ആനയ്ക്കൊപ്പം സെൽഫി; ആന യുവാവിനെ കുത്തി
കിളിമാനൂര്‍: അര്‍ധരാത്രിയില്‍ തളച്ചിട്ടിരുന്ന ആനയുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ ആന ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചു. ആറ്റിങ്ങൽ സ്വദേശി ശ്രീലാലി(37)നാണ് ആനയുടെ കുത്തേറ്റത്. തുടയ്ക്ക് സാരമായി പരുക്കേറ്റ ശ്രീലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേവേശ്വരം ഉമാമഹേശ്വരന്‍ ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിനാണു സംഭവം. ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആനയെ ക്ഷേത്ര വളപ്പിലെ ആല്‍മരത്തില്‍ തളച്ച ശേഷം സമീപത്തായി പാപ്പന്മാര്‍ കിടന്ന് ഉറങ്ങുകയായിരുന്നു.
ഈ സമയത്താണ് സെൽഫിയെടുക്കുന്നതിനായി ശ്രീലാൽ എത്തിയത്. സെൽഫിയെടുത്ത ശ്രീലാലിനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടശേഷം കുത്തുകയായിരുന്നു. ആദ്യത്തെ കുത്തില്‍ ശ്രീലാല്‍ കൊമ്പുകള്‍ക്കിടയിലായിരുന്നു. രണ്ടാമത്തെ കുത്താണ് തുടയിലേറ്റത്. ബഹളം കേട്ടെത്തിയ പാപ്പാനാണ് ശ്രീലാലിനെ രക്ഷിച്ചത്. ഈ സമയം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ നടക്കുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment