BOAT CAPSIZES OFF FORT KOCHI
ഫോര്ട്ട് കൊച്ചി ജലദുരന്തത്തില്നടുങ്ങി കേരളം
At
least eight people, including two children, died after a boat carrying about 45
passengers collided with a fishing boat and capsized off Fort Kochi on
Wednesday afternoon.Unconfirmed reports said that rescuers saw eight dead
bodies.Fort Kochi-bound boat from Vypeen met with the accident about 100 meters
off jankar jetty, when a motor fishing boat coming from the Azhimukham crashed
into the passenger boat. In the impact, the boat was split into two, witnesses
said.Around 30 passengers have been rescued and shifted to various hospitals
including the Fort Kochi Taluk Hospital and Ernakulam Medical Trust Hospital.
The condition of four people is said to be critical.
കേരളത്തെ
നടുക്കിയ
ഫോര്‍ട്ട്‌കൊച്ചി
ബോട്ടപകടത്തില്‍
8 മരണം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നാലു
സ്ത്രീകളും
രണ്ടു
പുരുഷന്‍മാരും
രണ്ടു
കുട്ടികളുമാണ്
മരിച്ചത്.
മട്ടാഞ്ചേരി
പുതിയ
റോഡ്
സുധീര്‍,
വൈപ്പിന്‍
അഴീക്കല്‍
സൈനബ,
ഫോര്‍ട്ടുകൊച്ചി
സ്വദേശി
വോള്‍ഗ
എന്നിരെ
തിരിച്ചറിഞ്ഞു.
ഉച്ചയ്ക്ക്
1.40 ഓടെയാണ് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കു 39 യാത്രക്കാരുമായി
പോയ
ബോട്ട്
കമാലക്കടവിനടുത്ത്
മത്സ്യബന്ധന
വള്ളത്തിലിടിച്ചു
കപ്പല്‍ചാലില്‍
മുങ്ങിയത്.
ഇടിയുടെ
ആഘാതത്തില്‍
ബോട്ട്
രണ്ടായി
പിളര്‍ന്നു.
ബോട്ടിലുണ്ടായിരുന്ന 22 പേരെ രക്ഷപ്പെടുത്തി
ഫോര്‍ട് കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്ബോട്ട് വെള്ളത്തിനടിയില്‍ പൂര്‍ണമായി താഴ്ന്നു. നാവികസേന ഹെലികോപ്റ്ററുപയോഗിച്ചും ബോട്ടുകളുപയോഗിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അല്‍പം മുമ്പു ബോട്ടിന്റെ ഒരു ഭാഗം കരയ്ക്കടുപ്പിച്ചു. ചില യാത്രക്കാര്‍
ഒഴുകിപ്പോയതായി സൂചനയുണ്ട്. ഒഴുകിപ്പോയാല്‍ കടലിലെത്തുന്ന ഭാഗത്താണ് അപകടം.
Prof. John Kurakar
No comments:
Post a Comment