ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി
യുവഡോക്ടര്‍ മരിച്ചു
യുവഡോക്ടര്‍ മരിച്ചു
: ഭക്ഷണം ശ്വാസകോശത്തില്‍
കുടുങ്ങി യുവഡോക്ടര്‍ മരി
ച്ചു. തൃശ്ശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും മലപ്പുറം വണ്ടൂര്‍ കാപ്പില്‍ സുദര്‍ശന്‍ വീട്ടില്‍ സിദ്ധാര്‍ഥ് പി നായരുടെ (അക്കൗണ്ട്സ് മാനേജര്‍, ധനലക്ഷ്മി ബാങ്ക് കോര്‍പ്പറേറ്റ് ഓഫീസ്, തൃശ്ശൂര്‍) ഭാര്യയുമായ ലക്ഷ്മി (29) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടരയോടെ പുഴയ്ക്കലിലെ റസ്റ്ററന്റിലാണ് സംഭവം. ഭര്‍ത്താവിനോടൊപ്പം ഭക്ഷണം കഴിക്കവെ ചുമയുണ്ടായതിനെ തുടര്‍ന്ന് മുഖം കഴുകാനായി എഴുന്നേറ്റു പോയതായിരുന്നു ലക്ഷ്മി. പിറകെ സിദ്ധാര്‍ഥും കൈകഴുകാനായി ചെന്നപ്പോഴാണ് ലക്ഷ്മി താഴെവീണു കിടക്കുന്നത് കണ്ടത്.
വാഹനമൊന്നും ലഭിക്കാത്തതിനാല്‍ അല്‍പസമയത്തിനുശേഷം ഓട്ടോറിക്ഷയിലാണ് അമല ആസ്പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു പൂങ്കുന്നത്ത് ഫ്ളാറ്റിലാണ് താമസം.
വടക്കന്‍ പറവൂര്‍ തെക്കേ നാലുവഴി അശ്വതിയില്‍ മദനമോഹനന്റെയും (റിട്ട. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സാങ്കേതികവിഭാഗം) ഗീതയുടെയും മകളാണ്. ദിനേഷ് മോഹന്‍ സഹോദരനാണ്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വടക്കന്‍ പറവൂരിലെ തെക്കെ നാലുവഴി വീട്ടുവളപ്പില്‍.വിയ്യൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍
മാത്രമെ മരണ കാരണം പറയാനാകൂവെന്ന് എസ്.ഐ. പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment