കേരളത്തിൽ മനോരോഗികൾ
പെരുകുന്നു .
10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ
പ്രതിയായ അജി ദേവസ്യമനോരോഗിയും
സ്ഥിരം പ്രശ്നക്കാരനുമെന്ന് അയാളുടെ അമ്മ പറയുന്നു
. തൃശ്ശൂരില് ഭക്ഷണം തൊണ്ടയില് കുടുങ്ങി
മരിച്ച ഡോ.ലക്ഷമിയായിരുന്നു
ഒടുവില് അജി ദേവസ്യയെ
ചികിൽസിച്ചതെന്നും പറയുന്നു . മുമ്പ്
പോലീസ് ഇടപെട്ട് ഇയാളെ മാനസികാരോഗ്യ
കേന്ദ്രത്തിലാക്കിയിരുന്നുവെന്ന്
കൊച്ചി സിറ്റി പോലീസ് കമ്മീഷണറും
വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ
പരാതിയെ തുടര്ന്നായിരുന്നു ഇത്. മയക്കുമരുന്നും മറ്റ്
ലഹരി വസ്തുക്കളും അമിതമായി
ഉപയോഗിച്ചതുമൂലമുള്ള മാനസിക വിഭ്രാന്തിയായിരുന്നു പ്രതിക്കെന്നാണ്
സൂചന. അമ്മ നല്കിയ പരാതിയെ
തുടര്ന്ന് ഡിസംബറിലാണ് പോലീസ് ഇടപെട്ട് ഇയാളെ
തൃശ്ശൂരിലെ സര്ക്കാര് മാനസികാരോഗ്യ
കേന്ദ്രത്തില് പ്രവേശിപ്പിച്ചത്. തുടര്ന്ന് രണ്ട്
മാസത്തോളം നീണ്ട ചികിത്സക്ക് ശേഷം
ഫിബ്രവരിയിലാണ് ഇയാള് പുല്ലേപ്പടിയിലെ വീട്ടിലേക്ക്
തിരിച്ചെത്തിയതെന്നും കമ്മീഷണര് പറയുന്നു.
മാനസികാസ്വാസ്ഥ്യത്തെ തുടര്ന്ന് 12 വര്ഷത്തോളമായി ചികിത്സയിലാണ് അജി ദേവസ്യയെന്നും
എന്നാല് ഡോക്ടര്മാര് നിര്ദേശിച്ച മരുന്നുകള് ഇയാള് കഴിക്കാറില്ലെന്നുമാണ്
അജി ദേവസ്യയുടെ മാതാവ്
പറയുന്നത്. വീട്ടില് സ്ഥിരം പ്രശ്നക്കാരനായിരുന്നു
ഇയാള്. ഇത് സഹിക്കാനാവതെ
വന്നതോടെയാണ് സ്വന്തം അമ്മയ്ക്ക് തന്നെ
മകനെതിരെ പോലീസിനെ സമീപിക്കേണ്ടി വന്നത്.
എന്നാല് കഞ്ചാവും മയക്കുമരുന്നുമടക്കമുള്ള
ലഹരിപദാര്ഥങ്ങള് അജി ഉപയോഗിച്ചിരുന്നുവെന്നാണ്
പ്രദേശവാസികള് പറയുന്നത്. ലഹരി മരുന്നുകള്
കിട്ടാത്ത ഇയാള് അക്രമാസക്തനായിരുന്നുവെന്നും, പലപ്പോഴും നാട്ടുകാരെ
ആക്രമിച്ചിരുന്നുവെന്നും ഇവര് സാക്ഷ്യപ്പടുത്തുന്നു.
നിലവില് പോലീസ് കസ്റ്റഡിയിലുള്ള അജി
ദേവസ്യയുടെ ആരോഗ്യപരിശോധന കൂടി പൂര്ത്തിയായാല് മാത്രമേ
കൃത്യം നടക്കുന്ന സമയത്ത് ഇയാള്
ലഹരി ഉപയോഗിച്ചിരുന്നുവോ എന്ന
കാര്യത്തില് വ്യക്തത വരികയുള്ള..
കേരളം എങ്ങോട്ടാണ് പോകുന്നത്.
എവിടെയും കഞ്ചാവും കള്ളപ്പണവും അതിക്രമവും വാടക
കൊലയും മാത്രം. പുതിയ തലമുറ
ഇതാണ് പഠിക്കുന്നത്. തിരൂർ കടപ്പുറത്ത് ഒരു
വീട്ടമ്മയെ ബലാൽസംഗം ചെയ്തു
, കഞ്ചാവും ലഹരി വസ്തുക്കളും എവിടെയും
സുലഭം.. എങ്ങിനെ സഹിക്കാൻ പറ്റും
ഈ തരത്തിലുള്ള കൊലപാതകങ്ങൾ.?
മന്സികരോഗിയെ സ്വതന്ത്രനായി വിട്ടതിനു അമ്മയെ കുറ്റം
പറയാൻ ആവില്ല. കാരണം അമ്മ
തന്നെ പോലീസെ പരാതി കൊടുത്തതാണ്
. മയക്കുമരുന്നു ഇടപാടുകൾക്ക് കടുത്ത ശിക്ഷ നൽകാൻ
കഴിയണം .മയക്കു മരുന്നിന്റെ വിതരണക്കാരെയും
ഉത്ഭവ കേന്ദ്രവും കണ്ടെത്തി യുവ
തലമുറയെ രക്ഷിക്കാനായി ഒരു നിയമപാലകരുമില്ലെ
രാജ്യത്ത് ?അയൽപക്കത്തുള്ള കുട്ടിയെ തന്നെ കുത്താനുള്ള
ബോധം ഇയാള്ക്കെവിടെ നിന്ന് കിട്ടി
?. കേരളത്തിൽ അജിയെ
പോലെയുള്ള ധാരാള ചെറുപ്പക്കാരുണ്ട്.പല
വീടുകളിലും ഇവരെ ഗതികേടുകൊണ്ട് അവർ സഹിക്കുകയാണ്..
ലഹരിക്കെതിരെ പോലീസും പൊതുജനവും ഒന്നിച്ചില്ലെങ്കിൽ കേരളം
മനോരോഗികളെ കൊണ്ട് നിറയും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment