സമ്മതിദാനാവകാശം
ജാഗ്രതയോടെ വിനിയോഗിക്കണം
കേരളത്തിൽ ഇപ്പോൾ യാത്രകളുടെ കാലമാണ് . എല്ലാ രാഷ്ട്രീയ പാർട്ടികളും യാത്രകളിലാണ് .കേരള രക്ഷയാത്ര , നവകേരളയാത്ര ,വിമോചനയാത്ര , സമത്വ മുന്നേറ്റ യാത്ര തുടങ്ങിയ പേരുകളിലാണ് യാത്രകൾ .പ്രസംഗം കേട്ട ജനം സത്യവും അസത്യവും തിരിച്ചറിയാതെ വലയുകയാണ് .പാർട്ടികൾ പരസപരം ആക്ഷേപിക്കുകയാണ് .ആർക്കും ആരെയും വിശ്വാസമില്ല .എല്ലാവർക്കും വിശ്വാസം സരിതയെ മാത്രം .എവിടെയും അഴിമതിക്കഥകൾ മാത്രം .ഭരണപക്ഷവും പ്രതിപക്ഷവും സത്യം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ട് . ഒരിക്കൽ സത്യം പുറത്തു വരും.സൂര്യനെ പാഴ്മുറം കൊണ്ട് മറച്ചുപിടിക്കാനാവില്ല. ജനത്തെ കബളിപ്പിക്കുന്നവർക്ക് അധികകാലം പിടിച്ചു നിൽക്കാനാവില്ല .കോടതി വിധികളെ പോലും സ്വന്തം താത്പര്യമനുസരിച്ചുമാത്രം വ്യാഖ്യാനിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ .അടുത്തിടെ കേരളത്തിൽ ബാർ കോഴക്കേസിലും സോളാർ കേസിലും കോടതിവിധികളെച്ചൊല്ലിയും പരാമർശങ്ങളെച്ചൊല്ലിയുമുണ്ടായ രാഷ്ട്രീയ കോലാഹലങ്ങൾ നിരവധിയാണ്. കീഴ്ക്കോടതികളുടെ ഓരോ നീക്കവും രാഷ്ട്രീയമായിത്തന്നെ വ്യാഖ്യാനിക്കപ്പെടുന്നതും മാധ്യമങ്ങളിലൂടെയുള്ള തുറന്ന ചർച്ചയ്ക്ക് വഴിയൊരുക്കപ്പെടുന്നതും അപകടം തന്നെയാണ് ..ജഡ്ജിമാരുടെ വ്യക്തിപരമായ രാഷ്ട്രീയപശ്ചാത്തലങ്ങളെക്കൂടി ചർച്ചകളിലേക്ക് കടന്നു വരുന്നതും ശ്രദ്ധേയമാണ് .നിയമവ്യവസ്ഥയെ കുറ്റമറ്റതാക്കാനുള്ള ചർച്ചകൾ രാജ്യത്ത് അത്യാവശ്യമായി ഉണ്ടാകണം .സമ്മതിദാനാവകാശം ജാഗ്രതയോടെ വിനിയോഗിക്കാനും ജനം പഠിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ
. .
No comments:
Post a Comment