Pages

Friday, October 30, 2015

38 INDIAN CITIES IN HIGH RISK EARTHQUAKE ZONES

38 INDIAN CITIES IN HIGH  RISK EARTHQUAKE ZONES
ഇന്ത്യയിൽ വിനാശകാരിയായ
 വൻ ഭൂകമ്പത്തിനു സാധ്യത
At least 38 Indian cities lie in high-risk seismic zones; nearly 60% of the subcontinental landmass is vulnerable to earthquakes and except for rare exceptions—such as theDelhi Metro—India’s hastily-built cities are open to great damage from earthquakes.The earthquake that devastated the Kathmandu Valley in Nepal and jolted northern India, damaging buildings as far apart as Agra and Siliguri, was expected by geologists, who have warned of more Himalayan earthquakes, caused by the growing pressures of the subcontinent grinding into the Asian mainland.ഇന്ത്യ ഉൾപ്പെടുന്ന ഹിമാലയൻ മേഖലയിൽ വൻ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ  ദിവസങ്ങളിലുണ്ടായ ചെറുചലനങ്ങൾ ഇതിന്റെ സൂചനകൾ മാത്രമാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 219 ഭൂചലനങ്ങളാണ് ഉണ്ടായത്.വൻ നാശംവിതച്ച നേപ്പാൾ ഭൂകമ്പ സമയത്ത് തന്നെ ചില ഗവേഷകർ ഇത്തരമൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരുന്നു. ഈ മേഖലയിൽ ഇനിയും വൻ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
അടുത്ത വൻ ഭൂകമ്പം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അടുത്ത 50 വര്‍ഷത്തിനകം ഇത്തരമൊരു വൻ ഭൂകമ്പം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഭൂകമ്പശാസ്ത്രജ്ഞനായ ബികെ രസ്തോഗിയുടെ പഠന റിപ്പോർട്ടിലും ഇത്തരമൊരു മുന്നറിയിപ്പുണ്ട്. അഹ്മദാബാദിലെ ഭൂകമ്പ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാണ് രസ്തോഗി.ഹിമാലയത്തോടു അടുത്തുകിടക്കുന്ന ഇന്ത്യയിലെ വടക്കൻ മേഖലയിലാണ് വൻ ഭൂകമ്പങ്ങൾക്ക് സാധ്യത. കശ്മീര്‍, ഹിമാചൽപ്രദേശ്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി സംസ്ഥാനങ്ങളാണ് പ്രധാനമായും ഈ മേഖലയുടെ പരിധിയിൽ വരുന്നത്.
ഭൂമിക്കടിയിലെ പാളികൾ തമ്മിലുള്ള ഉരസലിലൂടെ വന്‍ ഊര്‍ജമാണ് ഹിമാലയൻ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സമ്മര്‍ദം ഏകദേശം 100 കിലോമീറ്റര്‍ വരെ നീണ്ടുകിടക്കുകയാണെന്നും ഗവേഷകർ പറയുന്നു. ഇത്തരത്തിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മര്‍ദം 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ ഭൂകമ്പ മേഖലയെ നിര്‍ണായകമായി ബാധിക്കുമെന്നാണ് നിരീക്ഷണം.ഭൂമിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട മേഖലയാണ് ഹിമാലയം. ഇന്ത്യന്‍, യൂറേഷ്യന്‍ പാളികൾ ഒന്നിക്കുന്നത് ഹിമാലയന്‍ മേഖലയിലാണ്. ഈ രണ്ടു ഭൂപാളികൾ ഒന്നിക്കുന്നിടത്താണ് സ്ഥിരമായി ഭൂചലനങ്ങളുണ്ടാകുന്നത്.
ഇന്ത്യന്‍ ഫലകം വടക്ക് ദിശയിലേക്ക് നീങ്ങി യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ചലനങ്ങൾ ഭൂമിക്കടയിൽ വൻ ഊർജമുണ്ടാകാൻ കാരണമാകുന്നുണ്ട്.ഭൂചലനങ്ങൾക്ക് ചാന്ദ്രബന്ധം; കേരളവും തയ്യാറെടുക്കണംലോകത്തെ വൻ ഭൂചലനങ്ങൾക്കെല്ലാം പൂർണചന്ദ്രനുമായും സൗരവാതങ്ങളുമായും ബന്ധമുണ്ടെന്നതിലേക്കു ശക്തമായസൂചനയാണ് കഴിഞ്ഞ ദിവസത്തെ ഭൂചലനമെന്ന് പ്രമുഖ ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത്.
ഭൂമിയുടെ അന്തർഭാഗം തിളച്ചുമറിഞ്ഞ് ദ്രാവക രൂപത്തിലാണ്. പൂർണചന്ദ്ര, കറുത്തവാവ് ദിവസങ്ങളിൽ ചന്ദ്രൻഭൂമിയെ കൂടുതലായി ആകർഷിക്കുമ്പോൾ‍ തിരമാലകൾ മാത്രമല്ല ദ്രവ രൂപത്തിലുള്ള ഭൂഗർഭ ഭാഗങ്ങളും സമ്മർദത്തിലാകും.ഈ മർദം ഭൗമോപരിതലത്തിലേക്ക് തരംഗ രൂപത്തിൽ പ്രവഹിക്കുന്നതോടെ ഭൂപാളികൾ ഇളകുന്നതാണ് ഭൂചലനമായി അനുഭവപ്പെടുന്നത്. പൂർണചന്ദ്രനൊപ്പം സൗരവാതംകൂടി പൊട്ടിപ്പുറപ്പെടുന്ന വേളകളിൽ ഭൂചനലത്തിനുള്ള സാധ്യത പിന്നെയും വർധിക്കുകയാണ്.
ഒക്ടോബർ 24 ന് സൂര്യനിൽ നിന്ന് അതിശക്തമായ സൗര കാന്തിക പ്രഭാവം പുറപ്പെട്ടിരുന്നു. ഇത്രയും വിദൂരതയിൽ നിന്നു ഈ പ്രവാഹം ഭൂമിയിലെത്താൻ രണ്ടു ദിവസമെടുക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.ഇത് ഭൂമിയിലെത്തി ദുർബല മേഖലകളെ പിടിച്ചുലച്ചതിന്റെ അനന്തര ഫലമായിരുന്നിരിക്കാം ഹിന്ദുക്കുഷ് ഭൂകമ്പമെന്നാണ് ഡോ. കമ്മത്തിന്റെ വാദം. നാസ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികളുടെ ഇതു സംബന്ധിച്ച പഠനവും ഡോ. കമ്മത്ത് ചൂണ്ടിക്കാട്ടുന്നു.

2004 ഡിസംബർ 26 ലെസൂനാമിക്കു കാരണമായ സുമാട്രാ ഭൂചലനത്തിനു തലേന്നും അതിശക്തമായ സൗരവാതം (സോളാർ ഫ്ളെയർ) ഉണ്ടായിരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ലത്തൂർ, ഉത്തര കാശി, അലാസ്കാ, സുമാട്രാ, ചിലി തുടങ്ങിയ ആറോളം വമ്പൻ ഭൂചലനങ്ങൾ ഉണ്ടായത് പൂർണചന്ദ്രദിനങ്ങളിലായിരുന്നു.കേരളത്തിൽ 2000 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 4.7 ശക്തി രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനവും ഇതേപോലെ ഒരു പൂർണചന്ദ്ര അനുബന്ധ ദിനത്തിലായിരുന്നു. കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും ഭൂകമ്പ മാപ്പിൽ സോൺ മൂന്നിലാണ് നമ്മുടെ സംസ്ഥാനമെന്നതു മറക്കരുതെന്നും തയ്യാറെടുപ്പുകൾ നടത്തുന്നത് ഉചിതമാണെന്നും ഡോ കമ്മത്ത് പറയുന്നു.സോൺ മൂന്നിലുള്ള സ്ഥലങ്ങളിൽ റിക്ടർ സ്കെയിലിൽ 6.9 വരെശക്തിയുള്ള ചലനങ്ങൾ അനുഭവപ്പെടാൻസാധ്യതയുണ്ട്. എന്നാൽ ഇത് അടുത്തകാലത്ത് ശക്തിയുട തോത് 5.5 വരെയാക്കി കുറച്ചിട്ടുണ്ട്.
Prof. John Kurakar

No comments: