Pages

Monday, August 17, 2015

ഞാവൽ പഴം

ഞാവൽ പഴം
     പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോള് അന്യമായി കൊണ്ടിരിക്കുന്നതുമായ ഒരു പഴമാണ് ഞാവൽ  പഴം .ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ.ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ  ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന്വളരെ ഫലപ്രദമാണ്[9]. ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട് ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്
                ഒരു കാട്ടുമരം. ഫര്ണിച്ചറുണ്ടാക്കാനും കുട്ടികള്ക്ക് അവധിക്കാലത്ത് കയറി മറിഞ്ഞു പഴം പറിച്ചു തിന്നാനും കഴിയും. ഈ അറിവേ ഞാവല് മരത്തെക്കുറിച്ച് നമുക്കുള്ളൂ. ചില സന്ദര്ഭങ്ങളില് പാടത്ത് അടിവളമായും നേന്ത്രവാഴ മുതലായവക്കുള്ള പശിമക്കായും (തോലായും) ഉപയോഗിക്കുന്ന മരം എന്നൊക്കെയുള്ള നാടന് അറിവുകളില് ഒതുക്കി ഞാവലിനെ. എന്നാല് വടക്കെ ഇന്ത്യക്കാര് ഞാവലിനെ ജനകീയ പഴമായിട്ടാണ് കണക്കാക്കുന്നത്. ഉഷ്ണകാലത്താണിത് കായ്ക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളുടെ ഒരു വര്ഷത്തേക്കുള്ള വൈറ്റമിന്റെ സംഭരണ കാലമാണ് ഞാവല് സീസണ് എന്നും പറയാം. ഒരു തരത്തിലുള്ള വളപ്രയോഗവും ആവശ്യമില്ലാതെ പന്തലിച്ചു വളരുന്ന വൃക്ഷമാണ് ഞാവല്. വളരാന് കൃത്യമായ വളപ്രയോഗമോ കായ്ക്കുമ്പോള് കീടങ്ങളില് നിന്നും രക്ഷ നേടാനായി കീടനാശിനി പ്രയോഗമോ ഒന്നും ആവശ്യമില്ലാതെ വളരുന്നു എന്നതാണിതിന്റെ പ്രത്യേകത.ഇതിന്റെ ഇലകളും, തോലും, കുരുവും ഔഷധത്തിനായും തടി വീട്ടുപകരണങ്ങളുണ്ടാക്കാനും ഉപയോഗിച്ചു വരുന്നു. പാകമാകുമ്പോള് കുരുവിനെ പൊതിഞ്ഞുള്ള മാംസള ഭാഗം ക്രമേണ കറുത്തു വരുന്നു. നന്നായി കറുത്തു വന്നാല് മധുരമായെന്നും പഴം പാകമായെന്നും മനസ്സിലാക്കാം. പഴം ഈമ്പിത്തിന്നതിന് ശേഷം വലിച്ചെറിയുന്ന കുരു ഒന്നാംതരം പ്രമേഹ ഔഷധമാണെന്നും മനസ്സിലാക്കണം.
        മിര്ട്ടേസി കുടുംബത്തില് ജനിച്ച ഇതിന്റെ ശാസ്ത്രനാമം സിസിജിയം കമിനി സ്തീല്സ് എന്നാണ്. നീര്ക്കെട്ടുള്ള ചതുപ്പു നിലങ്ങളിലും മരുഭൂമിയിലും ഇത് വളരുകയില്ല. ഈര്പ്പമുള്ള കുന്നിന് ചെരുവുകള്, വെള്ള വാര്ച്ചയുള്ള വരമ്പുകള്, മണ്ണോട്ടമുള്ള പ്രദേശങ്ങള് എന്നിവിടങ്ങളില് സമൃദ്ധിയായി വളരുന്നു.
കൂടുതല് ഉയരത്തില് വളരുന്നതുകൊണ്ടും ഉറപ്പുള്ള തടിയായതുകൊണ്ടും ഇതിന്റെ തടി മരപ്പണിക്കായി ഉപയോഗിച്ച് വരുന്നു. മരം ഈര്ന്നതിന് ശേഷം വെള്ളത്തില് ദിവസങ്ങളോളം മുക്കിയിടണം. എന്നാലേ മരത്തിന് ഈടും ഉറപ്പുമുണ്ടാകൂ, ഫലത്തിനുള്ളില് ഒരു വിത്തേ ഉണ്ടാകൂ, കാര്ബോ ഹൈഡ്രേറ്റ്, വിറ്റമിന് എ, ബി, സി പ്രോട്ടീന്, ഗൈനിക്കമ്ലം എന്നിവയും അടങ്ങിയതുകൊണ്ടാണ് സമ്പൂര്ണ ആരോഗ്യ വര്ധനമായ ഒരു പഴമാണിതെന്നു പറയപ്പെടുന്നത്. ഞാവല് പഴം പോലെ ഞാവല് തോലും ഒന്നാം തരം പ്രമേഹ ഔഷധമാണ്. 100 ഗ്രാം ഞാവല് തോല് നുറുക്കി കഴുകി വൃത്തിയാക്കി ചതച്ച് ഒരു ലിറ്റര് വെള്ളത്തില് കഷായം വെച്ച് 150 മില്ലിയാക്കി അരിച്ചെടുത്ത് 50മില്ലീ ലിറ്റര് വീതം മൂന്ന് നേരം കഴിച്ചാല് പ്രമേഹത്തിന് ശമനം കിട്ടും. ഞാവല് തോലും മുത്തങ്ങാ മൊരികളഞ്ഞതും ചേര്ത്തുണ്ടാക്കുന്ന കഷായവും ഞാവല്തൊലി, ചുക്ക് കൂട്ടിവെച്ച കഷായവും അതിസാരം, രക്താതിസാരം, പുളിച്ചു തികട്ടല്, ഛര്ദ്ദി, അരുചി മുതലായവക്കും ഫലവത്താണ്,

    ഞാവല്ക്കുരു കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് താനെ കഴിക്കുന്നതും തേനില് ചേര്ത്ത് കഴിക്കുന്നതും ഞാവല്ക്കുരു പൊടിയും മഞ്ഞള്പൊടിയും ചേര്ത്ത് കഴിക്കുന്നതും ഞാവല്ക്കുരു പൊടിയും രാമച്ചപ്പൊടിയും ചേര്ത്ത് കഴിക്കുന്നതും പ്രമേഹഹഔഷദമാണ്.ശരീരം പൊള്ളിയാല് ഞാവല് ഇലനീരില് അതു തന്നെ അരച്ചു ചേര്ത്ത് കാച്ചിയ വെളിച്ചെണ്ണയോ കടുകെണ്ണയോ ചേര്ത്ത് പൊള്ളിയ ഭാഗങ്ങളില് പുരട്ടുന്നതും നല്ലതാണ്. ഞാവല് ഇലനീരില് കടുകെണ്ണ ചേര്ത്തുണ്ടാക്കുന്ന എണ്ണ വ്രണങ്ങള്ക്ക് ഗുണം ചെയ്യുന്നതാണ്.

No comments: