പാലായില്‍ വീണ്ടും മത്സരിക്കും: കെ .എം മാണി
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ സന്നദ്ധനായതാണ്. എന്നാല്‍ സമാനമായ പല കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പല കക്ഷി നേതാക്കളും തന്നെ പിന്തിരിപ്പിക്കുകയായിരുന്നു.
തന്നോടൊപ്പം രാജിവയ്ക്കാന്‍
പി.ജെ. ജോസഫിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എം.മാണി. തോമസ് ഉണ്ണിയാടന്‍
രാജിവച്ചത് തന്നോടുള്ള സ്‌നേഹത്തിന്റെ തീവ്രത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ജോസഫ് രാജിവയ്ക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. നിയമപരമായോ, ധാര്‍മ്മികമായോ താനും രാജിവയ്‌ക്കേണ്ടിയിരുന്നില്ല. നിയമവ്യവസ്ഥയോടുള്ള ഉന്നതമായ ആദരവ് കൊണ്ട് രാജിവച്ചതാണ്.
താന്‍ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവയ്ക്കാന്‍
സന്നദ്ധനായതാണ്. എന്നാല്‍ സമാനമായ പല കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും പല കക്ഷി നേതാക്കളും തന്നെ പിന്തിരിപ്പിക്കുകയായിരുന്നു.
കോടതിവിധി തനിക്കെതിരല്ല. ആരോപണവിധേയനായ വ്യക്തി മന്ത്രിസ്ഥാനത്തിരിക്കുന്നത് കേസന്വേഷണത്തിന് അഭികാമ്യമോയെന്നതായിരുന്നു ഒരു പരാമര്‍ശം. നികുതിപ്പണം ഉപയോഗിച്ച് പുറത്തുനിന്ന് വക്കീലിനെ കൊണ്ടുവരുന്നതാണ് മറ്റൊരു കാര്യം. ഇക്കാര്യം പറഞ്ഞപ്പോഴാണ് തന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജഡ്ജി പറഞ്ഞത്.തന്റെ ആരോഗ്യം അനുവദിക്കുകയും പാലാക്കാര്‍ ആഗ്രഹിക്കുകയും ചെയ്താല്‍ താന്‍ ഇനിയും തിരഞ്ഞെടുപ്പില്‍
മത്സരിക്കുമെന്ന് മാണി വ്യക്തമാക്കി.
1.23 ലക്ഷം നിര്‍ദ്ധനരായ രോഗികള്‍ക്ക് 842.68 കോടി രൂപ കാരുണ്യ ചികിത്സാ സഹായം അനുവദിക്കാന്‍
കഴിഞ്ഞതാണ് മന്ത്രിയെന്ന നിലയില്‍ ഏറ്റവും സംതൃപ്തി നല്‍കിയ കാര്യം. സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍
മികച്ച നിലയിലെത്തിക്കാനും റവന്യു കമ്മി കുറക്കാനും തന്റെ കാലയളവില്‍ കഴിഞ്ഞുവെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment