ഇടുക്കി അണക്കെട്ടിലടക്കം
ജലനിരപ്പ് താഴ്ന്നു
കനത്ത
ചൂടില്‍
ഇടുക്കി
അണക്കെട്ടിലടക്കം ജലനിരപ്പ്
താഴ്‌ന്നു.
ഇടുക്കി
ഡാമിലെ
ഇന്നത്തെ
ജല നിരപ്പ്
2341 അടിയാണ്.
കഴിഞ്ഞവര്ഷം ഇതേ
ദിവസം
2360 അടിയായിരുന്നു
ഇത്.സംഭരണ ശേഷിയുടെ 39 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്. അതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തോതിലാണ് ഇത്തവണ ജലനിരപ്പ് താഴുന്നത്. ഇടുക്കി പദ്ധതി പ്രദേശത്തെ ശരാശരി താപനില 35 - 36 ഡിഗ്രിയാണ്. അതിനാല്ദിവസവും അരയടിയെന്ന തോതില്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ താഴുകയാണ്. 9.275 ദശലക്ഷം യൂണിറ്റാണ് ഇവിടുത്തെ പ്രതിദിന വൈദ്യുതി ഉല്പാദനം.130 മെഗാവാട്ട് വീതം ശേഷിയുള്ള ആറു ജനറേറ്ററുകളും ഇപ്പോള്‍ വിശ്രമമില്ലാതെ പ്രവര്ത്തിപ്പിക്കുകയാണ്. 838.84 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോള്‍ ഇടുക്കിയിലുള്ളൂ. ഇനിയും ഉല്പാദനം കൂട്ടേണ്ടി വന്നാല് ഈ വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന. പൊന്മുടി ജലാശയത്തില്‍ ജലനിരപ്പ് ഏഴ് മീറ്ററോളം താഴ്ന്നു. മാട്ടുപ്പെട്ടി ഡാമിലും ജലനിരപ്പ് തീരെ താഴ്ന്നു. 1592.30 അടിയായിരുന്ന കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. കഴിഞ്ഞ വര്ഷത്തേക്കാള്‍ 12 അടി വെള്ളം കുറവാണ്. തേക്കടി തടാകവും വറ്റിവരളുന്ന അവസ്ഥയിലാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 111.60 അടിയായി താഴ്ന്നു. സെക്കന്റില്‍ 256 ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നുവിട്ടിട്ടുള്ളത്. ലോവര്‍ പെരിയാറിലടക്കം ജലനിരപ്പ് കുത്തനെ താഴുന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ബാഷ്പീകരണ നഷ്ടവും കുത്തനെ ഉയര്ന്നിട്ടുണ്ട്. പ്രതിദിനം ഒന്നര ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം നഷ്ടമാകുന്നതായാണ് കണക്ക്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബാഷ്പീകരണ നഷ്ടം നാലിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്്.
1816.368 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തെ എല്ലാ വൈദ്യുതി ബോര്‍ഡ് സംഭരണികളിലും കൂടി നിലവിലുള്ളത്. ജൂണ്‍ ഒന്നിലേക്ക് 700 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനത്തിന് വെള്ളം കരുതലുണ്ടാകണമെന്നതാണ് വൈദ്യുതി ബോര്ഡിന്റെ ജലവിനിയോഗ തത്വം. ഇത് ഇക്കുറി പൊളിയാനാണ് സാധ്യത. 20 - 21 ദശലക്ഷം യൂണിറ്റാണ് ഇപ്പോള്‍ സംസ്ഥാനത്തെ ശരാശരി ജലവൈദ്യുതി ഉല്പാദനം
Prof. John Kurakar
No comments:
Post a Comment