ചെമ്മീൻ (നോവൽ)
തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ
ഒരു മലയാള നോവലാണ്
ചെമ്മീൻ. ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ
'കറുത്തമ്മ'യും മുസ്ലിം
മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും
തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്. കേരളത്തിൽ
തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു്
നോവലിസ്റ്റ് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട
ഒരു പരമ്പരാഗത വിശ്വാസമാണ്
നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു
സ്ത്രീ, തന്റെ ഭർത്താവ് മീൻ
തേടി കടലിൽ പോയസമയത്ത്
വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ
കൊണ്ടുപോകും എന്നാണു വിശ്വാസം . തീരപ്രദേശങ്ങളിൽ
നിലനിന്ന ഈ ചിന്താഗതിയെയാണ്
തകഴി നോവലിൽ ആവിഷ്കരിച്ചത്.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു
കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും
സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ
നേടിയ ഒന്നായിരുന്നു ചെമ്മീൻ എന്ന ചിത്രം.
പ്രണയത്തിന്റെയും
കാവ്യാത്മകതയുടെയും തെന്നൽ പോലെ വായനക്കാര
തഴുകിയ തകഴിയുടെ ഈ നോവൽ
റിയലിസത്തിൽ നിന്നുള്ള ഒരു തിരിഞ്ഞുനടത്തമായിരുന്നു.
മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയിൽ ഇത്
മികച്ചു നിൽക്കുന്നു. മുക്കുവന്റെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ
എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ
പരുക്കൻ യാഥാർത്ഥ്യങ്ങളെ വരെ തകഴി
തന്റെ മാന്ത്രികത്തൂലികയാൽ ജീവിപ്പിച്ചു നിർത്തുന്നു.
കഥാപാത്രങ്ങൾ• ചെമ്പൻകുഞ്ഞ്-സത്യസന്ധനല്ലാത്ത ഒരു മുക്കുവൻ
ചക്കി -ചെമ്പൻകുഞ്ഞിന്റെ ഭാര്യ-പരീക്കുട്ടി- ചെമ്പൻകുഞ്ഞിന്റെ മകളുമായി പ്രണയത്തിലാവുന്ന മത്സ്യവ്യാപാരി--കറുത്തമ്മ - ചെമ്പൻകുഞ്ഞിന്റെ മകൾ--പളനി - കറുത്തമ്മയുടെ
ഭർത്താവ്--പഞ്ചമി - ചെമ്പൻകുഞ്ഞിന്റെ രണ്ടാമത്തെ മകൾ-കടലിനോട് മല്ലിട്ട് ഉപജീവനം തേടുന്ന
മുക്കുവന്റെ മോഹങ്ങളും,മോഹഭംഗങ്ങളും,പങ്കപ്പാടുകളും
മനോഹരമായി വരഞ്ഞിടുന്ന തകഴിയുടെ മികച്ച ഒരു
നോവലാണ് ചെമ്മീൻ. വായനക്കാരനു പലതും
നൽകുന്നുണ്ട് ചെമ്മീൻ. യുനസ്കോയുടെ കളക്ഷൻ
ഓഫ് റെപ്രസെന്റേറ്റീവ് വർക്ക്സ്-ഇന്ത്യൻ സീരീസ് എന്നതിന്റെ
ഭാഗമായി വി.കെ.നാരയണമേനോൻ ഇത് 1962-ൽ
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. ലണ്ടനിലെ
വിക്ടർ ഗൊലാൻസ് ആയിരുന്നു പ്രസാധകൻ.
സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന മലയാളത്തിലെ
ശ്രദ്ധേയമായ നോവലാണിത്.
വായനക്കാരുടെ
മുക്തകണ്ഠ പ്രശംസപിടിച്ചുപറ്റിയ ഈ നോവൽ
പ്രമുഖമായ ആറ് വിദേശ
ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്,
റഷ്യൻ, ജർമ്മൻ, അറബിക്, ഇറ്റാലിയൻ,
ഫ്രഞ്ച് എന്നിവയാണവ. ഇന്ത്യയിലെ നിരവധി പ്രാദേശിക
ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെട്ടു. ഇംഗ്ലീഷ്
ഭാഷയിലേക്ക് വിവർത്തനം ചെയ്തവയിൽ പ്രസിദ്ധം
നാരായണ മേനോന്റെ പരിഭാഷയാണ്. നിരവധി
പതിപ്പുകൾ ഈ വിവർത്തനത്തിനു
ഉണ്ടായി. ഇംഗ്ലീഷ് പരിഭാഷയുടെ തലക്കെട്ട്
"ആൻകർ ഓഫ് ദി
സീ ഗോഡസ്സ്" (Anger of the Sea-Goddess) എന്നാണ്. ചെമ്മീൻ ഇംഗ്ലീഷിലേക്ക്
വിവർത്തനം ചെയ്യാൻ ഏറ്റവും ആദ്യം
ശ്രമിച്ചതു് പ്രസിദ്ധ ചരിത്രപണ്ഡിതനും സാമൂഹ്യശാസ്ത്രജ്ഞനുമായിരുന്ന
സർദാർ കെ.എം.
പണിക്കർആയിരുന്നുവത്രേ. പക്ഷേ, മൂലകൃതിയുടെ പ്രസിദ്ധീകരണത്തിനു
തൊട്ടു പിൻപേ പുറത്തിറങ്ങിയ "ചെമ്മീൻ-
ഒരു നിരൂപണം" എന്ന
ഡോ. വേലുക്കുട്ടി അരയന്റെ
ഗ്രന്ഥത്തിൽ പണിക്കരുടെ അത്തരമൊരു ഉദ്യമത്തെ
പേരെടുത്തു പറഞ്ഞു് പരിഹസിച്ചിരുന്നു. ഇതേത്തുടർന്നാണെന്നു
വിശ്വസിക്കപ്പെടുന്നു, സർദാർ തന്റെ തർജ്ജമാശ്രമം
തുടർന്നില്ല.-അറബി ഭാഷയിൽ ഈ
നോവലിന്റെ വിവർത്തനം നിർവഹിച്ചത് മുഹ്‌യിദ്ദീൻ ആലുവായ് ആയിരുന്നു.
"ഷമ്മീൻ" എന്നായിരുന്നു തലക്കെട്ട്.
1965-ൽ രാമു കാര്യാട്ട് ഈ
നോവലിനെ ചലച്ചിത്രമാക്കുകയുണ്ടായി. 1965-ൽ മിച്ച
ചലച്ചിത്ര വിഭാഗത്തിൽ ഇന്ത്യൻ പ്രസിഡന്റിന്റെ
സ്വർണ്ണപ്പതക്കം ചിത്രത്തെ തേടിയെത്തി. ഷീല,
മധു, കൊട്ടാരക്കര ശ്രീധരൻ
നായർ, സത്യൻ എന്നിവരായിരുന്നു ചിത്രത്തിലെ
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എസ്.എൽ
പുരം സദാനന്ദൻ തിരക്കഥ
എഴുതിയ ഈ ചിത്രത്തിന്റെ
ഛായഗ്രാഹകൻ മാർക്വസ് ബർട്ട്ലി ആയിരുന്നു.
ചിത്രസന്നിവേശം ഋഷികേഷ് മുഖർജിയും കെ.ഡി.ജോർജും
നിർവഹിച്ചു. വയലാർ രാമവർമ്മയുടെ ഗാനങ്ങൾക്ക്
സലിൽ ചൗധരി ഈണം
പകർന്നു. മന്നാഡെ, കെ.ജെ.
യേശുദാസ്, പി. ലീല
എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
സംവിധാനം രാമു
കാര്യാ ട്ട് --
നിർമ്മാണം-ബാബു
ഇസ്മയിൽ സേട്ടു
തിരക്കഥ എസ്.എൽ. പുരം
സദാനന്ദൻ
അഭിനേതാക്കൾ • ഷീല,മധു,സത്യൻ ,സംഗീതം സലിൽ ചൗധരി ,ഗാനരചന വയലാർ
,ഛായാഗ്രഹണം മാർകസ്
ബാർട്ട്ലി
യു. രാജഗോപാൽ ,ചിത്രസംയോജനം ഋഷികേശ് മുഖർജി
കെ.ഡി. ജോർജ്ജ്സ്റ്റുഡിയോ കണ്മണി
ഫിലിംസ്
വിതരണം കണ്മണി
ഫിലിംസ്,റിലീസിങ് തീയതി 1965 ഓഗസ്റ്റ് 19
വയലാറിന്റെ
വരികൾക്ക് സലിൽ ചൗധരി സംഗീതം
പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.മാനസമൈനെ വരൂ, കടലിനക്കരെ
പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ
വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ
ഏറ്റവും വലിയ ഹിറ്റുകളായി മാറി.
1. "പെണ്ണാളേ പെണ്ണാളേ"
പി. ലീല,
കെ.ജെ. യേശുദാസ്,
കോറസ്
2. "പുത്തൻ വലക്കാരേ"
കെ.ജെ.
യേശുദാസ്, പി. ലീല,
കെ.പി. ഉദയഭാനു,
ശാന്ത പി. നായർ,
കോറസ് 3. "മാനസമൈനേ വരൂ" മന്നഡേ
4. "കടലിനക്കരെപ്പോണോരേ" കെ.ജെ.
യേശുദാസ്
Prof. John Kurakar
No comments:
Post a Comment