയത്തിന് ഏറ്റവും സഹായം നല്കിയത് കേരളത്തില്നിന്നാണ്. സന്നദ്ധ സംഘടനകളും മറ്റും വാരിക്കോരി അവരെ സഹായിച്ചിട്ടുമുണ്ട്. അപ്പോള്നമ്മുടെ നാട്ടില്ഒരു സംഭവം ഉണ്ടാകുമ്പോള്എല്ലാ ആളുകളും എല്ലാവരേയും സഹായിക്കാനുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇത്തരത്തിലൊരു പ്രവര്ത്തിയിലേക്ക് കടന്നതെന്നും മമ്മുട്ടി പറഞ്ഞു.

Prof. John Kurakar

No comments: