Pages

Wednesday, April 27, 2016

ചെലവു കുറഞ്ഞ വിനോദ യാത്രക്ക് പറ്റിയ 8 രാജ്യങ്ങൾ

ചെലവുകുറഞ്ഞവിനോദയാത്രക്ക് 
പറ്റിയ8രാജ്യങ്ങൾ
പല ലോകരാജ്യങ്ങളുടെയും നാണയങ്ങളെക്കാൾ ശക്തമാണ്  നമ്മുടെ രൂപ.ഇതാ രൂപയേക്കാൾ വിലകുറഞ്ഞ കറൻസികളുള്ള 8 രാജ്യങ്ങളുടെ ലിസ്റ്റ്
1-ഇന്തോനേഷ്യ

ദ്വീപുകളുടെ നാട്.ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും .ഇന്ത്യക്കാർക്ക് ഇവിടെ “ഫ്രീ വിസ ഓൺ അറൈവൽ ” ലഭിക്കും ,അതായത് അധികം ചെലവിടാതെതന്നെ നമുക്ക് യാത്ര ആസ്വദിക്കാം. ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്.1 ഇന്ത്യൻ രൂപ = 198.88 ഇന്തോനേഷ്യൻ റുപയ്യ
2-വിയറ്റ്നാം


തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് വിയറ്റ് നാമിലേത് .ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്ഷിക്കും. കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികൾ .യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയും ആണ് പ്രധാന ആകർഷണങ്ങൾ .1 ഇന്ത്യൻ രൂപ=336 .74 വിയറ്റ്നാമീസ് ദോംഗ്
3-കമ്പോഡിയ

അങ്കോർ വാട്ട് എന്ന വലിയ ശിലാനിർമ്മിത ക്ഷേത്രത്തിൻറെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതൽ അറിയപ്പെടുന്നത്.ഇവിടത്തെ രാജകൊട്ടാരം ,ദേശീയ മ്യുസിയം , പൌരാണിക അവശിഷ്ടങ്ങൾ മുതലായവയാണ് പ്രധാന ആകർഷണങ്ങൾ . പാശ്ചാത്യർക്കിടയിലും കമ്പോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്.1 ഇന്ത്യൻ രൂപ =60.59 കമ്പോഡിയൻ റിയെൽ
4-ശ്രീലങ്ക

കടൽത്തീരങ്ങൾ, മലകൾ , പച്ചപ്പ്‌, ചരിത്രസ്മാരകങ്ങൾ -എല്ലാംകൊണ്ടും ഇപ്പോൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറിക്കഴിഞ്ഞു. ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും കൂടെ ആയപ്പോൾ പിന്നെ പറയണ്ട.1 ഇന്ത്യൻ രൂപ= 2.20 ശ്രീലങ്കൻ രൂപ
5-നേപാൾ

ഷെർപകളുടെ നാട്. എവറെസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പർവ്വതങ്ങളും നേപാളിലാണ് .മലകയറാൻ ആഗ്രഹമുള്ളവർ ലോകമെമ്പാട് നിന്നും ഇവിടെയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാർക്കാണെങ്കിൽ നേപാളിൽ വരാൻ വിസയും ആവശ്യമില്ല.1 ഇന്ത്യൻ രൂപ =1.60 നേപാളി രൂപ
6-ഐസ് ലാൻഡ്

ഈ ദ്വീപരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണൽ നിറഞ്ഞ കടൽത്തീരങ്ങളും വളരെ പ്രശസ്തമാണ്. ” വടക്കൻ വെളിച്ചങ്ങൾ ” അഥവാ നോർതേൺ ലൈറ്റ്സ് എന്ന മനോഹര പ്രതിഭാസം കാണുവാൻ മറക്കല്ലേ!1 ഇന്ത്യൻ രൂപ =1.87 ഐസ്ലാൻഡിക് ക്രോണ
7-ഹംഗറി

നേപാൾ പോലെ ചുറ്റും കരയാൽ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്.
റോമൻ തുർകിഷ് സംസ്കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്കാരം.ഇവിടത്തെ കോട്ടകളും പാർക്കുകളും തീര്ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്.1 ഇന്ത്യൻ രൂപ = 4.10 ഹംഗേറിയൻ ഫോറിന്റ്
8-ജപ്പാൻ

അതെ ,ജപ്പാനിലെ യെന്നും ഇന്ത്യൻ രൂപയേക്കാൾ വില കുറവുള്ള കൂട്ടത്തിലാണ്. ലോകത്തിലെ ഏറ്റവും സാങ്കേതികമായി മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.എന്നാൽ അവരുടെ സംസ്കാരത്തിന് അവർ വളരെയേറെ പ്രാധാന്യം നല്കുന്നു .ഇവിടെ വരുമ്പോൾ ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബരചുംബികളും സന്ദര്ശിക്കുക.ചെറി പൂക്കളെ കാണാൻ മറക്കണ്ട.1 ഇന്ത്യൻ രൂപ =1.65 ജാപ്പനീസ് യെൻ


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: