ആഘോഷങ്ങൾ എങ്ങനെ ഇങ്ങനെയായി?
തിരുവനന്തപുരം എൻജിനീയറിങ് കോളജ് (സിഇടി) വളപ്പിൽ ജീപ്പ്പിടിച്ച് പരുക്കേറ്റ വിദ്യാർഥിനി ഒടുവിൽ മരണത്തിന് കീഴ്പ്പെട്ടു. ഓണാഘോഷത്തിന്റെ ബാക്കിപത്രമാണീ സംഭവത്തിനാധാരമെന്നത്വേദനാജനകം .. മദ്യപാനം ആഘോഷങ്ങളുടേയും ദുഃഖാചരണങ്ങളുടേയുമൊക്കെ അവിഭാജ്യഘടകമായി കേരളത്തിൽ മാറിയിട്ട് കുറച്ചുകാലമായി. മദ്യാസക്തി കുറയ്ക്കണമെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ ഒരാഘോഷത്തിൽ നിന്നും മദ്യം വിട്ടുനിൽക്കുന്നതായി കാണുന്നില്ല. ദുഃഖം അകറ്റാൻ, ബാച്ചിലർ പാർട്ടികളിൽ, സന്തോഷം പങ്കിടാൻ, ജന്മദിനങ്ങളിൽ, എത്രനിസാരമായ കാര്യത്തിനും ഒത്തുകൂടുമ്പോഴൊക്കെ എന്തിനുവേണ്ടിയാണോ കൂടുന്നത് എന്നതിനേക്കാൾ പ്രധാനം ലഹരിയിൽ ആറാടുക എന്നതിനാണ്. നമ്മുടെ നാട്ടുശീലം അതായിരിക്കുന്നു.വിവാഹ പാർട്ടികളിൽ മദ്യം ഒരു അവശ്യ ഘടകമായി മാറ്റി .പ്രായപൂർത്തിയായ ആൺകുട്ടികൾക്ക് മദ്യപാനത്തിന്റെ വരുംവരായ്കകൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ മദ്യം കലാലയങ്ങളെ കീഴ്പെടുത്തി കഴിഞ്ഞു .. കോളജ് കാമ്പസിലെ കുസൃതികളും വികൃതികളുമൊക്കെ അതിരുകടന്നുപോയിരിക്കുന്നു. പട്ടാപ്പകൽ മദ്യപിച്ച് ലക്കുകെട്ട് കാമ്പസിൽ ജീപ്പും ലോറിയും ഓടിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിരിക്കുന്നു .കാമ്പസിനകത്ത് വാഹനങ്ങൾ നിരോധിച്ചതുതന്നെ 2002 ൽ ഒരു പെൺകുട്ടി അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് കൊല്ലപ്പെട്ടതിനെ തുടർന്നാണ്.ഒടുങ്ങാത്ത ലഹരിയിൽ സംഭവിക്കുന്നതെല്ലാം ജീവിതകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കും. ജീവിതം തന്നെ കൈ വിട്ടുപോകും .ആരു വിചാരിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല . ജീപ്പിടിച്ച് അകാലമൃത്യു കൈവരിച്ച ഒരു തെറ്റും ചെയ്യാത്ത പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദുഖം എന്നു തീരും അവരെ ആര് ആശ്വസിപ്പിക്കും .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment