Pages

Tuesday, September 15, 2015

അച്ഛനും മകനും

അച്ഛനും മകനും

 അപ്രതീക്ഷിതമായാകാം മഴ പെയ്തത്. പൊന്നോമന മകൻ നനയാതിരിക്കാൻ കുട മുഴുവൻ അവനു ചൂടിക്കൊടുത്ത് സ്വയം നനയുകയാണ് അച്ഛൻ.. നനഞ്ഞു കുളിക്കുമ്പോഴും മകൻ ഒട്ടും മഴ കൊള്ളരുതെന്ന നിർബന്ധമാണ് അച്ഛന്.. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഒരച്ഛൻ. മകനൊപ്പം നടന്നുപോകവേ മഴ നനയാതിരിക്കാൻ മകനു കുടചൂടി സ്വയം മഴ നനയുന്ന അച്ഛന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സ്കൂൾ ബാഗുമായി അച്ഛന്റെ കൈപിടിച്ചു നടക്കുന്ന മകനെയാണ് ചിത്രത്തിൽ കാണുന്നത്. അച്ഛനും ഓഫീസിൽ പോകുന്ന വേഷത്തിലാണെന്നത് കയ്യിൽ നിന്നുള്ള ബാഗിൽ നിന്നും വ്യക്തമാകും.

അതേസമയം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബഹുമാനം തോന്നുന്നു പിതാവിനോട്, വളരെ മനോഹരമായ കാഴ്ച എന്ന പോസിറ്റീവ് കമന്റുകൾക്കൊപ്പം തന്നെ അച്ഛന് മകന്റെ കയ്യിൽ കുടകൊടുത്ത് അവനെ എടുക്കുകയാണെങ്കിൽ ഇരുവരും നനയുമായിരുന്നില്ലല്ലോ എന്നും ഒരമ്മയായിരുന്നെങ്കിൽ തീർച്ചയായും അവന്റെ ബാഗിൽ കുട വയ്ക്കാന്മറക്കില്ലായിരുന്നുവെന്നും കമന്റുകൾ വന്നിട്ടുണ്ട്. എന്തായാലും ഇതുതന്നെയാണ് അച്ഛനും അമ്മയും, സ്വയം ത്യജിച്ചും മക്കൾക്കു വേണ്ടി ജീവിക്കുകയാണ് അവർ എന്ന സന്ദേശം കൂടി നൽകുകയാണ് കിടിലൻ ചിത്രം

                                                      Prof. John Kurakar


No comments: