THOUSANDS
PAY LOVE AND RESPECTS FOR SHEIK RASHID
രാജ കുമാരന് ദുബായ് കണ്ണീരോടെ വിട നല്കി
Thousands of Emiratis and expatriates last night attended funeral
prayers for Sheikh Rashid bin Mohammed bin Rashid Al Maktoum, who was laid to
rest after a grand procession.The body of Sheikh Rashid, 33, was shrouded in a
UAE flag and was carried by his brothers Sheikh Hamdan bin Mohammed, Crown
Prince of Dubai, and a tearful Sheikh Maktoum bin Mohammed, Deputy Ruler of the
emirate, who led the procession at Zabeel Mosque.Other siblings, Sheikh Majid
bin Mohammed and Sheikh Mansoor bin Mohammed, and other members of Al Maktoum
family, were also present.They accompanied the body to its final resting place
in Umm Hurair cemetery in Al Fahidi, Bur Dubai.
After the prayers, Sheikh Mohammed bin Rashid and Sheikh Mohammed
bin Zayed, Crown Prince of Abu Dhabi and Deputy Supreme Commander of the Armed
Forces, received condolences from dignitaries and officials from neighbouring
Gulf states.Sheikh Humaid bin Rashid Al Nuaimi, Ruler of Ajman, Sheikh Hamad
bin Mohammed Al Sharqi, Ruler of Fujairah, Sheikh Saud bin Rashid Al Mualla,
Ruler of Umm Al Quwain, and Sheikh Saud bin Saqr Al Qasimi, Ruler of Ras Al
Khaimah, performed the two prayers along with Sheikh Mohammed bin Rashid and
Sheikh Mohammed bin Zayed.Musallam Al Ahbabi, 29, an Emirati government
employee from Hatta, was one of many Emiratis who came to pay their respects. A
large tent was set up outside the mosque grounds for those arriving to pray.“This
month has been a sad month for the UAE. We have mourned the loss of several of
our sons,” said Mr Al Ahbabi.
“Sheikh Mohammed bin Rashid visited the families of our fallen
soldiers and stood by their side. He treated them all like his children and
today he lost his eldest son.“The least we can do is be there for him to show
him our love and support during this grieving time.”Sheikh Mohammed bin Rashid
is expected to receive well-wishers and condolences in his palace over the next
few days.He will accept condolences today and tomorrow at Zabeel Palace from 10am
to dhuhr prayers and between asr and maghrib prayers.Sheikha Hind bint Maktoum
Al Maktoum is to accept ladies’ condolences on the death of her son Sheikh
Rashid, also at Zabeel Palace today and tomorrow, after asr prayers until 9pm.Saleh
Khalil, 57, a retired police officer living in Al Satwa, said that coming
together as a nation and praying on the soul of the late Sheikh Rashid was what
his sense of duty demanded of him.“Those days are the blessed days of Dhu Al
Hijja ahead of Eid Al Adha. The Maktoums and the Nahyans have done so much for
us as a nation and we’re here by their side, the same way they’ve always been
by our side,” said Mr Khalil.
Ahmed Al Meqbali made plans to go to Dubai from Abu Dhabi as soon
as the sad news of Sheikh Rashid’s death after a heart attack was announced in
the morning.“We’ve always been a happy nation proud of its achievements and its
people, but we all go through trying times in life and this is what this period
is,” said Mr Al Meqbali.“We belong to Allah and to him we shall return.”Sheikh
Rashid’s name trended on Twitter as soon as his death was announced. Social
media users reiterated their sentiments of support and condolences.The road
from Zabeel Mosque leading to Umm Hurair cemetery in Al Fahidi, Bur Dubai, was
blocked for the procession.Sheikh Rashid’s siblings accompanied their brother’s
body in the ambulance. Other members of the Royal Family and the public were
also there to say their final goodbyes.
ദുബായ് രാജകുമാരന് ഷെയ്ഖ് റാഷിദ് ബിന് മുഹമ്മദ് ബിന് റാഷിദ് അല്മ ക്തൂമിന്റെ മൃതദേഹം ഖബറടക്കി. രാജകുമാരന്റെ വിയോഗത്തില് ലോക നേതാക്കള് അനുശോചനം രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിലാണ് ദുബായ്. ആയിരങ്ങളെ സാക്ഷി നിര്ത്തി ദുബായ് രാജകുമാരന് ശൈഖ് റാഷിദിനെ ബര്ദുൂബായിലെ ഉമുര് ഹുറൈര് ഖബര്സ്ഥാ നില് ഖബറടക്കി. മഗ്രിബ് നമസ്‌കാരത്തിനു ശേഷമായിരുന്നു ചടങ്ങുകള്. സബീല് പള്ളിയില് നടന്ന പ്രാര്ത്ഥരനയില് പിതാവും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തും, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്, ഷെയ്ഖ് റാഷിദിന്റെ സഹോദരന്മാര് തുടങ്ങി നിരവധി പേര് പങ്കെടുത്തു. 34കാരനായ ഷെയ്ഖ് റാഷിദിന്റെ വിയോഗത്തില് ലോക നേതാക്കള് അനുശോചനം രേഖപ്പെടുത്തി. യുഎഇ സൈനികര് യെമനില് വീരമൃത്യു വരിച്ച ദു:ഖം അവസാനിക്കും മുമ്പ് തന്നെയുണ്ടായ വലിയ നഷ്ടമാണ് രാജകുമാരന്റെ വേര്പാുട്. പ്രിയ സുഹൃത്തിനെയും, സഹോദരനെയുമാണ് നഷ്ടമായതെന്ന് ഷെയ്ഖ് റാഷിദിന്റെ സഹോദരനും ദുബായി കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന് പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ദുബായ് നഗരം ശൈഖ് റാഷിദ് ബിന് മുഹമ്മദിന്റെ വിയോഗവിവരം അറിഞ്ഞത്. പലയിടങ്ങളില്നിന്നും ഊഹാപോഹങ്ങള് ഉയര്ന്നെങ്കിലും റൂളേഴ്സ് കോര്ട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ വാര്ത്ത സ്ഥിരീകരിക്കപ്പെട്ടു. യെമനിലെ ധീരസൈനികരുടെ കൂട്ടമരണം ഏല്പ്പിച്ച ആഘാതത്തില് നിന്ന് രാജ്യം മുക്തമാകുന്നതിന് മുമ്പെയാണ് ഭരണകുടുംബത്തിലെ സീമന്ത പുത്രന്റെ മരണവാര്ത്ത ഏല്പ്പിച്ച ആഘാതവുമുണ്ടായത്.
ലോകം ആദരിക്കുന്ന നേതാവായ ശൈഖ് മുഹമ്മദിന്റെ തുടര്ച്ചയെന്ന നിലയ്ക്ക് രാജ്യം എന്നും പ്രതീക്ഷയോടെ നോക്കിക്കണ്ട യുവാവായിരുന്നു ശൈഖ് റാഷിദ്. എന്നാല്, ജീവിതത്തിന്റെ വസന്തകാലത്തില് തന്നെ ആ പ്രതീക്ഷ അസ്തമിച്ചത് ജനത്തിന് വലിയ ഞെട്ടലായി. തുടര്ന്ന്, നിജസ്ഥിതി അറിയാനുള്ള അന്വേഷണങ്ങളായിരുന്നു എങ്ങും. സാധാരണക്കാര് പോലും യു.എ.ഇ. ഗവണ്മെന്റിന്റെ വാര്ത്താ ഏജന്സിയായ 'വാം' ഉള്പ്പെടെയുള്ള വാര്ത്താ സൈറ്റുകളില് സ്ഥിരീകരണം തേടി. നവമാധ്യമങ്ങളില് ശൈഖ് റാഷിദിന്റെ ചിത്രങ്ങള്ക്ക് കീഴെ ആത്മശാന്തിക്കായുള്ള പ്രാര്ഥനകള് പോസ്റ്റ് ചെയ്യപ്പെട്ടു. വിദേശികളും സ്വദേശികളുമടക്കമുള്ള ആയിരങ്ങള് പിന്തുടരുന്ന ഫേസ് ബുക്ക് അക്കൗണ്ടില് അനുശോചന പ്രവാഹം തുടരുകയാണ്. പൊതുചടങ്ങുകളിലോ പരിപാടികളിലോ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിയായിരുന്നു ശൈഖ് റാഷിദ്. എന്നാല്, ആകര്ഷകമായ വ്യക്തിത്വത്തിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെപോലും ശ്രദ്ധനേടാന് അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഏറെ ആവേശത്തോടെ ബലിപെരുന്നാളിനെ വരവേല്ക്കാന് തയ്യാറെടുത്തിരുന്നതായിരുന്നു യു.എ.ഇ. ജനത. എന്നാല് ശൈഖ് റാഷിദിനോടുള്ള ആദരസൂചകമായി ഇത്തവണ ആഘോഷങ്ങളുടെ പൊലിമ കുറയും. ശനിയാഴ്ചയടക്കം മൂന്നുദിവസം രാജ്യം അദ്ദേഹത്തിനുവേണ്ടി ദുഃഖമാചരിക്കും. ഗവണ്മെന്റ് സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പതാകകള് പാതി താഴ്ത്തിക്കെട്ടി. എന്നാല് ഗവണ്മെന്റ് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റുസ്ഥാപനങ്ങളും പതിവു പോലെ പ്രവര്ത്തിക്കുമെന്ന് റൂളേഴ്സ് കോര്ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
1981ല് ജനിച്ച ഷെയ്ഖ് റാഷിദ് മികച്ച കുതിരയോട്ടക്കാരന്, ഫുട്ബോളര് കായിക സംഘാടകന്, ജീവകാരുണ്യ പ്രവര്ത്താകന് എന്നീ നിലകളില് പ്രാഗല്ഭ്യംണ തെളിയിച്ച വ്യക്തിയാണ്. യുഎഇ നാഷണല് ഒളിംപിക് കമ്മറ്റി പ്രസിഡന്റായിരുന്ന രാജകുമാരന് 2006ലെ ദോഹ ഏഷ്യന് ഒളിംപിംക്സില് 120 കിലോമീറ്റര് എന്ഡു്രന്സിില് രണ്ടു സ്വര്ണഷമെഡലുകളും കരസ്തമാക്കിയിട്ടുണ്ട്. സബീല് കുതിര പന്തിയുടെ ഉടമയായിരുന്ന ഷെയ്ഖ് റാഷിദ് 428 പന്തയങ്ങളില് മല്സാരിച്ച് ജയിച്ചിട്ടുണ്ട്. ലോകത്തെ രാജകുടുബാംഗങ്ങളില് നിന്ന് ഫോബ്സ് മാസിക ഹോട്ടസ്റ്റ് യങ്ങ് റോയലായി തെരഞ്ഞെടുത്തതും ഷെയ്ഖ് റാഷിദിനെയായിരുന്നു. രാജകുമാരന്റെ അകാല വിയോഗത്തില് ആദര സൂചകമായി ദുബായ് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിലാണ്.
ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. യുഎഇയിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിര്യാണത്തിലുള്ള അനുശോചനം ഷെയ്ഖ് റാഷിദിന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അറിയിച്ചു. വിവിധ എമിറേറ്റുകളും ദുഃഖാചരണം പ്രഖ്യാപിച്ചു. ഷെയ്ഖ് റാഷിദിന്റെ നിര്യാണത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി അനുശോചനം അറിയിച്ചു .യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല തുടങ്ങിയവർ അനുശോചനം അറിയിച്ചു. യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ, ഫുജൈറ റൂളേഴ്സ് കോർട്ട്, റാസൽഖൈമ റൂളേഴ്സ് കോർട്ട് എന്നിവയും അനുശോചനത്തിൽ പങ്കുചേർന്നു. അറബ് ലീഗും മറ്റു ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും അനുശോചനം അറിയിച്ചു.
ഷെയ്ഖ് റാഷിദിന്റെ വിയോഗത്തിന്റെ വേദനയിൽ പങ്കുചേർന്നു പ്രവാസി സമൂഹവും. ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, വ്യവസായി എം.എ. യൂസഫലി എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി മൂന്നുദിവസം ദുബായ് കെഎംസിസിയുടെ വിവിധ പരിപാടികൾ നിർത്തിവച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇന്നു രാത്രി 8.30നു ദുബായ് കെഎംസിസി ഹാളിൽ അനുശോചന യോഗവും പ്രാർഥനയും നടക്കും. ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ദുബായ് മാർത്തോമ്മാ പാരിഷ്, അജ്മാൻ വൈഎംസിഎ എന്നിവയും അനുശോചിച്ചു.
ധീര യോദ്ധാക്കൾ യെമനിൽ വീരമൃത്യു വരിച്ച ആഘാതത്തിൽനിന്നു വിമുക്തമാകുന്നതിനു മുൻപേ രാജ്യത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗം. യുഎഇയുടെ കായിക ലോകത്ത് രാജകീയ മുദ്ര പതിപ്പിച്ചാണു ഷെയ്ഖ് റാഷിദ് വിടവാങ്ങിയത്. രാജ്യാന്തര തലത്തിൽ കുതിരയോട്ട മൽസരങ്ങളിൽ യുഎഇയ്ക്കു വിജയങ്ങൾ സമ്മാനിച്ച പ്രതിഭയുടെ വേർപാടിൽ യുഎഇ നാഷനൽ ഒളിംപിക് കമ്മിറ്റി (യുഎഇ എൻഒസി)അനുശോചനം രേഖപ്പെടുത്തി. കുതിരയോട്ട മൽസരത്തിൽ ഉജ്ജ്വല വിജയങ്ങൾ സ്വന്തമാക്കിയ ആളാണു ഷെയ്ഖ് റാഷിദെന്ന് യുഎഇ എൻഒസി വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ അബ്ദുൽ റഹ്മാൻ അൽ ഉവെയ്സ് അനുസ്മരിച്ചു.
രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് രാജ്യാന്തര മൽസരങ്ങളിൽ രാജ്യത്തിന്റെ പതാക പാറികളിക്കാൻ അവസരമുണ്ടാക്കിയ യഥാർഥ സ്പോർട്സ്മാനായിരുന്നു ഷെയ്ഖ് റാഷിദ് എന്ന് അബ്ദുൽ റഹ്മാൻ അറിയിച്ചു. കുതിരയോട്ടത്തിലെ വിഷമം പിടിച്ച മൽസരമായ വേൾഡ് എൻഡുറൻസ് ച്യാംപൻഷിപ്പുകളിൽ ഉജ്വല വിജയമാണ് അദ്ദേഹം നേടിയത്. സ്വിറ്റ്സർലൻഡ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മൽസരങ്ങളിൽ അദ്ദേഹം വിജയം നേടി. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത എൻഡുറൻസ് മൽസരത്തിൽ ഷെയ്ഖ് റാഷിദ് സ്വർണം നേടി. ടീം ഇനത്തിൽ സ്വർണം നേടിയ യുഎഇ ടീമിലും അദ്ദേഹം അംഗമായിരുന്നു. ശൈഖ് റാഷിദ് ബിന് മുഹമ്മദ് ബിന് റാഷിദിന്റെ മൃതദേഹം അല് ഫഹീദിയിലെ ഉമ്മു ഹുറൈര് ശ്മശാനത്തില് ഖബറടക്കി. സബീല് പള്ളിയില് മഗ്രിബ് നിസ്കാരാനന്തരം മയ്യിത്ത് നിസ്കാരം നടന്നിരുന്നു. മയ്യിത്ത് നിസ്കാരത്തിലും ഖബറടക്കചടങ്ങിലും ഭരണപ്രമുഖരും ശൈഖ് കുടുംബാംഗങ്ങളും സാധാരണക്കാരുമായ നൂറുകണക്കിനാളുകള് പങ്കെടുത്തു.
സഹോദരങ്ങളായ ശൈഖ് ഹംദാനും ശൈഖ് മക്തൂം ചേര്ന്നാണ് മൃതദേഹം ഖബറിലേക്ക് എടുത്തത്. ശൈഖ് റാഷിദിന്റെ മറ്റു 19 സഹോദരങ്ങളും ചടങ്ങുകളില് പങ്കാളികളായി.ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് സബീല് പള്ളിയില് തന്റെ മകന്റെ മയ്യിത്ത് നിസ്കാരത്തില് പങ്കുകൊണ്ടു. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന് സായിദ്, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന് മുഹമ്മദ്, ഉപഭരണാധികാരികളായ ശൈഖ് മക്തൂം ബിന് മുഹമ്മദ് എന്നിവര് സംബന്ധിച്ചു. സബീല് കൊട്ടാരത്തിലെ ഉന്നതോദ്യോഗസ്ഥര് മുതല് സാധാരണക്കാരായ മലയാളി ജീവനക്കാര് അടക്കമുള്ളവര് വരെ പ്രാര്ഥനകളിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തിരുന്നു. വളരെ അടുത്ത് ഇടപഴകുകയും ഉദാരമായി സഹായങ്ങള് നല്കുകയും ചെയ്തിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നതിനാല് ഏറെ വേദനയോടെയാണ് ജീവനക്കാര് അന്ത്യച്ചടങ്ങുകള്ക്ക് സാക്ഷ്യം വഹിച്ചത്. സബീല് പള്ളി നിറഞ്ഞുകവിയും വിധത്തില് ആളുകള് മയ്യിത്ത് നിസ്കാരത്തിനായി ഒത്തുകൂടിയിരുന്നു.
സ്ഥാനമാനങ്ങളില് നിന്നകന്ന്, തന്റേതായ താത്പര്യങ്ങള്ക്ക് പിറകെ പോയ പ്രസരിപ്പാര്ന്ന യുവത്വമായിരുന്നു ശൈഖ് റാഷിദ് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റേത്. കായികരംഗത്തും ബിസിനസ് രംഗത്തും ശോഭിച്ച ശൈഖ് റാഷിദ്, ഭരണരംഗത്ത് അത്ര സജീവമല്ലായിരുന്നു. എങ്കിലും ദുബായിലെ ജനങ്ങള്ക്ക്, പ്രത്യേകിച്ചും ചെറുപ്പക്കാര്ക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദിന്റെയും ശൈഖ ഹിന്ദിന്റെയും മൂത്തപുത്രനായി മകള് ശൈഖ മനാലിനുശേഷം രണ്ടാമതായാണ് ജനിച്ചത്. ദുബായിലെ റാഷിദ് ബോയ്സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്ന്ന് 2002-ല് ഇംഗ്ലണ്ടിലെ സാന്ഡ്ഹേഴ്സ്റ്റ് സൈനിക അക്കാദമിയില്നിന്ന് ബിരുദനപഠനം പൂര്ത്തിയാക്കി.
ചെറുപ്രായത്തില്ത്തന്നെ ശൈഖ് റാഷിദ് വിടപറയുമ്പോള് എന്നുമെന്നും ഓര്മിക്കപ്പെടുന്നത് കായികരംഗത്ത് അദ്ദേഹംനല്കിയ സംഭാവനകളിലൂടെയായിരിക്കും. സബീല് റേസ് കോഴ്സിന്റെ ഉടമസ്ഥനായിരുന്ന അദ്ദേഹം ഏറെ ശോഭിച്ചിരുന്ന കായികയിനം കുതിരയോട്ടമായിരുന്നു. 2008-ല് ദോഹയില്നടന്ന ഏഷ്യന് ഒളിമ്പിക്സില് 120 കി. മീറ്റര് കുതിരയോട്ട മത്സരത്തില് വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ശൈഖ് റാഷിദ് സ്വര്ണം നേടി. സബീല് റേസിങ് ഇന്റര്നാഷനലിന്റെ ഉടമയെന്നനിലയില് അദ്ദേഹത്തിന്റെ കുതിരകള് നാനൂറില്പ്പരം വിജയങ്ങള് കൊയ്തിട്ടുണ്ട്.
ശൈഖ് മുഹമ്മദിന്റെ ആദ്യ പുത്രനെന്നനിലയില് എന്നും ദുബായിലെ ചെറുപ്പക്കാരുടെ ആരാധനാപാത്രമായിരുന്നു ശൈഖ് റാഷിദ്. ഫുട്ബോളിലുള്ള ഇദ്ദേഹത്തിന്റെ താത്പര്യവും ഏറെ പ്രശസ്തമായിരുന്നു. കാല്പ്പന്തിനൊപ്പം പായുന്ന ശൈഖ് റാഷിദിന്റെ ജീവന് തുടിക്കുന്ന നിരവധിചിത്രങ്ങള് സോഷ്യല് മീഡിയയിലും പ്രശസ്ത അറബി ഫോട്ടോഗ്രാഫര്മാരുടെ വെബ്സൈറ്റുകളിലും കാണാനാകും. കളിക്കളത്തില്നിന്നുള്ള അദ്ദേഹത്തിന്റെ നിരവധിചിത്രങ്ങള് യൂസുഫ് അല് മുഅല്ല പകര്ത്തിയിട്ടുണ്ട്..
കുരാക്കാർ സാംസ്ക്കാരിക വേദി സെപ്റ്റംബർ 19 ന് കൊട്ടാരക്കര കുരാക്കാർ കോമറേഡ് ഇൻഫോസിസ്റ്റം ഹാളിൽ കൂടി ദുബായ് രാജകുമാരന് ഷെയ്ഖ് റാഷിദിന്റെ വേർപാടിൽ അനുശോചനം രേഖപെടുത്തി
Prof. John Kurakar


No comments:
Post a Comment