SEA LEVEL RISE LIKE NEVER BEFORE
വെള്ളത്തിലാകും, റിപ്പോർട്ട് ഞെട്ടിക്കുന്നത്
Sea level rise is caused primarily by two factors related to
global warming: the added water from melting land ice and the expansion of sea
water as it warms. The first chart tracks the change in sea level since 1993 as
observed by satellites.second chart, derived from coastal tide gauge data,
shows how much sea level changed from about 1870 to 2000.ജലനിരപ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുകയാണെന്ന് നാസയുടെ പഠന റിപ്പോർട്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ ജലനിരപ്പ് വളരെ പെട്ടെന്നാണ് ഉയർത്തുന്നത്. ഇങ്ങനെ പോയാൽ കുറച്ചു വർഷങ്ങൾക്കകം ഭൂമിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും (ചിലപ്പോൾ ഭൂഖണ്ഡങ്ങൾ തന്നെ) വെള്ളത്തിനടിയിലാകുമെന്നും നാസ ശാസ്ത്രജ്‍ഞർ മുന്നറിയിപ്പു നൽകുന്നു.നിന്നു ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നാസയുടെ പുതിയ കണ്ടെത്തൽ. 1992 മുതലുള്ള കണക്കുകൾ പ്രകാരം ലോകത്തെ മൊത്തം സമുദ്രജലനിരപ്പ് ശരാശരി മൂന്നു ഇഞ്ച് ഉയർന്നിട്ടുണ്ട്. അതേസമയം, ചില ഭാഗങ്ങളിൽ ഒൻപത് ഇഞ്ച് വരെ ജലനിരപ്പ് ഉയർന്നതായും നാസയുടെ റിപ്പോർട്ടിൽ പറയുന്നു.
വരും വർഷങ്ങളിൽ ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഇത് തടയിടാൻ പെട്ടന്ന് സാധ്യമല്ല. കാലാവസ്ഥയിലെ മാറ്റങ്ങളാണ് ജലനിരപ്പ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം നാസ ഗവേഷകർ വാർത്താസമ്മേളനം വിളിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
1992 മുതൽ ഉപഗ്രഹങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങൾ ശേഖരിച്ച് കംപ്യൂട്ടർ ഗ്രാഫിക്സ് സഹായത്തോടെയാണ് നാസയുടെ വിശദീകരണം.ജല നിരപ്പിലുണ്ടായ ക്രമാതീതമായ വര്‍ധന കാരണം കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യക്കു നഷ്ടമായത് 250.21 ചതുരശ്ര കിലോമീറ്റര്‍ തീരമെന്നു പഠന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐഎസ്ആര്‍ഒ), കേന്ദ്ര ജല കമ്മീഷനും (സിഡബ്ല്യുസി) ചേര്‍ന്നാണ് പഠനം നടത്തിയത്.
Prof. John Kurakar
No comments:
Post a Comment