ഭാരതം ഭയാനകമായവരള്ച്ചയുടെ പിടിയിലാണ്
വരള്ച്ചയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കുക
:
ഭാരതംഭയാനകമായ വരള്‍ച്ചയുടെ പിടിയിലാണ്.കര്‍ഷകരുടെ
ദുരിതത്തിന്റെ കാഠിന്യംഓരോ ദിവസം കഴിയുംതോറും
കൂട്ടുകയാണ് . കടബാധ്യതയില്‍ നട്ടംതിരിയുന്ന കര്‍ഷകന്‍ വരള്‍ച്ചയില്‍ തുള്ളിവെള്ളം
കിട്ടാതെ കൃഷി നശിക്കുന്നതു കണ്ടു മനംനൊന്തു ജീവനൊടുക്കുന്നു. ഇക്കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍
രാജ്യത്ത് ആത്മഹത്യചെയ്‌ത കര്‍ഷകരുടെ എണ്ണം 116. മഹാരാഷ്‌ട്ര, പഞ്ചാബ്, തെലുങ്കാന
സംസ്‌ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകിയത്.
കഴിഞ്ഞവര്‍ഷം 2000 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു. അതില്‍
1841 പേര്‍ മഹാരാഷ്‌ട്രയിലാണ്. ഇക്കുറി ഭയാനകമായ വരള്‍ച്ചയുടെ പിടിയിലാണു മഹാരാഷ്‌ട്ര.
വരള്‍ച്ചയെത്തുടര്‍ന്ന് ജീവജലം തേടി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുകയാണ്.
ട്രെയിനില്‍ കനത്ത സുരക്ഷയോടെയാണ് മഹാരാഷ്‌ട്രയിലെ ലാത്തൂര്‍ മേഖലയിലേക്ക് കുടിവെള്ളം
എത്തിക്കുന്നത്. യാത്രാമധ്യേ ഈ ജലതീവണ്ടി ആക്രമിക്കപ്പെട്ടാലോ എന്നഭീഷണിയാണ് സുരക്ഷയ്‌ക്കു
കാരണം. കുടിക്കാനും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കും വെള്ളം മതിയാകാത്തപ്പോള്‍ കൃഷി
നനയ്‌ക്കാന്‍ ജലം കിട്ടുമെന്ന പ്രതീക്ഷപോലും ആര്‍ക്കുമില്ല. കര്‍ഷകരുടെ ജീവിതം അങ്ങേയറ്റം
ദുരിതത്തിലാക്കുന്ന വരള്‍ച്ചാഭീഷണി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുകയാണ്.
വരള്‍ച്ചാമേഖലയില്‍ ജലം എത്തിക്കുന്നതിനുവേണ്ട നടപടികള്‍
ആവശ്യപ്പെട്ട് നടന്‍ മമ്മൂട്ടി മുഖ്യമന്ത്രിയെ കാണുന്നു. നടന്‍ ആമിര്‍ഖാന്‍ മഹാരാഷ്‌ട്രയിലെ
രണ്ടു ഗ്രാമങ്ങളെ ദത്തെടുത്തുകഴിഞ്ഞു. ഇന്ത്യ നേരിടുന്ന അതിഭീകരമായ വരള്‍ച്ചയെ അതിജീവിക്കേണ്ടതെങ്ങനെ
എന്നറിയാതെ ഭരണകൂടവും വലയുകയാണ് .. രാജ്യത്തെ നാലിലൊരുഭാഗം ജനതയാണ് കുടിവെള്ളമില്ലാതെ
വലയുന്നത്. ജലം തേടിയുള്ള പലായനത്തിനു പുറമേ ജോലിയൂം കൂലിയും ഇല്ലാതായിക്കഴിഞ്ഞു.
ഗ്രാമീണ ജീവിതം പരമദാരിദ്രത്തെയാണു നേര്‍ക്കുനേര്‍ കാണുന്നത്. ഈ ദുരിതജീവിതത്തിനിടയിലും
അവര്‍ ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്.രാഷ്ട്രീയക്കാർക്ക് പരസ്പരം കുറ്റം പറയാനാണ് താൽപര്യം.വരള്‍ച്ചയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത് .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment