Pages

Wednesday, April 13, 2016

പടക്കവും ആഘോഷവും ഇല്ലാതെ വിഷുവിനെവരവേല്‍ക്കാന്‍ നാട്‌ ഒരുങ്ങി


പടക്കവും ആഘോഷവും ഇല്ലാതെ 
വിഷുവിനെവരവേല്ക്കാന്നാട്ഒരുങ്ങി

നാളെ വിഷു,പരവൂർ ദുരന്തത്തിൻറെ പൊള്ളുന്ന ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കെ നാടാകെ കണിക്കൊന്നകളുടെ വര്‍ണം നിറച്ച്‌ വിഷു വിരുന്നെത്തി.. അവധിക്കാല ആഘോഷത്തിന്‌ തയ്യാറായി നിന്ന് മലയാളിയുടെ  ആഹ്‌ളാദത്തിമിർപ്പിനു വെടിക്കെട്ടു ദുരന്തം  മങ്ങലേൽപ്പിച്ചു . എങ്കിലും മലയാളികൾ  കണിയൊരുക്കാനുള്ള ഒരുക്കമാണ്‌ എങ്ങും. ഓട്ടുരുളിയില്‍ പൊന്നരി നിറച്ചും കോടി പുടവയും ഫലങ്ങളും പച്ചക്കറികളും കണ്ണാടിയും കൃഷ്‌ണ രൂപവും വച്ച്‌ കണിക്കൊന്ന കൊണ്ട്‌ അലങ്കരിച്ച്‌ നാളെ  വീടുകളില്‍ കണിയൊരുക്കും. .കാര്‍ഷിക സംസ്‌കൃതിയുടെ വിളംബരമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു . വിളവെടുപ്പ്‌ ഉല്‍സവം കൂടിയായ വിഷുക്കാലം മലയാളികള്‍ക്കു ഗൃഹാതുരത്വത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്‌. കോടിമുണ്ടും കണിവെള്ളരിയും കണ്ണിമാങ്ങയും കണിക്കൊന്നപ്പൂക്കളുമായി വിണ്ടും ഒരു വിഷു പുലരിയെ കാത്തിരിക്കുകയാണ്‌ മലയാളികള്‍ . വിഷുവിനെ എതിരേല്‍ക്കാന്‍ നഗരവീഥികളില്‍ തെരുവോര കച്ചവടവും പടക്കകച്ചവടവും സജീവമായിരുന്ന ..കേരളത്തിൽ  ഇത്തവണ അത്  മന്ദഗതിയിലാണ്.  കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. കണി കണ്ടുണരുമ്പോള്‍ പൊട്ടിക്കാന്‍ പടക്കം വേണമെന്ന മലയാളിയുടെ പ്രിയം ഇത്തവണ മനസ്സുകൊണ്ട് മാറ്റി വെച്ച സ്ഥിതിയിലാണ് വിഷുവിന്റെ പടക്ക വിപണി. . ദുരന്തം  നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിഷു വന്നതും പടക്കത്തിനോടുള്ള മലയാളിയുടെ പ്രിയത്തിന് മങ്ങലേല്‍പ്പിച്ചു. പരവൂരെ  അപകടത്തിന്റെ പശ്ചാത്തലത്തില്‍ പടക്കനിര്‍മ്മാണ കേന്ദ്രങ്ങളിലും ‘ചെറുകിട വില്‍പ്പന ശാലകളിലും പരിശോധനയും സുരക്ഷയും പോലിസ് കര്‍ശനമാക്കിയിട്ടുണ്ട്..കണ്ണു നിറയെ കണ്ണനെ കണി കണ്ട്‌  കൈ നിറയെ കൈനീട്ടവുമ്മായി ഒരു കാണികൊന്നയുടെ വിഷു കൂടി വരവായി .എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു .


പ്രൊഫ്‌. ജോൺ കുരാക്കാർ .

No comments: