Pages

Sunday, April 24, 2016

കേരളത്തില് ജീവിതം അസാധ്യമായിത്തീരാതിരിക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷിക്കുക.

കേരളത്തില് ജീവിതം അസാധ്യമായിത്തീരാതിരിക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷിക്കുക.
പുതുക്കാവുന്ന ഊര്ജ്ജം മാത്രമേ ഉപയോഗിക്കാവൂ എന്ന്
പാരിസ് സമ്മേളനത്തില്ഗ്രീന്പീസ് പ്രവര്ത്തകര്ആവശ്യപ്പെടുന്നു.

കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെ വേനൽ ചൂടിൽ ഉരുകുകയാണ് .ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്ത്തിക്കേണ്ട നമ്മുടെ അധികാരികളുംമാധ്യമങ്ങളും  ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണ് . മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ചൂട്  സഹിക്കാന് കഴിയാതെ വേവുകയാണ് .ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുംമൂലം വരുംവര്ഷങ്ങളില് ഉഷ്ണം ഇനിയും വര്ധിക്കും. അന്തരീക്ഷ താപനില അസഹനീയമാകുമ്പോള്, അതിന്റെ ഫലമായി മറ്റുപലതും സംഭവിക്കുമന്ന് ശാസ്ത്രജ്ഞര് വര്ഷങ്ങള്ക്ക് മുമ്പുതന്നെ മുന്നറിയിപ്പു തന്നിട്ടുണ്ട്.എന്നിട്ടും അതേക്കുറിച്ച് മനസ്സിലാക്കാനോ,പ്രവർത്തിക്കാനോ ചിന്തിക്കാനോ ശ്രമിക്കാതെ  പഴയ രീതിയില്ത്തന്നെ ഉറക്കം ഭാവിച്ചുള്ള ജീവിതം തുടരുകയാണ് . അസഹനീയമായ ചൂടെങ്കിലും നമ്മെ ഉണര്ത്തിയിരുന്നെങ്കിൽ ? ഓരോ  വർഷവും ചൂട് മനുഷ്യനും മറ്റു ജീവജാലങ്ങള്ക്കും താങ്ങാവുന്നതിനും അപ്പുറത്താണ് .മനുഷ്യരില് ചിലര്ക്കെങ്കിലും ശീതീകരണമുപയോഗിച്ചോ, മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയോ ഒക്കെ ചൂടില്നിന്നു രക്ഷപ്പെട്ടുവെന്ന് വരാം. എന്നാല് അത് എല്ലാവര്ക്കും സാധ്യമാകില്ലല്ലോ. മൃഗങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി അതിലും കഷ്ടമാണ്. അവയ്ക്കും ജീവിതം അസഹ്യമായി തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവുകളുണ്ട്. ചിലയിനം മത്സ്യങ്ങള് തണുപ്പുള്ള പ്രദേശങ്ങളിലേക്കു കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്ട്ടുകളുണ്ട്. അതുപോലെ പര്വ്വതപ്രദേശങ്ങളില് വളരുന്ന ചില ചെടികള് കൂടുതല് ഉയര്ന്ന പ്രദേശത്തേക്ക് കുടിയേറിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം കൊണ്ട് ചൂട് കൂടുന്നത് മാത്രമല്ല, അതിവൃഷ്ടിയും ഉണ്ടാകും നഗര പ്രളയങ്ങള്ക്കുള്ള പ്രധാനകാരണം ജലാശയങ്ങള് നികത്തി കെട്ടിടങ്ങള് പണിയുന്നതും, ജലമൊഴുകിപ്പോകാനുള്ള മാര്ഗ്ഗങ്ങള് മാലിന്യം കൂട്ടിയിട്ടും പുതിയ കെട്ടിടങ്ങള് പണിതും തടസ്സപ്പെടുത്തുകയും ചെയ്തതാണ്. കേരളത്തിലെ പല നഗരങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്നങ്ങളെ കൂടുതല് വഷളാക്കും.അന്തരീക്ഷ താപനില ഉയരുമ്പോള് ഭൂമിയില് പലയിടങ്ങളിലുമുള്ള മഞ്ഞുരുകി കടലില് ചേരും. ഇത് കടല്നിരപ്പുയരാന് കാരണമാക്കും. അന്തരീക്ഷ താപനില ഉയരുമ്പോഴും സമുദ്രജലത്തിന്റെ താപനില ഉയരും. ചൂടു കൂടുമ്പോള് എല്ലാ വസ്തുക്കളെയും പോലെ ജലത്തിന്റെയും വ്യാപ്തം വര്ധിക്കും. അതും കടല്നിരപ്പുയരാന് കാരണമാകും..കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പുയരുമ്പോള് കടലാക്രമണം കൂടുതല് ശക്തമാകും. അതിനെ നിയന്ത്രിക്കുക പ്രയാസമാണ് .പ്രകൃതിവിഭവങ്ങളുടെ ചൂഷണം നിയന്ത്രിക്കുന്നതിന് പ്രോത്സാഹനം നല്കി പുതുക്കാനാവുന്നവയെ കൂടുതല് ആശ്രയിക്കുകയും ആവാത്തവയുടെ ഉപഭോഗം ക്രമേണ കുറച്ചുകൊണ്ടുവരികയും ചെയ്യുക. പെട്രോളിയം ഉപയോഗിക്കുന്നതിനു പകരം പുതുക്കാവുന്ന സ്രോതസ്സില് നിന്നുള്ള ഊര്ജ്ജം ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്കുക... വലിയ കെട്ടിടങ്ങളുടെ രൂപകല്പനയില്ത്തന്നെ സ്വാഭാവികമായ പ്രകാശവും കാറ്റും പരമാവധി ഉപയോഗിക്കുന്ന തരത്തിലുള്ള ഡിസൈനുകള് രൂപപ്പെടുത്താനായി വാസ്തുശില്പികളു.. സഹകരണത്തോടെ മാര്ഗരേഖകള് രൂപപ്പെടുത്തുക. മരങ്ങൾ  വ്യാപകാമായി  വച്ചു പിടിപ്പിക്കുക .കുളങ്ങളും തടാകങ്ങളും പുഴകളും സംരക്ഷിക്കുക . പരിസ്ഥിതി സംരക്ഷണത്തിനു  എല്ലാവരെയും ഒന്നിപ്പിക്കുക .കേരളത്തില് ജീവിതം അസാധ്യമായിത്തീ.രാതിരിക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷിക്കണം  എന്ന സത്യം എല്ലാവരിലും എത്തിക്കുക .

പ്രൊഫ്‌. ജോൺ കുരാക്കാർ



No comments: