Pages

Saturday, August 22, 2015

CET STUDENT DEATH- CULPRITS ARRESTED

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി)വിദ്യാർഥിനിയുടെ മരണം; ഒന്നാം പ്രതി പിടിയിൽ

The 20-year-old girl student, who was critically injured when a jeep mowed her down during the Onam celebrations on her college campus here, succumbed to injuries.Thasni Basheer from Malappuram underwent three major surgeries in the past two days but her life could not be saved. A sixth semester student of the prestigious College of Engineering (CET) Thiruvananthapuram in Sreekarayam, Thasni breathed her last during the wee hours of Friday.The incident occurred at 3.00 pm on Wednesday during a rally organised in the college as part of the Onam celebrations. Thasni was run over by an open roof jeep, taking part in the rally, while it was taking a reverse.Police have registered a case against seventh semester student Baiju of Kannur, who was driving the jeep. City Police Commissioner H. Venkatesh said they were expecting to arrest the culprits in a day or two.The accused are also likely to be charged under sect 304 of IPC (culpable homicide not amounting to murder).Thirteen years ago, a student, Amita Shankar, had also died in a bike accident on the CET campus. Following this, the authorities had placed restrictions on the entry of vehicles into the campus.However, students were given permission to hold celebrations with some conditions this year. But hundreds of students in jeeps, bikes and a lorry rallied into the campus flouting the rules on Wednesday. Though the security guard tried to stop them, he was pushed away.Thasni was walking to her hostel when a jeep carrying at least 15 student revellers went out of control and hit her. ഒാണാഘോഷത്തിനിടെ മെൻസ് ഹോസ്റ്റലിലെ ആഘോഷ ലഹരി സംഘത്തിന്റെ വാഹനമിടിച്ചു തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) വിദ്യാർഥിനി തസ്നി ബഷീർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ബൈജു കെ. ബാലകൃഷ്ണൻ പിടിയിൽ. ഇയാൾ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തമിഴ്നാട്ടിലെ കൊടേക്കനാലിൽ ആണ് ബൈജു ഒളിവിൽ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാർഥിനിയെ ഇടിച്ച ജീപ്പ് ഒാടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ ഇന്നലെ കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് പൊലീസിനു മുന്നിൽ പ്രതി കീഴ‍ടങ്ങിയത്.

തസ്നിയെ ഇടിച്ച ജീപ്പിൽ ഇരുന്നും നിന്നും യാത്ര ചെയ്ത ഒൻപതു പേരിൽ ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ജീപ്പ് ഓടിച്ചത് ഏഴാം സെമസ്റ്റർ വിദ്യാർഥി ബൈജു കെ. ബാലകൃഷ്ണനാണെന്നു നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ സഹപാഠികളെ കാട്ടിയാണു ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയാണ് ഒന്നാം പ്രതി പൊലീസിൽ കീഴടങ്ങിയത്.ഹോസ്റ്റൽ സംഘത്തിലെ നൂറോളം വിദ്യാർഥികളെ കയറ്റി കോളജ് മുറ്റത്തേക്ക് ഓടിച്ചുകയറ്റിയ ലോറി കഴക്കൂട്ടത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. തസ്നിയെ ഇടിച്ച ജീപ്പും ഇതിന് ഒപ്പമുണ്ടായിരുന്ന ഹോസ്റ്റൽ സംഘത്തിന്റെ മറ്റൊരു ജീപ്പും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ കേസിന്റെ ഭാഗമാക്കാനാണു തീരുമാനം. കാലങ്ങളായി ഹോസ്റ്റലിൽ ഒളിപ്പിച്ചിരുന്ന രണ്ടു ജീപ്പുകളും ഇനി കുട്ടികൾക്കു വിട്ടുകൊടുക്കരുതെന്നു കോളജ് അധിക‍ൃതർ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സി..ടി സംഭവം:
ചെകുത്താൻ ലോറി കസ്റ്റഡിയിൽ 
ശ്രീകാര്യം സി..ടി എൻജിനീയറിംഗ്  കോളേജിലെ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ച സംഭവത്തെ തുടർന്ന്  ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത  'ചെകുത്താൻ' ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ആറ്റിപ്ര ഭാഗത്ത് നിന്നാണ് ശ്രീകാര്യം പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിനിയെ ഇടിച്ച് വീഴ്ത്തിയ ജീപ്പിന് പിന്നിൽ സഞ്ചരിച്ചിരുന്നതായിരുന്നു ലോറി. ഓണാഘോഷത്തിനായി വിദ്യാർത്ഥികൾ ലോറി വാടകയ്ക്കെടുക്കുകയായിരുന്നുരാത്രി പത്തോടെ ലോറി ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സി..ടി അപകടം:
 മുഖ്യപ്രതി ബൈജുവിനെ അറസ്റ്റു ചെയ്തു
ശ്രീകാര്യം എൻ​ജി​നിയ​റിം​ഗ് കോ​ളേ​ജി​ൽ വി​ദ്യാർ​ത്ഥി​നി​ തെ​സ്നി​ ബ​ഷീർ​ ജീ​പ്പി​ടി​ച്ച് മ​രി​ച്ച​ സം​ഭ​വ​ത്തിലെ​ മുഖ്യപ്രതിയെ അറസ്റ്റു ചെയ്തു. നാ​ലാം​വർ​ഷ​ മെ​ക്കാ​നി​ക്കൽ​ എൻജിനിയറിംഗ് വി​ദ്യാർ​ത്ഥിയും കണ്ണൂർ മാങ്ങാട് ബി.എസ്.എൻ.എൽ ജീവനക്കാരനായ ബാലകൃഷ്ണന്റെ മകനുമായ ബൈജുവിനെയാണ് പുലർച്ചെ അറസ്റ്റു ചെയ്തത്സംഭവത്തിന് ശേഷം ഒളിവിൽ പോയ ബൈജു തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തിയപ്പോഴായിരുന്നു ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ജ​വ​ഹർ​ ജ​നാർദ്ദിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. ബൈജുവിന്റെ ബന്ധുക്കളെ നേരത്തെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇതോടെയാണ് കീഴടങ്ങാൻ ബൈജു തീരുമാനിച്ചത്. അതേസമയം ബൈജുവിനൊപ്പം ജീപ്പിന്റെ മുൻസീറ്റിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ഇർഷാദ്, ഇഷാൻ, പാലക്കാട്ടുകാരൻ രോഹിത് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞ ദിവസം, കോളേജിലെ ഓണാഘോഷത്തിനിടെ ബൈ​ജു​ ഓ​ടി​ച്ച​ കെ.ബി.എ​ഫ് - 7268 എ​ന്ന​ ര​ജി​സ്ട്രേ​ഷ​നു​ള്ള​ ജീ​പ്പാ​ണ് തെ​സ്നി​യെ​ ഇ​ടി​ച്ചി​ട്ട​ത്. തെ​സ്നി​യെ​ കൊ​ല​പ്പെ​ടു​ത്താൻ​ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തെ​സ്നി​യു​ടെ​ മ്മാ​വൻ​ അ​നിൽ​ റ​ഹ്മാൻ​ പൊ​ലീ​സി​ന് നൽ​കി​യ​ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബൈ​ജു​വി​നും​ കൂ​ട്ടാ​ളി​ക​ളാ​യ​ 15 പേർ​ക്കു​മെ​തി​രെ​ കേ​സെ​ടു​ത്ത​ത്.
  Prof. John Kurakar

No comments: