തിലകൻ സ്മാരക പുരസ്കാരം കാനം രാജേന്ദ്രന്
പത്മശ്രീ തിലകൻ സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിഭാ പുരസ്കാരം ചലച്ചിത്രതാരം സായ്കുമാറിനും മാധ്യമ പുരസ്കാരങ്ങൾ വേണു ബാലകൃഷ്ണനും (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകരൻ (മനോരമ ന്യൂസ്), കെ വി മധു (റിപ്പോർട്ടർ ചാനൽ) എന്നിവർക്കും നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ വിനയനും മാനേജിംഗ് ഡയറക്ടർ സി രാധാകൃഷ്ണനും അറിയിച്ചു.
14ന് വൈകിട്ട് 5ന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേരുന്ന തിലകൻ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. സി പി ഐ ദേശിയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻരവീന്ദ്രൻ, ജി സുധാകരൻ എം എൽ എ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി പി തിലോത്തമൻ എം എൽ എ, ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂർ,നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ചലച്ചിത്രതാരം ജയൻ, എസ് ശശികുമാർ തുടങ്ങിയവർ പങ്കെടുക്കും. ഫൗണ്ടേഷൻ ട്രഷറർ കമാൽ എം മാക്കിയിൽ പ്രതിഭകളെ പരിചയപ്പെടുത്തും. യോഗത്തിൽ വിനയൻ അധ്യക്ഷനാകും. സി രാധാകൃഷ്ണൻ സ്വാഗതവും സുദർശനൻ വർണ്ണം നന്ദിയും പറയും.

Prof. John Kurakar
No comments:
Post a Comment