പരസ്പരം ചീത്ത വിളി
രാഷ്ട്രീയം കേരളത്തിൽ മാത്രം
രാഷ്ട്രീയം കേരളത്തിൽ മാത്രം
പരസ്പരം ചീത്ത വിളിരാഷ്ട്രീയം കേരളത്തിന്റെ
മാത്രം ഒരു
പ്രത്യകതയാണ് . ഭരണപക്ഷം എന്തു ചെയ്താലും കുറ്റം
മാത്രം കണ്ടുപിടിക്കുന്ന പ്രതിപക്ഷം . കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം,
കണ്ണൂര്‍ വിമാനത്താവളം തുടങ്ങി അന്തിമ ഘട്ടത്തിലെത്തി
നില്‍ക്കുന്ന പദ്ധതികളുടെ
കാര്യത്തില്‍ പോലും ക്രിയാത്മകമായി ചിന്തിക്കുന്നതില്‍
പലര്‍ക്കും താല്‍പര്യമില്ല.. പഠിക്കാൻ വേണ്ടി ഭരണ പക്ഷവും പ്രതിപക്ഷവും വിദേശ
യാത്രകളും നടത്തിയിട്ടുണ്ട് . പക്ഷേ അവരാരും ഇതുവരെ ഒന്നും പഠിച്ചിട്ടുമില്ല
. ഭീകരവാദികളുടെ ആക്രമണത്തില്‍ പാരീസും ലോകവും നടുങ്ങിയപ്പോള്‍
ഫ്രഞ്ച് ഭരണകൂടം ശാന്തരാവാനാണ് സ്വന്തം
ജനതയോട് അഭ്യര്‍ത്ഥിച്ചത്. ആക്രമണത്തിന്റെ
ഭീകരത പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളൊന്നും അവിടെ നിന്നുള്ള വാര്‍ത്താ ഏജന്‍സികള്‍
നല്‍കിയില്ല. ജനാധിപത്യ
രാജ്യമായിട്ടും അവിടുത്തെ പ്രതിപക്ഷം ഫ്രഞ്ച്
സര്‍ക്കാരിനെ കുറ്റപ്പെടുത്തി
സംസാരിച്ചതായി കേട്ടില്ല . കേരളത്തിൽ ആയിരുന്നെങ്കിൽ
എന്തെങ്കിലുമൊന്ന് സംഭവിച്ചാല്‍ പ്രതിപക്ഷം ഭരണപക്ഷത്തെ കുറ്റപ്പെടുത്തും.
പിന്നെ പ്രസ്താവനാ ബഹളമാണ്..കുറെ
കാലത്തേക്ക് സർവത്ര ബഹളം . തോട്ടം
തൊഴിലാളികളുടെ വിഷയത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ പറയുന്ന പ്രതിഫലം
നല്‍കാനാവില്ലെന്ന് തോട്ടം
ഉടമകളുടെ സംഘടനാ പ്രതിനിധി പറഞ്ഞതു
കേട്ടമാത്രയിൽ പ്രതിപക്ഷം
രംഗത്തെത്തി..ഇക്കാര്യത്തിൽ ഭരണ
പ്രതിപക്ഷങ്ങൾ ഒന്നിച്ചു നിൽക്കണം .അയല്‍
സംസ്ഥാനങ്ങളായ കര്‍ണാടകയിലും
തമിഴ്‌നാട്ടിലുമെല്ലാം നാടിന്റെ വികസന കാര്യത്തില്‍
രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടാണ്.
കാവേരി ഉള്‍പ്പെടെയുള്ള
വിഷയങ്ങളില്‍ അത് കണ്ടതാണ്.
മുല്ലപ്പെരിയാര്‍ പോലെ കേരളത്തെ ദോഷകരമായി
ബാധിക്കുന്ന വിഷയങ്ങളില്‍ ഇവിടെയുള്ള രാഷ്ട്രീയ കക്ഷികള്‍
പരസ്പരം ചേരിതിരിഞ്ഞ് കുറ്റം പറയുന്നവരാണ്. കേരളത്തിലെ
ഒരു ജില്ല വിദ്യാഭ്യാസ
രംഗത്ത് മുന്നേറ്റം നടത്തിയപ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കാതെ ആ വിജയത്തില്‍
സംശയം പ്രകടിപ്പിച്ച് സംസാരിച്ച രാഷ്ട്രീയ നേതാക്കളെ
ഇവിടെ മാത്രമേ കാണാനാവു. വികസനമെന്ന
മുദ്രാവാക്യത്തില്‍ കൊച്ചി മെട്രോക്കു വേണ്ടി,
വിഴിഞ്ഞത്തിനു വേണ്ടി, സ്മാര്‍ട്ട്
സിറ്റിക്കു വേണ്ടി, കണ്ണൂര്‍ വിമാനത്താവളത്തിനു
വേണ്ടി ഇതുവരെ പ്രതിപക്ഷം ഒരു
വാക്ക് പറഞ്ഞിട്ടില്ല. അതേസമയം ഇല്ലാത്ത സമരം
മുഴക്കി മെട്രോ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കാന്‍ അവര്‍
ശ്രമിക്കുന്നു. പ്രതിപക്ഷത്തിന്റെ ദൗത്യം ചീത്തവിളിയും
വിമര്‍ശനമാണെന്നതാണ് കേരളത്തിലെ ധാരണ.
സര്‍ക്കാരിന്റെ ഏതെങ്കിലും
പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം ഒപ്പംനിന്ന സാഹചര്യം
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തില്‍
ഇല്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍
പ്രതിപക്ഷ നേതാവ് നിരന്തരം ആവശ്യപ്പെടുന്ന
കാര്യമാണ് മുഖ്യമന്ത്രിയുടെ രാജി. ചെറിയ പ്രശ്‌നങ്ങളില്‍ പോലും വാര്‍ത്താ സമ്മേളനം നടത്തി
രാജി ആവശ്യപ്പെടുന്ന പരിഹാസ്യ
പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍
മാത്രമാണ്. വികസന പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി
പ്രതിപക്ഷം ഇതു വരെ
രംഗത്ത് വന്നിട്ടില്ല..കാലം മാറിയതൊന്നും പ്രതിപക്ഷം അറിയുന്നില്ല . ആരു ഭരിച്ചാലും
അവരുടെ പുരോഗമന പ്രവര്‍ത്തനങ്ങളുടെ
ഗുണഫലം ഈ നാടിനാണ്
ലഭിക്കുക. ജനങ്ങളെ ഭിന്നിപ്പിക്കുന്നതും അതില്‍
രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ശരിയല്ല . അങ്ങനെയുള്ളവർക്ക്
കാലം മാപ്പു കൊടുക്കുകയില്ല .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment