ചെറുവത്തൂർ ബാങ്കിൽ കവർച്ച നടത്തിയത് ഏഴംഗ സംഘം
ഇവിടെ മൊത്ത വ്യാപാരസ്ഥാപനം തുടങ്ങാനെന്ന പേരിൽ കടയിൽ അറ്റകുറ്റപ്പണി നടത്തിയ സുലൈമാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ നാട്ടുകാരുടെ വിശ്വാസം നേടിയെടുത്തു. ബാങ്കിനു തുടർച്ചയായി അവധി വരുന്ന ദിവസങ്ങൾ നോക്കി, കവർച്ചാ സംഘാംഗങ്ങൾ ഇവിടെയെത്തി. ഒട്ടേറെ കഞ്ചാവു കേസുകളിൽ പ്രതിയും ചുമരു തുരക്കുന്നതിൽ വിദഗ്ധനുമായ രാജേഷ് മുരളിയെ ഇടുക്കിയിൽ നിന്നു വരുത്തി. 2013 ൽ ജയിലിൽ വച്ചാണ് ലത്തീഫ് മുരളിയെ പരിചയപ്പെടുന്നത്.
കവർച്ച നടന്ന സെപ്റ്റംബർ 26ന് രാവിലെ ലത്തീഫ് ഉൾപ്പെടെ വിജയബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയിരുന്നു. തുരന്ന ശേഷം ലത്തീഫും മുരളിയുമാണ് ആദ്യം സ്ട്രോങ് മുറിയിലേക്കു കയറിയത്. ഇതോടെ അലാം കേട്ട സംഘം നീക്കം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് തിരിച്ചെത്തി അലാം നശിപ്പിച്ചു. സ്ട്രോങ് മുറിയിൽ തന്നെ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചു തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മടങ്ങിപ്പോയ സംഘം താക്കോൽ ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കിയ ശേഷം ഞായറാഴ്ച രാവിലെയാണ് കവർച്ച നടത്തിയത്.ചെർക്കള ബേർക്കയിലെ പൊട്ടകിണറ്റിൽ നിന്നു 8.75 കിലോ സ്വർണമാണ് ആദ്യം പൊലീസിനു ലഭിച്ചത്. ശേഷിച്ചതു കുഴിച്ചിട്ടത് എവിടെയെന്നു പറയാൻ ലത്തീഫ് വിസ്സമതിച്ചെങ്കിലും സഹായിയായ മുനാഫിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പേരൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നു കണ്ടെടുക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ണൂർ, മലപ്പുറം പ്രത്യേക ക്രൈം സ്ക്വാഡുകളുടെ സഹായത്തോടെയാണ് കേസ് തെളിയിച്ചത്. വിജയബാങ്കിന് എതിർവശത്തെ ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്കിനു പുറത്തെ സിസിടിവി ദൃശ്യങ്ങൾ, സൈബർ സെൽ എന്നിവ അന്വേഷണത്തിൽ നിർണായകമായി.
Prof. John Kurakar
No comments:
Post a Comment