കൊമ്പനെ തുരത്തിയ
നായ നാട്ടിൽ ഹീറോ
കാട്ടുകൊമ്പന്റെ മുന്നിൽ നിന്നു
വീട്ടുകാരെ രക്ഷിച്ച വളർത്തു നായ
കോളനിയിലെ ശങ്കറിന്റെ വീട്ടുവളപ്പിലെത്തിയ കാട്ടുകൊമ്പനെ കണ്ട് ആദ്യം വളർത്തുനായ വീടിന്റെ മുന്നിൽനിന്നു മാറി ദുരെനിന്നു. എന്നാൽ, വീട്ടുകാർ നിൽക്കുന്ന ജനലിനു സമീപത്തേക്കു കൊമ്പൻ നീങ്ങിയതോടെ ആനയുടെ മുന്നിലേക്കു ചാടിയ നായ ഉച്ചത്തിൽ കുരച്ച് ശ്രദ്ധതിരിച്ചതോടെ ആനയുടെ രോഷം മുഴുവൻ നായയോടായി. നായയെ ആഞ്ഞുകുത്താൻ ശ്രമിച്ചെങ്കിലും നായ ഒഴിഞ്ഞുമാറി. ആനയുടെ കൊമ്പിന്റെ പാട് ഇപ്പോഴും വീട്ടുമുറ്റത്തുണ്ട്.തുടർന്ന് അൽപദൂരം നായയുടെ പിന്നാലെ ഓടിയ ആന കാട്ടിലേക്കു മടങ്ങി. നായുടെ പിന്നാലെ കൊമ്പൻ പോയതിനാൽ മാത്രമാണു തങ്ങൾ രക്ഷപെട്ടതെന്നു ശങ്കറിന്റെ ഭാര്യ ലത പറയുന്നു. ഒരു വയസ്സുള്ള നായ്ക്കുട്ടിക്ക് ക്യൂട്ടി എന്നാണു വീട്ടുകാർ പേരിട്ടിരിക്കുന്നത്.
Prof. John Kurakar
No comments:
Post a Comment