ഇന്ത്യയെ അറിയാൻ
9000 രൂപക്ക് ഇന്ത്യയിലെ ചരിത്ര പ്രധാനമായ
സ്ഥലങ്ങൾ സന്ദർശിക്കാം
സ്ഥലങ്ങൾ സന്ദർശിക്കാം
ഒമ്പതിനായിരം രൂപക്ക് ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇന്ത്യൻ റെയിൽവേ അവസരമൊരുക്കുന്നു. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഭാരതദർശൻ യാത്രക്ക് താമസവും ഭക്ഷണവും ഉൾപ്പടെയാണ് ഈ നിരക്ക്. പത്ത് ദിവസം കൊണ്ട് ഉത്തരേന്ത്യയിലെ ചരിത്രഭൂമികൾ മുഴുവനും സന്ദർശിക്കുകയും
ചെയ്യാം. ഈ യാത്രയിൽ താജ്മഹലും, ജന്തർ മന്തറും, ഇന്ത്യഗേറ്റും, കുത്തബ് മിനാറും മറ്റും കാണുകയും ചെയ്യാം.
ഫെബ്രുവരി അഞ്ചിന് മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 15നാണ് മടങ്ങിയെത്തുക. ഗോവ, ജയ്പൂർ, അമൃത്സർ, ഡൽഹി, ആഗ്ര, വഴിയാണ് മടക്കം. 9075 രൂപയാണ് ഒരാൾക്ക് നിരക്ക്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. യാത്രക്കായി ഒരുക്കിയിരികുന്നത് 11 നോൺ എ.സി. സ്ളീപ്പർ കോച്ചുകളും പാൻട്രീ കാറുകളുമാണ്. വിവരങ്ങൾക്കും ബുക്കിംഗിനും: 9567863242, 0484-2382991, വെബ്സൈറ്റ്: www.irctctourism.com.
Prof, John Kurakar
No comments:
Post a Comment