Pages

Sunday, September 27, 2015

ചന്ദ്രൻ ഭൂമിയുടെ അരികെയെത്തുന്നു

ചന്ദ്രൻ ഭൂമിയുടെ അരികെയെത്തുന്നു;
 കടലോര മേഖലയിൽ ആശങ്ക
super-moon                  ആകാശത്ത് കാഴ്ചയുടെ വസന്തമൊരുക്കി ചന്ദ്രൻ ഭൂമിയുടെ അരികെയെത്തുന്നു. ചന്ദ്രൻ ഭൂമിയുടെ അടുത്തെത്തുന്ന സൂപ്പർമൂൺ പ്രതിഭാസം ഒന്നാംതീയതി വരെ നീണ്ടു നിൽ‌ക്കും. സൂപ്പർമൂൺ ദിനങ്ങളിൽ ചന്ദ്രനെ കൂടുതൽ വലിപ്പത്തിലും തിളക്കത്തിലും കാണാൻ സാധിക്കും.
ആകാശത്ത് നല്ല കാഴ്ചയാണെങ്കിലും കരയിൽ കടലോര മേഖലയിൽ ആശങ്കയ്ക്കും സൂപ്പർമൂൺ ഇടയാക്കും. ചന്ദ്രന്റെ ആകർഷണം മൂലം തിരകളുടെ ഉയരം വർധിക്കാനും വേലിയേറ്റത്തെയും വേലിയിറക്കത്തെയും ബാധിക്കാനും ഇടയുണ്ടെന്നതാണ് ആശങ്ക. തിരമാലകളുടെ ഉയരം ശരാശരി 20 സെന്റിമീറ്റർ എങ്കിലും ഉയരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി (എൻഐഒ) ശാസ്ത്ര സംഘത്തിന്റെ നിഗമനം. അതിനാൽ തന്നെ കിങ് ടൈഡ്സ് (തിരമാല രാജാക്കന്മാർ) എന്നാണ് ഇവയെ വിളിക്കുക.
Earth-and-Moonകടലോരത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറുന്നതിന് തിരമാല രാജാക്കന്മാരുടെ വരവ് ഇടയാക്കും. കിങ് ടൈഡ്സ് സാധ്യത മുൻനിർത്തി തീരദേശത്ത് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ശാസ്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ ഉപഗ്രഹത്തിന്റെ സഹായത്തോടെ ഇന്നലെ മുതൽ തിരമാലകളുടെ നീക്കം നിരീക്ഷിച്ചു വരികയാണ്.
            ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന ദിവസമാണ് ഇന്ന് – ‘സൂപ്പർ മൂൺ’ എന്ന അപൂർവ കാഴ്ച വിസ്മയം! അതോടൊപ്പം പൂർണ ചന്ദ്രഗ്രഹണവും.സാധാരണ കാണുന്നതിനെക്കാൾ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രന്. ഭൂമിയുടെ പ്രതലത്തിൽ ത‌ട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികൾ വന്നുവീണ് ചുവപ്പുനിറവും കിട്ടും ഇന്ന് ചന്ദ്രന്.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പർ മൂൺ ഗ്രഹണം ഇന്നു പൂർണമായും ദൃശ്യമാകും. നാളെ രാവിലെ 5.40 മുതൽ നേരം പുലരുംവരെ കേരളത്തിലും ഭാഗികമായി കാണാം.
ഇതിനു മുൻപു ചന്ദ്രഗ്രഹണവും സൂപ്പർ മൂണും ഒരുമിച്ചു വന്നത് 33 വർഷം മുൻപായിരുന്നു. 115 വർഷത്തിനിടെ ഈ ആകാശവിസ്മയം സംഭവിച്ചിട്ടുള്ളത് നാലേ നാലുതവണ മാത്രം.
Prof. John Kurakar


No comments: