സിറിയയില്‍ ഐഎസിനെതിരെ ഫ്രാന്‍സ് വ്യോമാക്രമണം തുടങ്ങി
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്‌സ് കേന്ദ്രങ്ങള്‍ക്കു നേരെ ആദ്യമായി വ്യോമാക്രമണം നടത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ്. ഫ്രാന്‍സിനു നേരെ ഐ.എസ് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതായി തെളിവ് ലഭിച്ചതിനേത്തുടര്‍ന്നാണ് വ്യോമാക്രമണം
തുടങ്ങിയതെന്ന് ഒലാദ് വ്യക്തമാക്കി.
ഒരു വര്‍ഷത്തിലേറെയായി
സിറിയയിലെയും ഇറാഖിലേയും ഐസ് ക്യാമ്പുകള്‍ക്കുനേരെ അമേരിക്കയും
സഖ്യകക്ഷികളും ആക്രമണം നടത്തിവരികയാണ്.
കിഴക്കന്‍ സിറിയയിലെ ദെയര്‍ അല്‍ സോര്‍ നഗരത്തിലെ തീവ്രവാദ പരിശീലന ക്യാമ്പുകള്‍ക്കു നേരെയാണ് ഫ്രാന്‍സ് ആക്രമണം നടത്തിയത്. എന്നാല്‍ എത്ര തവണ വ്യോമാക്രമണം നടത്തിയെന്ന്
അവര്‍ വ്യക്തമാക്കിയില്ല.
സിറിയയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അതില്‍ ഒരു കാരണവശാലും ഭാഗമാകാന്‍ പാടില്ല- ഒലാദ് ന്യൂയോര്‍ക്കില്‍ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ്‌സിനെതിരെ വ്യോമാക്രമണം തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഫ്രാന്‍സ്. സിറിയക്കുനേരെ ആക്രമണം നടത്താന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അവര്‍. എന്നാല്‍ സിറിയയില്‍ നിന്നും തങ്ങള്‍ക്ക് തീവ്രവാദ ആക്രമണ ഭീഷണിയുണ്ടെന്നതിന് തെളിവ് കൈവശമുണ്ടെന്നാണ് ഫ്രാന്‍സ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്വയം പ്രതിരോധത്തിന് വ്യോമാക്രമണം നടത്താമെന്ന
യു.എന്‍ നിയമങ്ങളുടെ
പിന്തുണയോടെയാണ് ഇപ്പോള്‍ ഫ്രാന്‍സ് ആക്രമണം തുടങ്ങിയിരിക്കുന്നത്.
ഐ.എസില്‍ ചേര്‍ന്ന് സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമാകാന്‍ 30,000 വിദേശികള്‍ സിറിയിലേക്ക് കടന്നതായാണ്
റിപ്പോര്‍ട്ട്. വിദേശത്തു നിന്നും സിറിയയിലേക്ക് കടക്കുന്നവരുടെ
എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment