പി.ഒ .മാത്യു വെങ്കലക്കടയ്ക്ക് കുരാക്കാരൻ സാംസ്ക്കാരിക വേദിയുടെ ആദരാഞ്ജലികൾ
പി.ഒ .മാത്യു വെങ്കലക്കടയിൽ അന്തരിച്ചു
കൊട്ടാരക്കര കിഴക്കെതെരുവ് പി.ഒ .മാത്യു വെങ്കലക്കടയിൽ (കുഞ്ഞുമോൻ-65) അന്തരിച്ചു . പുനലൂർ വലിയഴി കത്ത് കുടുംബാംഗം സുജ മാത്യു ഭാര്യയാണ് .സുനിഷ് മാത്യു , സുബിഷ് മാത്യു,സുജി മാത്യു എന്നിവർ മക്കളും ജോമോൾ ,ജെസ്റ്റാമിൻ ,സനു ജോർജ് എന്നിവർ മരുമക്കളുമാണ് ..ശവസംസ്ക്കാരം 2016 മാർച്ച് 16 നു 12 മണിക്ക് കിഴക്കെതെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തി അഭിവന്ദ്യ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് പ്രധാന കാർമ്മികത്വം വഹിച്ചു ശവസംസ്ക്കാര കർമ്മങ്ങൾക്ക് നിരവധി വൈദീകർ നേതൃത്വം നൽകി. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവര്ത്തിക്കുന്ന നൂറുകണക്കിനു ആളുകൾ അന്ത്യോപചാര മർപ്പിക്കാൻ പരേതന്റെ വീട്ടിലും പള്ളിയിലും എത്തിയിരുന്നു .വ്യാപാരികൾ , രാഷ്ട്രീയ പ്രവർത്തകർ കുടുംബയോഗ പ്രവർത്തകർ തുടങ്ങിയവര് പങ്കെടുത്തവരിൽ ഉള്പെടുന്നു . പി.ഒ .മാത്യു വെങ്കലക്കടയ്ക്ക് കുരാക്കാരൻ സാംസ്ക്കാരിക വേദിയുടെ ആദരാഞ്ജലികൾ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment