Pages

Sunday, February 14, 2016

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്

സൂര്യനെ പാഴ്മുറം കൊണ്ട്
മറയ്ക്കാൻ ശ്രമിക്കരുത്

നിയമം കയ്യിലെടുക്കുന്ന അഹങ്കാരികളായ പാർട്ടി നേതാക്കളെ നിലയ്ക്കു നിർത്താൻ കഴിയാത്തിടത്തോളം ജനാധിപത്യം വിജയിക്കില്ല."ചുറ്റുവട്ടത്തുള്ള സ്വയം പ്രഖ്യാപിത രാജാക്കന്മാർ പൊലിസിനെ ഭരിക്കാൻ അനുവദിച്ചാൽ നീതി നടത്തിപ്പ് അപകടത്തിലാകും " എന്ന് ഹൈകോടതി മുന്നറിയിപ്പു നൽകിയിരിക്കുന്നു . അഴിമതിയുടെ കാര്യത്തിൽ ഇടതും വലതും ഒരുപോലെയാണങ്കിലും  അഹങ്കാരത്തിന്റെ കാര്യത്തിൽ  ഒരു കൂട്ടർ തന്നെയാണ് മുന്നിൽ .ശൗര്യത്തില് പ്ലസ് അവർക്കു തന്നെ .ചിരിയും സൗമ്യ ശരീര ഭാഷയും നമ്മുടെ നേതാക്കളിൽ പണ്ടേ  ഇല്ലാതായി .കുറ്റവാളികൾ രാഷ്ട്രീയക്കാരുടെ ഇടയിൽ പെരുകികൊണ്ടിരിക്കുന്നു .കുറ്റവാളികൾ തന്നെ വീണ്ടും തെരഞ്ഞടുക്കപെടുന്നു ..നാടും ഭരണവും സ്വന്തം കൈപിടിയിൽ ഒതുക്കാൻ നേതാക്കൾ ശ്രമം നടത്തുന്നു .അസത്യവൂം നുണയും നാട്ടിൽ  പ്രചരിക്കുന്നു .സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു .ഏതു വിധേനയും അധിക്കാരത്തിൽ തുടരാൻ ശ്രമിക്കുന്നു ..വികസനം ക്ഷേമ പ്രവർത്തനവും ലഘുകരിച്ചു കാണുന്നു .സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നു .നേതാക്കൾ തിണ്ണമിടുക്കിൽ മാത്രം വിശ്വസിക്കുന്നു .എന്തും ചെയ്യാമെന്നും ആരും ചോദ്യം ചെയ്യാനില്ലന്നും കരുതുന്നു .കൊലപാതക കേസുകളിൽ പ്രതികളായവർ മാന്യമാരായി നടക്കുന്നു .ഇഷ്ടമല്ലാത്തവരെ ഇല്ലായ്മ ചെയ്യാൻ തന്ത്രം മെനയുന്നു .ഇത് എല്ലാം ചെയ്യുന്നതും ജനാധിപത്യത്തിൻറെ  പേരിൽ  തന്നെ ?

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: