TRIBUTE PAID
TO ONV KURUP,
RENOWNED
POET AND LYRICIST
Renowned poet and lyricist O N V Kurup has passed away. He was 84. He had been admitted to a private hospital in Thiruvananthapuram owing to age- related ailments and the end came around 4.35 pm on Saturday....... Ottaplakkal Nambiyadikkal Velu Kurup was born to O N Krishna Kurup and K Lakshmikkutty Amma on May 27, 1931 at Chavara in Kollam district. He is survived by wife P P Sarojini, and children Rajeevan and Mayadevi.One of the greatest poets of our time, ONV made significant contribution to Malayalam film music, too. He had been active in literary world for the past six decades. He won Jnanpith Award in 2007 He was the most celebrated contemporary poet and Jnanpith-winner.ONV, as he was popularly known, was part of the progressive movement in Kerala and penned some of the most remembered poems and film lyrics. He died at a private hospitalHe was honoured with the Padma Sri in 1998 and with the PadmaVibhushan in 2011. He was awarded the Jnanpith in 2007.
പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വൈകുന്നേരം 04.35ന് ആണ് അദ്ദേഹം വിടപറഞ്ഞത്. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മുന്നാമത്തെ പുത്രനായി 1931 മെയ് 27ന് ആണ് ഒ.എന്‍.വി ജനിച്ചത്.
1958 മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986ല്‍ ഔദേ്യാഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു.
ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിതത്തില്‍ അദ്ദേഹം മുപ്പതിലധികം കാവ്യ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. 1949ല്‍ പുറത്തിറങ്ങിയ 'പൊരുതുന്ന സൗന്ദര്യ'മാണ് ആദ്യ സമാഹാരം. കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ തുടങ്ങിയ പഠനകൃതികളും അദ്ദേഹം രചിച്ചു. നാടകത്തിലും സിനിമയിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ ഒ.എന്‍.വിയുടെ തൂലികയിലൂടെ പിറന്നു.
1971ലും 75ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ സാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം ലഭിച്ചു. 1989ല്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2008ല്‍ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന് ലഭിച്ച പുരസ്‌കാരം അടക്കം പതിമൂന്ന് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സേവിയറ്റ് ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം, വയലാര്‍ രാമവര്‍മ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 1998ല്‍ പത്മശ്രീയും 2011ല്‍ പത്മവിഭൂഷനും ലഭിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കെ തന്നിലെ കവിയുടെ 'ഉപ്പ്' സ്വയം തിരിച്ചറിഞ്ഞ മഹാ പ്രതിഭ. പതിനഞ്ചാം വയസില്‍ ആദ്യ കവിതയായ 'മുന്നോട്ട്' എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ഒ.എന്‍.വിയും ഉറപ്പിച്ചിരിക്കണം മലയാള സാഹിത്യ ലോകത്ത് തനിക്ക് എന്തൊക്കെയോ ചെയ്‌ത് തീര്‍ക്കാനുണ്ടെന്ന്. ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ച് 1949ല്‍ 'പൊരുതുന്ന സൗന്ദര്യം' എന്ന കവിതാ സമാഹാരവും പുറത്തിറങ്ങിയതോടെ ഒറ്റപ്ലാക്കല്‍ നീലണ്ഠന്‍ വേലു കുറുപ്പ് എന്ന ഒ.എന്‍.വി മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു.
ആദ്യ കവിതയുടെ പേരുപോലെ ഒ.എന്‍.വി വീണ്ടും മുന്നോട്ട് എഴുതിക്കൊണ്ടിരുന്നു. പ്രായഭേദമെന്യേ മലയാളികള്‍ അവ ഏറ്റുപാടി. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ദാഹിക്കുന്ന പാനപാത്രം, അക്ഷരം, അഗ്നി ശലഭങ്ങള്‍, നാലുമണിപ്പൂക്കള്‍, തോന്ന്യക്ഷരങ്ങള്‍ തുടങ്ങി ഒ.എന്‍.വിയുടെ എല്ലാ കവിതാ സമാഹാരങ്ങളും മലയാളികള്‍ നെഞ്ചിലേറ്റി.
മലയാളികള്‍ക്കിടയില്‍ മലയാള സിനിമ സ്‌ഥാനമുറപ്പിച്ചപ്പോള്‍ അവിടെയും ഒ.എന്‍.വി തിളങ്ങി. ആരെയും ഭാവ ഗായകനാക്കിയ ഒ.എന്‍.വി തന്റെ വരികളില്‍ മലയാളിയെ അവന്റെതന്നെ മുഖം കാണിച്ചുകൊടുത്തു. എവിടെയോ കണ്ടുമറന്ന ഓര്‍മ്മകളെ ഓരോ മലയാളിയും ഒ.എന്‍.വിയിലൂടെ വീണ്ടും കണ്ടു. പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടമായി ഒ.എന്‍.വിയുടെ വരികള്‍. 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന് ഒ.എന്‍.വി എഴുതിയപ്പോള്‍ കവിയിലൂടെ നാം നഷ്‌ടപ്പെട്ട ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു.
തുടക്കക്കാര്‍ക്ക് മുന്നില്‍ ഒരു അധ്യാപകനാവാന്‍ ഒ.എന്‍.വിക്ക് കഴിഞ്ഞു. അദ്ദേഹം പോലുമറിയാതെ അദ്ദേഹത്തെ ഗുരുനാഥനായി സ്വീകരിച്ചവരും ഏറെ. അക്ഷരംകൊണ്ട് മാന്ത്രികത സൃഷ്‌ടിച്ച ഒ.എന്‍.വി, ഉരുട്ടില്‍ കുടുങ്ങിയവന് വെളിച്ചവും വിരഹത്തിലെ സ്വാന്തനവുമായി. മഴ ഒ.എന്‍.വിക്ക് എന്നും ഇഷ്‌ടമായിരുന്നു. ഭൂമി മഴയിലൂടെ കവിത എഴുതിയപ്പോള്‍, ഒ.എന്‍.വി മഴയില്‍നിന്നും കവിതകള്‍ സൃഷ്‌ടിച്ചു. അതുകൊണ്ടാവാം ഇനിയും മരിക്കാത്ത ഭൂമിയുടെ സങ്കടം ഏറ്റുവാങ്ങി, ഭൂമിക്ക് വേണ്ടി ചരമഗീതം രചിക്കാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചത്. ഒടുവില്‍ എഴുതി തീര്‍ത്ത വരികളും, തൂലികയിലെ പൊടിയാത്ത വാക്കുകളും ബാക്കിയാക്കി കാലയവനികയില്‍ മറയുമ്പോഴും ഒ.എന്‍.വിയുടെ ഓര്‍മ്മകള്‍ കവിതയുള്ളിടത്തോളം കാലം മലയാള മണ്ണില്‍ ജീവിക്കും, ഇനിയും മരിക്കാത്ത ഭൂമിയെപ്പോലെ...
Prof. John Kurakar
No comments:
Post a Comment