Pages

Sunday, September 13, 2015

PM MODI VISIT FACEBOOKHQ IN SAN FRANCISCO

പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് യു.എസിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദർശിക്കും
Prime Minister Narendra Modi will be visiting the headquarters of the social media giant Facebook in Silicon Valley's Menlo Park for a townhall Q&A, the company's founder Mark Zuckerberg announced on Sunday, as the Indian leader's program in the US took shape with an obvious emphasis on business ties.
"I'm excited to announce that Prime Minister Narendra Modi of India will be visiting Facebook HQ later this month for a Townhall Q&A. I had the chance to visit Prime Minister Modi in India last year and it's an honor to have the chance to host him here at Facebook," Zuckerberg said in a Facebook post 

പ്രധാനമന്ത്രി നരേന്ദ്ര മോദി മാസം 27ന് അമേരിക്കയിലെ പാവ്ലോ ആൾട്ടോയിലെ ഫേസ് ബുക്ക് ആസ്ഥാനം സന്ദർശിക്കും. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർ ബർഗാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. കഴിഞ്ഞ തവണ താൻ ഇന്ത്യ സന്ദർശിച്ചപ്പോൾ മോദിയെ സന്ദർശിക്കാൻ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നതായും സൂക്കർബർഗ് എഴുതി. മോദിയുമായുള്ള കൂടിക്കാഴ്ച തത്സമയം തന്റേയും മോദിയുടേയും പേജിലൂടെ കാണാനുള്ള അവസരം ഉണ്ടാവുമെന്നും സൂക്കർബർഗ് പറഞ്ഞു. 

സൂക്കർബർഗിന്റെ ക്ഷണത്തിന് മോദി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സൂക്കർബർഗുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മോദി പറഞ്ഞു. സൂക്കർബർഗുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ ഫേസ്ബുക്കിലൂടെയോ നരേന്ദ്ര മോദി ആപ്ളിക്കേഷനിലൂടെയോ പങ്കുവയ്ക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. 

സെപ്തംബറിൽ, അമേരിക്കയിലേക്ക് മോദി നടത്തുന്നത് രണ്ടാമത്തെ സന്ദർശനമാണ്കഴിഞ്ഞ വർഷം സെപ്തംബറിലും മോദി, ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ സംസാരിച്ചിരുന്നു. അതിനുശേഷം മാഡിസൺ സ്ക്വയറിൽ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. ഇത്തവണ 'സ്റ്റാർട്ട് അപ്പ് ഇന്ത്യ' പദ്ധതിയുമായി മോദി സിലിക്കൺവാലിയിലാണ് എത്തുക. ഗൂഗിൾ സി.. സുന്ദർ പിച്ചായ്. ആപ്പിൾ സി.. ടിം കുക്ക്, അഡോബ് സി.. ശന്തനു നാരായൺ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും മാദ്ധ്യമ ഭീമൻ റൂപർട്ട് മർഡോക് സംഘടിപ്പിക്കുന്ന ആഗോള മാദ്ധ്യമ ഉടമസ്ഥരുടെ യോഗത്തിലും മോദി പങ്കെടുക്കുന്നുണ്ട്. 28ന് കാലിഫോർണിയയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും

Prof. John Kurakar


No comments: