നമ്മുടെ ക്യാമ്പസുകളിലെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം
തിരുവനന്തപുരം സി.ഇ.ടി ക്യാമ്പസില്‍
നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ക്യാമ്പസുകളില്‍ വിദ്യാർത്തികൾ അഴിഞ്ഞാടാൻ അനുവദിക്കരുത്
.ശക്തമായ നടപടികളിലേക്ക് ഭരണകൂടം കടക്കേണ്ടിയിരിക്കുന്നു.
. ക്യാമ്പസുകളിലെ ആഘോഷവേളകളില്‍
ചിലപ്പോഴെല്ലാം ആഘോഷം അതിക്രമത്തിന് വഴിമാറുന്നതായി കാണാൻ കഴിയും
. സി.ഇ.ടി ക്യാമ്പസിലുണ്ടായ സംഭവം ഒരു ന്യായീകരണവും അര്ഹിക്കുന്നില്ല.ഈയിടെ പുറത്തിറങ്ങിയ ഹിറ്റ് സിനിമയിലെ ദ്യശ്യങ്ങള്‍
പോലെ ജുബ്ബയും മുണ്ടുമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍
തുറന്ന വാഹനത്തില്‍
അതിവേഗത്തില്‍ വന്ന് ഒരു വിദ്യാര്ത്ഥിയുടെ ജീവന് തന്നെ അപകടമുണ്ടാക്കിയ തരത്തില്‍
പെരുമാറിയപ്പോള്‍ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയക്കുന്ന ഓരോ രക്ഷിതാവും ആശങ്കയിലാണ്.
കേരളത്തിലെ പ്രധാനപ്പെട്ട ക്യാമ്പസുകളില്‍
ഒന്നാണ് സി.ഇ.ടി.
ആയിരക്കണക്കിന്വിദ്യാര്ത്ഥികള്
ഉപരിപഠനം നടത്തുന്ന സ്ഥാപനം..
കേരളത്തിലെ മറ്റു പല കോളേജ്കളിലെ സ്ഥിതിയും ഇതു പോലെതന്നെയാണ്.
ഇന്നത്തെ ക്യാമ്പസ് മദ്യത്തിനും ലഹരിക്കുമെല്ലാം അടിപ്പെട്ടിരിക്കുന്നു.
വിദ്യാര്‍ത്ഥികള്‍
ലഹരി ഉപയോഗത്തിനും കൈവശം വെച്ചതിനും വിപണനം നടത്തിയതിനുമെല്ലാം പിടിക്കപ്പെടുന്നു.
കുട്ടി മോഷ്ടാക്കളുടെ എണ്ണം അനുദിനം വര്ധിക്കുന്നു.
കൊല്ലവും കൊട്ടരക്കരയുമൊക്കെ ലഹരി മരുന്നിൻറെ കേന്ദ്രങ്ങളാണ്
.പലപ്പോഴും നമ്മുടെ സിനിമകള്‍
നല്‍കുന്നത് തെറ്റായ സന്ദേശമാണ്.അസഹിഷ്ണുത പല ക്യാമ്പസുകളിലെയും മുഖമുദ്രയായി മാറികൊണ്ടിരിക്കുകയാണ്.
കുട്ടികളുടെ വഴി പിഴച്ച പോക്ക് ചൂണ്ടികാണിക്കാൻ അധ്യാപകര്ക്ക് പോലും ധൈര്യമില്ല.
നമ്മുടെ കുട്ടികളുടെ ഭാവിയിൽ രക്ഷിതാക്കൾ ആശങ്കാകുലരാണ്
. അവർ പുസ്തകം വായിക്കാറില്ല ലൈബ്രറി ഉപയോഗിക്കാറില്ല
, അവരിൽ പലർക്കും ലക്ഷ്യബോധമില്ല
,സ്വന്തമായ ചിന്താധാരകളില്ല..വെറും അനുകരണം മാത്രം
.നമ്മുടെ കുട്ടികളെ സമൂഹത്തിൻറെ ഉദ്ധാരകർ എന്ന പദവിയിലേക്ക് കൊണ്ടുവരാൻ ഭരണകൂടത്തിനും സമൂഹത്തിനും തുല്യ പങ്കാണുള്ളത്
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment