വികസനത്തിൻറെ
ഒരു നിർണ്ണായകഅധ്യായം
കേരളം വികസനത്തിലെ ഒരു നിര്‍ണായക അധ്യായം എഴുതിച്ചേര്‍ക്കുകയാണ്.2004-ല്‍
സ്വപ്‌നപദ്ധതിയായി വിഭാവനം ചെയ്‌ത സ്‌മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഇന്ന് ഉദ്‌ഘാടനം
ചെയ്തിരിക്കുന്നു .2020 ആകുമ്പോഴേക്കും കൊച്ചി ദുബായ് മോഡല്‍ വികസനക്കുതിപ്പു നടത്തുമെന്ന
പ്രതീക്ഷീക്കുന്നു .സംസ്‌ഥാനത്തിന്റെ ഐടി മേഖലയില്‍ വലിയ വികസനം ലക്ഷ്യമിട്ടാണ് സ്‌മാര്‍ട്ട്
സിറ്റി പദ്ധതിക്കു രൂപം നല്‍കിയ്. 88 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ പൂര്‍ത്തിയാകുമ്പോള്‍
സ്‌മാര്‍ട്ട് സിറ്റി 90000 തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നാണു കരാര്‍. അഞ്ചുലക്ഷം
തൊഴിലവസരങ്ങളെങ്കിലും കൊച്ചി സ്‌മാര്‍ട്ട് സിറ്റിയില്‍ ലഭ്യമാകുമെന്നാണു കരുതപ്പെടുന്നത്.
തുടക്കത്തിൽ തന്നെ നിരവധി പ്രശനങ്ങളേ അതിജീവിച്ചാണ് ഈ അവസ്ഥയിൽ എത്തിയത് ..സ്‌മാര്‍ട്ട്
സിറ്റിയെക്കുറിച്ചുള്ള പ്രധാന ആശങ്ക ഇതൊരു റിയല്‍ എസ്‌റ്റേറ്റ് കച്ചവടം മാത്രമാകുമോയെന്നതാണ്
.നിലവില്‍ കേരളത്തിലെ ഐടി മേഖലയില്‍ പ്രത്യക്ഷത്തില്‍ ഒന്നരലക്ഷം പേരാണു തൊഴില്‍ ചെയ്യുന്നത്.
ഐടിയോടു ചേര്‍ന്ന് പരോക്ഷമായി മൂന്നര ലക്ഷം പേര്‍ ജോലി ചെയ്യുന്നു. അങ്ങനെ ആകെ
അഞ്ചു ലക്ഷമാണ് ഐടി ഇപ്പോള്‍ പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍. സ്‌മാര്‍ട്ട് സിറ്റി
ഒന്നാം ഘട്ടം കൂടി വരുമ്പോള്‍ അഞ്ചു ലക്ഷം തൊഴിലവസരം കൂടി ഉണ്ടാകും കേരളത്തിൻറെ സമ്പദ്‌ഘടനമെച്ചപെടാൻ
സാധ്യതയുണ്ട് . ഐടി കയറ്റുമതി വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല .എല്ലാ രാഷ്ട്രീയ
പാർട്ടികളും കാലത്തിൻറെ കുളമ്പടി ശബ്ദം കേൾക്കാൻ തയ്യാറാകണം .ഐ .ടി മേഖലയിലെ വികസനം കാണാതിരിക്കരുത് .
പ്രൊഫ്. ജോൺ കുരാക്കാർ
.
No comments:
Post a Comment