എൻജിനിയറിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ
വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു
വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ചു
The third year civil engineering student of College of Engineering (CET) who was seriously injured after being mowed down by a jeep driven by her college mate on Wednesday evening, succumbed to her injuries late on Thursday night.She was seriously injured in the mishap that occurred on the campus where Onam celebrations were being held. Following the mishap, Thasni Basheer, 20, a student hailing from Nilambur in Malappuram, was admitted to a private hospital here. Though she had undergone three surgeries after being out on ventilator support, her life could not be saved.
The Sreekaryam police said the jeep carrying around 15 students was driven by a fourth year mechanical student identified as Baiju, hailing from Kannur.The police, who have registered a murder attempt case against Baiju and 15 others, are yet to make any arrest. Meanwhile, the victim’s family alleged that the students were in an inebriated state.Quoting eye-witnesses, the police said the student revellers entered the campus in two roofless jeeps and a mini lorry on Wednesday afternoon, flouting the college rules. The overspeeding jeep driven by Baiju took several rounds on the campus before it tilted at a curve and hit the victim, around 3.30 pm.
The college management invited sharp criticism from various quarters for its delay in reporting the matter to the police.The incident was reported to the police around 8 pm, which, according to some parents, was after a failed attempt to hush up the incident. On Thursday, the college principal told reporters that 12 students, all members of the college union, were suspended from the college. “The students did not seek the mandatory permission to bring in the vehicles. The CCTV visuals of the accident will be handed over to the police,” he said. In 2002, Amita Shankar, a fourth semester student had been killed by a speeding bike inside the campus.
തിരുവനന്തപുരം: ശ്രീകാര്യം എൻജിനിയറിംഗ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ പൊലീസ് വലയിൽ. കോളേജിലെ എന്തിനുംപോന്ന സംഘത്തിലെ പ്രധാനിയും കണ്ണൂർ സ്വദേശിയുമായ ബൈജുവാണ് ജീപ്പ് ഓടിച്ചിരുന്നത്.ബൈജു അടക്കം പതിനഞ്ചോളം വിദ്യാത്ഥികൾക്കെതിരയാണ് കൊലപാതകക്കുറ്റത്തിന് കേസ് എടുത്തിട്ടുള്ളത്. വലയിലായ പ്രതികളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കും. കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം മുഖ്യപ്രതിയുടെ നാടായ കണ്ണൂരിലേക്കും പോകുന്നുണ്ട്.ബുധനാഴ്ച ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ സിവിൽ എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർത്ഥിനി നിലമ്പൂർ വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി ബഷീറിന്റെ മകൾ തെസ്നി ബഷീറാണ് (20) ഇന്നലെ രാത്രി 11. 15ന് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ തെസ്നിയെ ഇന്നലെ രാവിലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ചികിത്സയോടു പ്രതികരിക്കാതിരുന്നതിനാൽ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ശക്തമായ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തതാണ് സ്ഥിതി വഷളാക്കിയത്. ഇന്നലെ ഉച്ചമുതൽ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 12 സീനിയർ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കോളേജ് അധികൃതർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജീപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. തെസ്നിയെ ഇടിച്ചിട്ടശേഷം ജീപ്പ് നിറുത്താതെ പോയി. ജീപ്പിലുണ്ടായിരുന്ന ചിലർ ഏറെക്കഴിഞ്ഞ് എത്തിയാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ തെസ്നിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.
ബുധനാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞ് നടന്ന അപകടത്തെക്കുറിച്ച് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചത് രാത്രി എട്ടോടെയാണ്. ഇക്കാര്യത്തിൽ കോളേജ് അധികൃതർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഉച്ചയ്ക്ക് 12 ന് തുടങ്ങിയ ആഘോഷം വൈകിട്ടാണ് കാമ്പസിലേക്ക് മാറിയത്. ലോറി, ജീപ്പ്,ബൈക്ക് തുടങ്ങിയ വാഹനങ്ങളുടെ അകമ്പടിയോടെ കാമ്പസിൽ ഘോഷയാത്ര നടത്തുമ്പോഴായിരുന്നു അത്യാഹിതം. എല്ലാ വർഷവും ഓണാഘോഷത്തിന് അനുമതി നൽകാറുണ്ട്. എന്നാൽ വാഹനങ്ങൾ കാമ്പസിൽ കയറ്റാൻ കോളേജ് അധികൃതർ അനുമതി നൽകിയിരുന്നില്ല.
മുമ്പ് കാമ്പസിലുണ്ടായ അപകടങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് ജീപ്പ് അകത്തു കയറ്റിയത്. നാലുമണിയോടെയാണ് പന്ത്രണ്ടോളം വിദ്യാർത്ഥികളുമായി കെ.ബി.എഫ് 7268 എന്ന ഓപ്പൺ ജീപ്പ് കാമ്പസിൽ പ്രവേശിച്ചത്. തെസ്നി വനിതാ ഹോസ്റ്റലിലേക്ക് പോകാൻ കാമ്പസിലെ റോഡ് മുറിച്ചു കടക്കുമ്പോൾ അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചെന്നാണ് സഹപാഠികൾ പറയുന്നത്. സംഗതി പന്തിയല്ലെന്നു കണ്ട ആൺകുട്ടികൾ ജീപ്പ് ഓടിച്ചു പോയി. കാര്യവട്ടം കാമ്പസിനു പിന്നിൽ ഉപേക്ഷിച്ച ജീപ്പ് ട്രാഫിക് പൊലീസാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ വിദ്യാർത്ഥികൾ ഓപ്പൺ ജീപ്പിൽ കാമ്പസിലുടനീളം ചുറ്റിക്കറങ്ങിയിരുന്നതായി മറ്റു വിദ്യാർത്ഥികൾ പറയുന്നു.
ശ്രീകാര്യം സിഇടിയിൽ (കോളജ് ഓഫ് എൻജിനിയറിങ്) വിദ്യാർഥിനി ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ നരഹത്യയ്ക്ക് കേസെടുത്തു. ഏഴാം സെമസ്റ്റർ വിദ്യാർഥി കണ്ണൂർ സ്വദേശി ബൈജുവടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. സംഭവസമയത്ത് ബൈജുവാണ് ജീപ്പോടിച്ചിരുന്നത്. തുറന്ന ജീപ്പ് നിറയെ വിദ്യാർഥികളുണ്ടായിരുന്നു. ഇവരെല്ലാം ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.
തസ്നിയുടെ മൃതദേഹം ഇന്നു വൈകുന്നേരത്തോടെ സ്വദേശമായ വഴിക്കടവിലെത്തിക്കും. വഴിക്കടവ് പഞ്ചായത്തങ്ങാടിക്കു സമീപം കുന്നത്തു പുല്ലഞ്ചേരിൽ ബഷീറിന്റെ മകളാണു തസ്നി(21). കബറടക്കത്തിന്റെ സമയം സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. ഒാണാവധിക്കായി ബുധനാഴ്ച തസ്നി വീട്ടിലേക്കു വരാനിരിക്കെയാണ് അത്യാഹിതമുണ്ടായത്. ബഷീർ ഖത്തറിൽ ഡ്രൈവറാണ്. മാതാവ്: തനൂജ. സഹോദരങ്ങൾ:റാഫി, റാഹില, അമീൻ.
ഓണാഘോഷ ലഹരിയിൽ പാഞ്ഞുവന്ന വിദ്യാർഥിസംഘത്തിന്റെ ജീപ്പിടിച്ചാണ് വിദ്യാർഥിനി മരിച്ചത്. തലയ്ക്കു സാരമായി പരുക്കേറ്റ ആറാം സെമസ്റ്റർ സിവിൽ എൻജിനീയറിങ് വിദ്യാർഥിനി മലപ്പുറം സ്വദേശി തെസ്നി ബഷീറിനെ മൂന്നുതവണ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബുധനാഴ്ച വൈകിട്ടാണു കോളജിനു വീണ്ടും കടുത്ത ആഘാതമേൽപ്പിച്ച സംഭവം. സിഇടി മെൻസ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കു വൈകിട്ട് ഓണാഘോഷത്തിനു വ്യവസ്ഥകളോടെ കോളജ് അധികൃതർ അനുമതി നൽകിയിരുന്നു.
എന്നാൽ ‘ചെകുത്താൻ’ എന്ന ലോറിയിലും ജീപ്പിലും നൂറോളം ബൈക്കുകളിലുമായി വിദ്യാർഥികളുടെ വൻസംഘം ഘോഷയാത്ര പോലെ കോളജിനകത്തേക്ക് ഇരമ്പിയെത്തുകയായിരുന്നു. ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനങ്ങൾ ഉള്ളിൽ കയറുന്നതു തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണു വാഹനഘോഷയാത്ര അകത്തു പ്രവേശിച്ചത്. ക്യാംപസിലൂടെ നടന്നു പോകുകയായിരുന്ന തെസ്നിയെ ഇതിനിടെ ജീപ്പ് ഇടിച്ചിട്ടു. അകത്തേക്കു പോകേണ്ട വഴിയിലൂടെ ജീപ്പ് പുറത്തേക്ക് ഓടിച്ചിറക്കിയപ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തെസ്നിയുടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. മൂന്നു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. എന്നാൽ ഇന്നലെ രാത്രി 11.15 ഓടെ തെസ്നി മരണത്തിന് കീഴടങ്ങി.
തെസ്നിയുടെ മൃതദേഹം ഇന്നു വൈകുന്നേരത്തോടെ സ്വദേശമായ വഴിക്കടവിലെത്തിക്കും. വഴിക്കടവ് പഞ്ചായത്തങ്ങാടിക്കു സമീപം കുന്നത്തു പുല്ലഞ്ചേരിൽ ബഷീറിന്റെ മകളാണു തസ്നി (21). കബറടക്കത്തിന്റെ സമയം സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. ഒാണാവധിക്കായി ബുധനാഴ്ച തസ്നി വീട്ടിലേക്കു വരാനിരിക്കെയാണ് അത്യാഹിതമുണ്ടായത്. ബഷീർ ഖത്തറിൽ ഡ്രൈവറാണ്. മാതാവ്: തനൂജ. സഹോദരങ്ങൾ: റാഫി, റാഹില, അമീൻ.
Prof. John Kurakar
No comments:
Post a Comment