വിദ്യാർഥികളില്‍ പ്രകൃതി സ്‌നേഹം വളര്ത്താൻ കേന്ദ്ര സർക്കാർ പദ്ധതി
സ്‌കൂള്‍ വിദ്യാർഥികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നട്ടു പിടിപ്പിക്കുന്ന തൈകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളള സ്‌കൂള്‍ നഴ്‌സറി യോജനക്ക് കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ടു. സുസ്ഥിര ഭാവിയ്ക്കുവേണ്ടി മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും രാജ്യത്തെ ശുചിത്വ പൂര്‍ണ്ണവും ഹരിതാഭമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതി പ്രകാരം ജീവശാസ്ത്ര വിദ്യാർഥികള്‍ തങ്ങളുടെ പഠന പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും, ഇതര വിദ്യാർഥികള്‍ പഠ്യേതര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വിത്തു പാകുകയും, നഴ്‌സറികളില്‍ തൈകള്‍ നട്ടുവളര്‍ത്തുകയും ചെയ്യും. സ്‌കൂളിലും സമീപപ്രദേശത്തും വൃക്ഷങ്ങളുടെ കണക്കെടുപ്പും ഇതിന്റെ ഭാഗമായി നടക്കും. ഓരോ സ്‌കൂള്‍ നഴ്‌സറിയും പ്രതിവര്‍ഷം ആയിരം തൈകള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടുളളത്. രാജ്യത്തെ ആയിരം സ്‌കൂളുകളില്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കുമെന്ന്
ന്യൂഡല്‍ഹിയില്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ചെയ്തുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.എല്ലാ വിദ്യാർഥികളും ഓരോ മരം വീതം നടുകയാണെങ്കില്‍ എല്ലാ സ്കൂളിലും നഴ്സറികള്‍ സജ്ജമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറുപതിലധികം സ്കൂളുകള്ക്ക് ഔഷധ സസ്യങ്ങള് ഉള്പ്പടെയുളള വൃക്ഷങ്ങളുടെ തൈകള്‍ കേന്ദ്രമന്ത്രി സമ്മാനിച്ചു.പ്രകൃതിയെക്കുറിച്ചും മണ്ണില്‍ പണിയെടുക്കുന്നതിനെക്കുറിച്ചും വിദ്യാർഥികളില്‍ അവബോധമുണ്ടാക്കുക, പ്രകൃതിയുമായി ജൈവിക ബന്ധം സൃഷ്ടിക്കുക, സ്‌കൂളും ചുറ്റുപാടുകളും ഹരിതാഭമാക്കി മാറ്റുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
Prof. John Kurakar
No comments:
Post a Comment