Pages

Thursday, September 17, 2015

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി വരുന്നു

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍
 രാഷ്‌ട്രീയ പാര്‍ട്ടി വരുന്നു

വെള്ളാപ്പള്ളി                 വിവിധ പിന്നാക്ക സമുദായസംഘടനകളെ അണിനിരത്തി എസ്‌.എന്‍.ഡി.പിയുടെയും ആര്‍.എസ്‌.എസിന്റെയും ആശീര്‍വാദത്തോടെ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കുന്നു. 20ന്‌ കണിച്ചുകുളങ്ങരയില്‍ ചേരുന്ന എസ്‌.എന്‍.ഡി.പി. ഉന്നതതല യോഗത്തില്‍ പാര്‍ട്ടിയുടെ രൂപരേഖ അവതരിപ്പിക്കാന്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരുക്കം തുടങ്ങി. തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും പുതിയ പാര്‍ട്ടിയുടെ അമരക്കാരന്‍.
ഇടത്‌, വലത്‌ മുന്നണികളോട്‌ അതൃപ്‌തിയുള്ള സാമുദായിക സംഘടനകളെ ഒരുമിപ്പിച്ചാകും പുതിയ സംഘടനയ്‌ക്കു രൂപംനല്‍കുക. ഒരു വര്‍ഷം മുന്‍പ്‌ ആര്‍.എസ്‌.എസ്‌. നേതൃത്വവുമായി വെള്ളാപ്പള്ളി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിക്കു നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചുവടുവയ്‌പിനു മുന്നോടിയായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വെള്ളാപ്പള്ളി ഉന്നയിക്കുകയും ചെയ്‌തു.
നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ കേരളത്തില്‍ ബി.ജെ.പി. മുന്നണി വിപുലമാക്കാന്‍ ലക്ഷ്യമിടുന്ന ആര്‍.എസ്‌.എസ്‌, സാമുദായിക സംഘടനകളുമായി പരസ്യ സഹകരണത്തിനു പകരം എസ്‌.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ പരിഗണന രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ബദല്‍ നിര്‍ദേശമാണ്‌ മുന്നോട്ടുവച്ചത്‌. ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന്‌ അംഗീകാരം നല്‍കി. നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ കൂട്ടായ്‌മയെന്ന വെള്ളാപ്പള്ളി നടേശന്റെ ആശയത്തിനാണ്‌ ആര്‍.എസ്‌.എസ്‌. പിന്തുണയോടെ ജീവന്‍വയ്‌ക്കുന്നത്‌.
                ബി.ജെ.പിയോട്‌ നേരിട്ട്‌ ബന്ധം സ്‌ഥാപിക്കാന്‍ മടിക്കുന്ന സമുദായങ്ങളെയും കക്ഷികളെയും പുതിയ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാമെന്നാണ്‌ എസ്‌.എന്‍.ഡി.പി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ആര്‍.എസ്‌.എസ്‌. മുന്‍കൈയെടുത്ത്‌ സംസ്‌ഥാനത്തെ ഏഴോളം സാമുദായിക സംഘടനകളുമായി അവര്‍ രഹസ്യചര്‍ച്ചനടത്തി. എന്‍.എസ്‌.എസ്‌. ഒഴികെയുള്ള പ്രമുഖ സംഘടനകളെ ഒരു കുടക്കീഴിലെത്തിക്കുകയാണ്‌ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം.
ഇടത്‌, വലത്‌ മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സമ്മര്‍ദത്തിനു വഴിപ്പെട്ട്‌ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്നൂവെന്ന വിമര്‍ശനമാണ്‌ എസ്‌.എന്‍.ഡി.പിയുടേത്‌. അതുകൊണ്ടുതന്നെ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്ന്‌ വെള്ളാപ്പള്ളി കണക്കുകൂട്ടുന്നു. എസ്‌.എന്‍.ഡി.പി. നല്‍കുന്ന സാമുദായിക പിന്തുണയ്‌ക്കു പകരമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ സമുദായത്തിന്‌ അര്‍ഹമായ പരിഗണന ലഭിക്കണമെന്ന്‌ വെള്ളാപ്പള്ളി ബി.ജെ.പി. നേതാക്കളെ അറിയിച്ചിട്ടുണ്ട്‌.
തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്‌ രഹസ്യപിന്തുണ നല്‍കുന്നതുകൊണ്ട്‌ സമുദായത്തിന്‌ പ്രത്യേക നേട്ടമില്ലെന്ന വിലയിരുത്തലിലാണ്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച്‌ ബി.ജെ.പിയുടെ മുന്നണിയിലെ മുഖ്യകക്ഷിയാകാന്‍ എസ്‌.എന്‍.ഡി.പി. നേതൃത്വം തീരുമാനിച്ചത്‌. എസ്‌.എന്‍.ഡി.പി. ശാഖകളിലെ പ്രമുഖരെ പുതിയ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ ഉള്‍പ്പെടുത്തും. സമുദായത്തിനു സ്വാധീനമുള്ള പ്രദേശങ്ങളില്‍ എസ്‌.എന്‍.ഡി.പി. ശാഖകളിലെ പ്രമുഖരെ ബി.ജെ.പി. മുന്നണിയില്‍ സ്‌ഥാനാര്‍ഥിയാക്കാനും ധാരണയായി
.

Prof. John Kurakar

No comments: