MALAYSIAN SHIP WITH INDIAN
CREW GOES MISSING
മലേഷ്യൻ ചരക്കു കപ്പൽ കാണാതായി
"We believe this ship has been hijacked and taken out of Malaysian waters. We believe it could be in Indonesian waters near the Natuna islands," said First Admiral Ismaili Bujang Pit, the state's coast guard chief. The MV Sah Lian was said to be carrying a mixed cargo including iron products, piping and food from Kuching to the town of Limbang. Southeast Asian seas are the world's most piracy-prone waters, according to London-based International Maritime Bureau (IMB). In June, a Malaysian tanker was hijacked in the South China Sea. A week after the hijacking, eight suspected Indonesian pirates were arrested on a Vietnamese island after apparently fleeing the tanker in a lifeboat.
ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരുമായി പോയ മലേഷ്യൻ
ചരക്കു കപ്പലിനെക്കുറിച്ച് ഒരാഴ്ചയായി വിവരമില്ല. കടൽക്കൊള്ളക്കാരുടെ
സ്വാധീന മേഖലയായ ദക്ഷിണ ചൈനാക്കടലിൽവച്ചാണ്
കപ്പൽ കാണാതായത്. കപ്പലിനെക്കുറിച്ച് ഒരാഴ്ചയായിട്ടും
വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് മലേഷ്യൻ നാവിക
സേന അന്വേഷണം ആരംഭിച്ചു.
കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതാണെന്ന് സംശയമുണ്ട്. മലേഷ്യ, ഇന്തൊനീഷ്യ, മ്യാൻമർ
എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ മറ്റു ജീവനക്കാർ.
ഇരുമ്പയിരുൾപ്പെടെയുള്ള ചരക്കുകളുമായി മലേഷ്യയിലെ സാറാവാക്കിലേക്ക് പോകവെ
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കപ്പലുമായുള്ള
ബന്ധം നഷ്ടപ്പെട്ടത്. കപ്പൽ കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ടതായാണ്
സംശയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അങ്ങനെയെങ്കിൽ
കപ്പൽ ഇതിനകം മലേഷ്യൻ കടലിൽ
നിന്നും കടത്തിയിരിക്കാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു.അതേസമയം,
കാണാതായെന്നു കരുതുന്ന കപ്പൽ മറ്റൊരു
കപ്പലിലെ ജീവനക്കാർ കണ്ടതായി സ്ഥിരീകരിക്കാത്ത
റിപ്പോർട്ടുകളുണ്ട്. കപ്പലിന് ചില യന്ത്ര
തകരാറുകൾ സംഭവിച്ചതായി അറിയിപ്പ് ലഭിച്ചിരുന്നുവെന്നും ചില
റിപ്പോർട്ടുകൾ പറയുന്നു.ദക്ഷിണ ചൈനാ
കടലിൽവച്ച് ഒരു മലേഷ്യൻ
ടാങ്കർ ഇക്കഴിഞ്ഞ ജൂണിൽ കടൽക്കൊള്ളക്കാർ
തട്ടിയെടുത്തിരുന്നു. ദിവസങ്ങളോളം അധികൃതരുമായി വിലപേശൽ നടത്തിയ കടൽക്കൊള്ളക്കാരെ
ഒരാഴ്ചയ്ക്ക് ശേഷം ഒരു വിയറ്റ്നാം
ദ്വീപിൽവച്ച് അറസ്റ്റ് െചയ്യുകയായിരുന്നു.
Prof. John Kurakar
No comments:
Post a Comment