Pages

Tuesday, September 15, 2015

ഭാരതത്തിലെ രണ്ട് സര്‍വ്വകലാശാലകള്‍ ലോകത്തെ മികച്ച 200 വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍

ഭാരതത്തിലെ രണ്ട് സര്വ്വകലാശാലകള്ലോകത്തെ മികച്ച 200 വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്
 
                ലോകത്തെ മികച്ച 200 സര്‍വ്വകലാശാലകളില്‍ ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഇടം പിടിച്ചു. ചരിത്രത്തിലാദ്യമായാണ് ഭാരതത്തിലെ രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലോകത്തെ മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഇടം കണ്ടെത്തുന്നത്.ബ്രിട്ടനിലെ ടൈം ഹയര്‍ എഡ്യൂക്കേഷനും ക്യു എസും ചേര്‍ന്നാണ് 2015ലെ മികച്ച സര്‍വ്വകലാശാലകളുടെ പട്ടിക തയ്യാറാക്കിയത്. ബെംഗലൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് പട്ടികയില്‍ 147-ാമതും, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി 179-ാമതുമാണ്. അമേരിക്കയിലെ എം ഐ റ്റിയാണ് ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ടത്. ഹാര്‍വാഡും കേംബ്രിഡ്ജും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

34 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ്വകലാശാലകളാണ് ആദ്യ ഇരുന്നൂറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മികച്ച സര്‍വ്വകലാശാലകളുള്ളത്. 49 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അമേരിക്കയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് മുപ്പതും നെതര്‍ലന്റ്‌സില്‍ നിന്ന് പന്ത്രണ്ടും ജര്‍മ്മനിയില്‍ നിന്ന് പതിനൊന്നും സര്‍വ്വകലാശാലകള്‍ മികച്ച പട്ടികയില്‍ ഇടംപിടിച്ചു. ഭാരതത്തില്‍ നിന്നുള്ള പതിനാല് സര്‍വകലാശാലകള്‍ ആദ്യ 400ല്‍ ഇടം പിടിച്ചിട്ടുണ്ട്.

Prof. John Kurakar


No comments: