മതത്തിൻറെയും സമുദായത്തിൻറെയും മാമൂലുകള്ക്കുള്ളിൽ സ്ത്രീകളെ തളച്ചിടാൻ ശ്രമിക്കരുത്
ഈ
നൂറ്റാണ്ടിൽ മതത്തിൻറെയും സമുദായത്തിൻറെയും മാമൂലുകള്‍ക്കുള്ളിൽസ്‌ത്രീകളെ
തളച്ചിടാൻ ആരും ശ്രമിക്കരുത്
സ്‌ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന പ്രാകൃതചിന്തയുടെ പ്രതിഫലനങ്ങള്‍ ഈ ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുൻ പന്തിയിൽ
നില്‍ക്കുന്ന കേരളത്തിലും കണ്ടു
തുടങ്ങിയിരിക്കുന്നു കേരളത്തിന്റെ
വളര്‍ച്ചയും പുരോഗതിയും
സ്‌ത്രീകള്‍ സ്വാതന്ത്ര്യം
നേടിയതിന്റെകൂടി വിലയാണ്. സ്‌ത്രീകള്‍
വിദ്യാസമ്പന്നരായതോടെ കേരളത്തിന്റെ ചരിത്രംതന്നെ മാറ്റപ്പെടുകയായിരുന്നു എന്നു നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. ഗ്രാമീണ
സ്ത്രീകൾ പോലും കാലത്തിൻറെ മാറ്റങ്ങൾ
ഉൾകൊണ്ടു കഴിഞ്ഞു .ചരിത്രത്തിന്റെ ക്ലാവുപിടിച്ച
കാലങ്ങളില്‍ സ്‌ത്രീകള്‍
ഇരുട്ടിലും പുരുഷാധിപത്യത്തിന്റെ തടവറയിലും ആയിരുന്നു. അടുക്കളയില്‍
നിന്ന് അടുക്കളയിലേക്കുള്ള തീയുംപുകയുമേറ്റ ദുരിതയാത്രയായിരുന്നു അന്ന് ഓരോ സ്‌ത്രീജീവിതവും. ഈ ഇരുണ്ടകാലത്തില്‍
നിന്ന് സ്‌ത്രീ
മോചിതയായതിനു പിന്നില്‍ നിരന്തര പോരാട്ടങ്ങളും
സഹനസമരങ്ങളും ഉണ്ടായിരുന്നു.
നവോത്ഥാന നായകരും സാമൂഹിക
പരിഷ്‌കര്‍ത്താക്കളും
എഴുത്തുകാരുമൊക്കെ സ്‌ത്രീകളെ
അവര്‍ നേരിട്ടിരുന്ന കാലക്കേടില്‍ നിന്നു കരകയറ്റാന്‍ പ്രയത്‌നിച്ചതും കേരള ചരിത്രത്തിലെ
നിര്‍ണായകമായ ഏടാണ്.
മാറുമറയ്‌ക്കാന്‍ കൂടി സ്വാതന്ത്ര്യമില്ലാതിരുന്ന
കാലത്തു നിന്ന് ഇന്നത്തെ ആധുനിക
സ്‌ത്രീയിലേക്കുള്ള വളര്‍ച്ച ഒട്ടും
എളുപ്പമായിരുന്നില്ല. സ്‌ത്രീകള്‍
വിദ്യാഭ്യാസം നേടി സ്വതന്ത്രയാകുന്നു എന്നത്
ആദ്യലക്ഷണമൊത്ത നോവലായ ഇന്ദുലേഖയില്‍ നിന്ന്
വായിച്ചെടുക്കാം. പിന്നീട് വി.ടി.
ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന
നാടകം വിപ്ലവത്തിന്റെ തീപ്പൊരി ചിതറിച്ചു. സ്‌ത്രീവിമോചനത്തിന്റെ വിത്തുപാകിയ വാക്കുകളായിരുന്നു അതില്‍ മുഴങ്ങിയത്. എവിടെ
സ്‌ത്രീകള്‍ ചവിട്ടിമെതിക്കപ്പെടുന്നുവോ
അവിടെ ഈ മോചനഗാഥ
അവര്‍ക്കൊരു ഉണര്‍ത്തുപാട്ടാണ്. ഇന്ന് പുരോഗമന ആശയങ്ങളുടെയും
അവ നല്‍കുന്ന
സ്വാതന്ത്ര്യത്തിലൂടെയും സമൂഹം മുന്നോട്ടു നടക്കുമ്പോള്‍
സ്‌ത്രീകളും മുന്നില്‍ത്തന്നെയുണ്ട്. പുരുഷന്‍മാര്‍ക്കൊപ്പം
തന്നെ ഇന്ന് സ്‌ത്രീകളും
ജീവിതത്തിന്റെ എല്ലാ തുറകളിലും തുല്യതയോടെ
നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നു.രാഷ്ട്രീയ
രംഗത്തും ശക്തമായ സാന്നിദ്ധ്യം ഇന്നവർക്കുണ്ട്
.എന്നാല്‍, പിന്നോട്ടടിക്കുന്ന ചില അപസ്വരങ്ങളും
ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നു.
. സ്‌ത്രീയും പുരുഷനും
വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും
ഒന്നിച്ചിരുന്നാല്‍ ലോകം ഇടിഞ്ഞുവീഴുമെന്ന ചിന്ത
പുലര്‍ത്തുന്നവരുടെ മനസ്സുകളിലെക്ക് അല്‍പം
പ്രകാശം പരക്കേണ്ടിയിരിക്കുന്നു.കാമത്തിന്റെ കണ്ണുകൊണ്ടുമാത്രം സ്‌ത്രീപുരുഷബന്ധത്തെ
നിര്‍വചിക്കരുത് ..സ്‌ത്രീയും പുരുഷനും മാന്യതയും
സദാചാരചിന്തയും നിലനിർത്തുകയും വേണം
.കലാലയങ്ങളിലും പൊതുരംഗത്തും എല്ലാ
മേഖലകളിലും ഇത് അനിവാര്യമാണ്
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment