Pages

Saturday, March 12, 2016

സോഷ്യൽ മീഡിയ സൂക്ഷിച്ച് കൈകാര്യം ചെയ്യണം

സോഷ്യൽ മീഡിയ സൂക്ഷിച്ച്
കൈകാര്യം ചെയ്യണം
എന്ത് ചെയ്യണം , എന്ത് ചെയ്യാൻ പാടില്ല  എന്ന  തിരിച്ചരിവ്  ഇന്ന്  സമൂഹമാധ്യമങ്ങൾ  കൈകാര്യം ചെയ്യുന്ന പലർക്കും അറിയില്ല .. അസത്യവും ദുരുപദിഷ്ടവും അപകീര്ത്തികരവുമായ വാര്ത്തകളുടെ പ്രചാരണവേദിയാക്കാന് മാധ്യമത്തെ കൗശലപൂര്വം ഉപയോഗിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട് . ഒരു വിഭാഗം. മറ്റുള്ളവരെ കടന്നാക്രമിക്കാനുള്ള വേദിയായിട്ടാണ്സമൂഹമാധ്യമങ്ങളെ കാണുന്നത്‌ . ഒരു മന്ത്രി പോലും  അപകീര്ത്തികരമായ പ്രസ്താവന  നടത്തിയിരിക്കുന്നു . അവസനം  ഫെയ്സ്ബുക്കിലൂടെ മാപ്പ്പറഞ്ഞതിനുശേഷമാണ്കോടതിയിലെ  കേസ്അവസാനിച്ചത് .സോഷ്യൽ മീഡിയായിൽ വരുന്ന  പല വാർത്തകളും  അസത്യവും മറ്റുള്ളവരെ അപകീർത്തിപെടുത്തുന്നതുമാണ് . പല ആത്മഹത്യക്കും പിന്നിൽ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പി ക്കുന്ന അപവാദമാണ്. ഫെയിസ് ബുക്കിന്റെ ദുരുപയോഗം സൃഷ്ടിച്ച ദുരന്തങ്ങള്നിരവധിയാണ് .. മലയാളിയായ ഭാര്യയുടെ ഫെയ്സ്ബുക്ക് പ്രണയത്തില്മനംനൊന്ത് ഝാര്ക്കണ്ഡ് സ്വദേശിയും സോഫ്റ്റ്വേയര്എന്ജിനീയർ ജീവനൊടുക്കിയത് അടുത്തിടെയാണ്ഫെയിസ് ബുക്കിലൂടെ പ്രണയം നടിച്ചു വശത്താക്കി പെണ്കുട്ടികളെ ചതിക്കുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട് .. ഇരുതല മൂര്ച്ചയുള്ളതാണ് സോഷ്യല്മീഡിയ. യുവാക്കള്ക്കിടയില്ഒരു ഹരമായി മാറിയ ഫെയിസ്ബുക്ക് സമൂഹത്തിന് അനുഗൃഹവും ഒപ്പം ശാപവുമാണ്. ഉപകാരപ്രദവും ഗുണകരവുമായ സന്ദേശങ്ങളാണ് സമൂഹത്തിന് അതെത്തിച്ചുകൊടുക്കുന്നതില്ഏറെയും. സര്ഗാത്മകവും കിയാത്മകവുമാണ് അതിലൂടെ പ്രചരിപ്പിക്കപ്പെടുന്ന മിക്ക സംവാദങ്ങളും ചര്ച്ചകളും സൃഷ്ടികളും. അശരണര്ക്കും, രോഗികള്ക്കും സഹായം ലഭ്യമാക്കുന്നതിലും അഴിമതി, തട്ടിപ്പ് തുടങ്ങിയ സാമൂഹിക വിപത്തുകളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും സോഷ്യല്മീഡിയയുടെ പങ്ക് ശ്ലാഘനീയമാണ്. അടുത്ത കാലത്തായി സോഷ്യൽ മീഡിയായുടെ   ദുരുപയോഗം വര്ധിച്ചതായി കാണുന്നു . വ്യക്തി, സംഘടന ,രാഷ്ട്രീയ വിരോധങ്ങളുടെ പേരില്മറ്റുള്ളവരെ അപകീര്ത്തിപ്പെടുത്തുന്ന കുറിപ്പുകളും വിവരങ്ങളും ഫെയിസ്ബുക്കില്ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മറ്റുള്ളവരെ ആക്ഷേപിക്കാനുള്ള ഒരു വേദിയായി സോഷ്യൽ മീഡിയയെ ഒരിക്കലും കാണരുത് ..ഫെയിസ്ബുക്ക്  ആവശ്യത്തിനു മാത്രം ഉപയോഗിക്കുക .യുവാക്കളും വിദ്യാര്ഥികളും വീട്ടമ്മമാർ പോലും ഫേയിസ് ബുക്കിനു അഡിക്ടായി മാറിയതു മൂലം വിലപ്പെട്ട അവരുടെ സമയമാണ് പാഴായി പോകുന്നത് . കാണുന്നതെല്ലാം ഷെയർ ചെയ്യുന്നതും അപകടം തന്നെയാണ് .. ലോകമെമ്പാടുമുള്ള ജനതയുമായി സംവദിക്കുന്ന അമേരിക്കന്പ്രസിഡണ്ട് ബറാക് ഒബാമ, തന്റെ മക്കളുടെ ഫെയിസ്ബുക്ക് ഉപയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തിയ വാര്ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇന്റർനെറ്റ്ഉപയോഗം വിവേക പൂർവം  വിനിയോഗിക്കണം .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: