Pages

Monday, August 31, 2015

വധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന്‌ ദേശീയ നിയമ കമ്മീഷന്‍

വധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന്

ദേശീയ നിയമ കമ്മീഷന്

mangalam malayalam online newspaperവധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന്‌ ദേശീയ നിയമ കമ്മീഷന്‍. വധശിക്ഷ നല്‍കുന്നത്‌ കൊണ്ടു തീവ്രവാദ കേസുകള്‍ കുറയില്ല. വധശിക്ഷ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ റിട്ടയേര്‍ഡ്‌ ജസ്‌റ്റിസ്‌ എ.പി ഷാ പറഞ്ഞു. കമ്മീഷന്റെ കാലാവധി ഇന്ന്‌ അവസാനിച്ചു. നേരത്തെ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും നിയമ കമ്മീഷന്‍ വധശിക്ഷയോടുള്ള എതിര്‍പ്പ്‌ വ്യക്‌തമാക്കിയിരുന്നു.
വധശിക്ഷ തീവ്രവാദ കേസുകളില്‍ മാത്രമായി ചുരുക്കണമമെന്നും ഭാവിയില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. വധശിക്ഷ നിയമബന്ധിതമല്ലാത്തതും തെറ്റുപറ്റാന്‍ സാധ്യതയുള്ളതുമാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. നാല്‌ മുഴുവന്‍ സമയ അംഗങ്ങളുള്ള കമ്മീഷനില്‍ ചില അംഗങ്ങളുടെ വിയോജിപ്പോടെയാണ്‌ കമ്മീഷന്‍ വധശിക്ഷയ്‌ക്ക് എതിരായ നിലപാട്‌ വ്യക്‌തമാക്കിയത്‌.ജീവപര്യന്തം ശിക്ഷയേക്കാള്‍ എന്തെങ്കിലും മേന്മ വധശിക്ഷയ്‌ക്കില്ല. ശിക്ഷ വിധിക്കുന്നത്‌ ജഡ്‌ജിമാരുടെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. അപൂര്‍വങ്ങളില്‍ അപുര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന്‌ ബച്ചന്‍ സിങ്‌ വേഴ്‌സസ്‌ പഞ്ചാബ്‌ സര്‍ക്കാര്‍ കേസിലെ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശവും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Prof. John Kurakar

No comments: