ബീഫ് കഴിച്ചുവെന്നാരോപിച്ച് കൊലപാതകം: മുഹമ്മദിന്റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് എയര്‍ഫോഴ്‌സ്
യു.പിയിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് അക്രമി സംഘഗം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തിന് എയര്‍ഫോഴ്‌സ് അഭയം നല്‍കും. സംഘര്‍ഷം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിന്ന് മുഹമ്മദിന്റെ കുടുംബത്തെ മാറ്റിത്താമസിപ്പിക്കുന്നതിനുള്ള സൗകര്യം ചെയ്യുമെന്ന് എയര്‍ഫോഴ്‌സ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍താജ് മുഹമ്മദ് ഇപ്പോള്‍ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. അങ്ങോട്ടേക്ക് കുടുംബത്തെ മാറ്റുന്നതിനോ കുടുംബാംഗങ്ങളുള്ളയിടത്തേക്ക് സര്‍താജിനെ സ്‌ഥലം മാറ്റുന്നതിനോ തയ്യാറാണ്. ഇക്കാര്യത്തില്‍ സര്‍താജിന്റെ കുടുംബവുമായി എയര്‍ഫോഴ്‌സ് അധികൃതര്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അരൂപ് രാഹ അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment