Muslims celebrate
Bakrid in Kerala with warmth and affection
സമര്പ്പണത്തിന്റെ പുണ്യം പേറി ബലിപ്പെരുന്നാള്‍ ആഘോഷിച്ചു
Muslims across Kerala today celebrated Bakrid or Id-ul-Azha ,
the festival of sacrifice, with religious fervour and gaiety.The faithfull thronged mosques and specially
arranged Eid-gahs where Imams and religious scholars exhorted the faithful to
uphold the Islamic ideals of love, compassion and unflinching faith in the will
of Almighty.
സ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റെയും പുണ്യംപേറി തലസ്‌ഥാനം ബലിപ്പെരുന്നാള്‍ ആഘോഷിച്ചു. വിവിധ ജമാഅത്തുകളുടെയും സംഘടനകളുടെയും ഈദ്‌ഗാഹ് കമ്മിറ്റികളുടെയും നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്‌കാരം. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരങ്ങളാണ് ഈദ്‌ഗാഹില്‍ പങ്കെടുത്തത്. സ്‌ത്രീകള്‍ക്കായി പ്രത്യേക നമസ്‌കാര സ്‌ഥലമൊരുക്കിയിരുന്നു.
ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, മണക്കാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്‍ട്രല്‍ സ്‌റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം, ബാലരാമപുരം ഗവ.ഹയര്‍ സെക്കറി സ്‌കൂള്‍ മൈതാനം, പരുത്തിക്കുഴി ഗ്രൗണ്ട്, കണിയാപുരം അറയ്‌ക്കല്‍ കോമ്പൗണ്ട് തുടങ്ങിയ നഗരത്തിലെ പ്രധാന ഈദ്‌ഗാഹുകളില്‍ രാവിലെ 7.15 മുതല്‍ പ്രാര്‍ത്ഥനയും നമസ്‌കാരവും തുടങ്ങി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ പാളയം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മൗലവി വി പി. സുഹൈബ് ഈദ്‌ഗാഹിന് നേതൃത്വം നല്‍കി.
Prof. John Kurakar
No comments:
Post a Comment