ജനമുന്നേറ്റം
മാറ്റത്തിൻറെ
മാറ്റൊലി
ചെങ്കൊടിക്കുകീഴെ അണിനിരന്ന് ജനലക്ഷങ്ങള്
നാടിനെയും മനുഷ്യനെയും രക്ഷിക്കാനുള്ള പദ്ധതി കളുമായിമായി മാറി . ആഗസ്ത് 11 മാറി. മഞ്ചേശ്വരംമുതല്
തലസ്ഥാന നഗരംവരെ ആയിരം കിലോമീറ്റര് ദൈര്ഘ്യമുള്ള പാതകളില് അണിനിരന്നത് കേരളത്തിന്റെ
പൊരുതുന്ന മനസ്സ്. ഉയര്ന്നത് കേന്ദ്ര- സംസ്ഥാന സര്ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്ക്കുമെതിരായ
കരുത്തന് പ്രതിഷേധവും. നാടിന്റെ നന്മ കാംക്ഷിക്കുന്ന
അനേകായിരങ്ങളും പങ്കാളികളായി. കല- സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും
അക്കാദമിക മേഖലയിലെ പ്രശസ്തരും അണിചേര്ന്നു. കയറുപിരിക്കുകയും കശുവണ്ടി തല്ലുകയും ചെയ്യുന്ന
തൊഴിലാളികള്മുതല് ഐടി പ്രൊഫഷണലുകള്വരെ ഏകമനസ്സോടെ, തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും
അവയുടെ കാരണവും ഒന്നാണെന്ന തിരിച്ചറിവോടെ പ്രതിരോധനിര തീര്ത്ത് പ്രതിജ്ഞ ചൊല്ലി.
25 ലക്ഷത്തില്പ്പരംപേര് പങ്കെടുക്കാനാണ് തീരുമാനിച്ചതെങ്കിലും
പല മേഖലകളിലും ജനങ്ങളുടെ വന് സഞ്ചയമാണ് തടിച്ചുകൂടിയത്. അഴിമതിരഹിതഭരണം വാഗ്ദാനംചെയ്ത്
അധികാരത്തിലേറിയ ബിജെപി സര്ക്കാര് ഒറ്റവര്ഷംകൊണ്ട് രാജ്യത്തിന് അഴിമതിയുടെ അസാധാരണ
അനുഭവങ്ങള് സംഭാവനചെയ്തതിന്റെ നഖചിത്രമാണ് സമരത്തിലെ മുദ്രാവാക്യങ്ങളില് തെളിഞ്ഞത്.
ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പുപദ്ധതി പരിമിതപ്പെടുത്തല്, കോര്പറേറ്റുവല്ക്കരണം, അഴിമതി
എന്നീ വിഷയങ്ങള് മുന്നിര്ത്തി ബിജെപി സര്ക്കാരിന്റെ വികൃതമുഖം തുറന്നുകാട്ടുന്ന പ്രചാരണം
ജനങ്ങള് വന്തോതില് ഏറ്റെടുത്തതിന്റെ അലംഘനീയമായ തെളിവായി പ്രതിരോധത്തിലെ ആവേശവും പങ്കാളിത്തവും
മാറി.
കാര്ഷികരംഗം ഗുരുതരപ്രതിസന്ധി നേരിടുന്നു.
കര്ഷക ആത്മഹത്യ വര്ധിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള് സ്വകാര്യവല്ക്കരിക്കുന്നു. തൊഴില്നിയമങ്ങള്
കോര്പറേറ്റുകള്ക്കായി മാറ്റിയെഴുതുന്നു. വിലക്കയറ്റം അനുദിനം അതിരൂക്ഷമാകുന്നു. ഇത്
ഭരണാധികാരികള് സൃഷ്ടിച്ച ദുരിതമാണ്. കോര്പറേറ്റുകളും കള്ളപ്പണക്കാരും വര്ഗീയശക്തികളും
ആടിത്തിമിര്ക്കുന്ന മോഡി ഭരണം രാജ്യത്തിനേല്പ്പിച്ച പരിക്ക് തിരിച്ചറിയണമെന്നാണ് ജനകീയ
പ്രതിരോധത്തിന്റെ പ്രചാരണഘട്ടത്തില് സിപിഐ എം ജനങ്ങളോട് അഭ്യര്ഥിച്ചത്. അതിനുള്ള പ്രതികരണമെന്ന
നിലയിലാണ്, മറ്റൊരു രാഷ്ട്രീയപാര്ടിക്കും സങ്കല്പ്പിക്കാന്പോലുമാകാത്ത വിധം ജനങ്ങള്
സമരത്തില് പങ്കാളികളായത്.
ഇന്ത്യ എന്ന പൊതുവികാരത്തെ ഛിദ്രമാക്കുന്ന, മനുഷ്യമനസ്സുകളുടെ
ഒരുമ തകര്ക്കുന്ന, മതനിരപേക്ഷതയുടെ കടയറുക്കുന്ന വര്ഗീയ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ
മറ്റെല്ലാം മറന്ന് ഒന്നിച്ചുനില്ക്കുമെന്ന കേരളത്തിന്റെ പ്രഖ്യാപനംകൂടിയായി ഈ സമരത്തെ
കാണണം .കാലത്തിൻറെ കാലൊച്ച ജനങ്ങൾ
കേൾക്കാതിരിക്കരുത് .
No comments:
Post a Comment