ഡോക്‌ടര്‍മാരുടെ സമരത്തിനിടെ ബാലന്‍ മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം
കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. കടുത്ത പനിയെത്തുടര്‍ന്ന് ചെട്ടികാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം ചികിത്സയ്‌ക്കു കൊണ്ടുവന്നത്. ഇവിടെ നിന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അഡ്‌മിറ്റ് ചെയ്‌തശേഷം ആരോഗ്യനില വഷളാകുകയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ഡോക്‌ടര്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, കുട്ടിയെ കൊണ്ടുപോകാന്‍ സ്‌ഥലത്ത് ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ 108 ആംബുലന്‍സിനായി ബന്ധുക്കള്‍ വിളിച്ചെങ്കിലും എത്താന്‍ വൈകുകയും കുട്ടി മരിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെത്തി പ്രതിഷേധം ആരംഭിച്ചു.
ഡോക്‌ടര്‍മാരുടെ നിസഹകരണ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണു നിഖില്‍ മരിച്ചതെന്ന് ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും രംഗത്തിറങ്ങിയതോടെ സംഘര്‍ഷാവസ്‌ഥ ഉടലെടുത്തു. അതേസമയം, ചികിത്സ നല്‍കിയില്ലെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഡോക്‌ടര്‍മാരുടെ ഭാഗത്ത് അനാസ്‌ഥയില്ലെന്നും ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടികളുടെ രണ്ടു ഡോക്‌ടര്‍മാരും സ്‌ഥലത്തുണ്ടായിരുന്നു. അവരാണ് കുട്ടിയെ പരിശോധിച്ചത്. ഐ.സി.യുവില്‍ ഒഴിവില്ലാത്തതിനാല്‍ വാര്‍ഡിലേക്ക്‌് അയയ്‌ക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വി.എസ.് ശിവകുമാര്‍ നിര്‍ദേശം നല്‍കി.ഒരു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ഡോ. എസ്. ജയശങ്കറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കെ.സി വേണുഗോപാല്‍ എം പി, കലക്‌ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്‌തശേഷമാണ് ആശുപത്രിയിലെ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവുണ്ടായത്. ആരോഗ്യമന്ത്രിയുമായി ഫോണില്‍ എം.പി. ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. സംഭവത്തെത്തുടര്‍ന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ, ബി.ജെ.പി, എ.ഐ.വൈ.എഫ്, പി.ഡി.പി എന്നിവയുടെ പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തിയത്. കെ.സി. വേണുഗോപാല്‍ എം.പിക്ക് നേരേ ഇടതു സംഘടനകള്‍ ഗോബാക്ക് പറഞ്ഞു പ്രതിഷേധിച്ചപ്പോള്‍ വന്‍ പോലീസ് സന്നാഹം ഇടപെട്ടാണ് സുരക്ഷ ഒരുക്കിയത്.നിഖിലിന്റെ മാതാവ്:സൗമ്യ (അല്‍ഫോന്‍സ). സഹോദരങ്ങള്‍: നിധിന്‍ (അംഗന്‍വാടി വിദ്യാര്‍ഥി), പരേതയായ സോനാമോള്‍.

Prof. John Kurakar
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar